ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, December 5, 2011

വിവാഹവീട് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന നാലംഗ സംഘം പിടിയില്‍

വിവാഹവീട് കേന്ദ്രീകരിച്ച്  മോഷണം
നടത്തുന്ന നാലംഗ സംഘം പിടിയില്‍
 വിവാഹവീട് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വിദ്യാര്‍ഥികളടങ്ങുന്ന നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കല്‍ വെള്ളച്ചാലിലെ മുക്കിലെപീടികയില്‍ പാലക്കീല്‍ തസ്ലീം (20), ചാലാട് സ്വദേശി കെ. ഹസന്‍ (65) എന്നിവരെയും രണ്ട് സ്കൂള്‍ വിദ്യാര്‍ഥികളെയുമാണ് മട്ടന്നൂര്‍ സി.ഐ ടി.എന്‍. സജീവ്, എസ്.ഐ ബി.കെ. സിജു എന്നിവരും എസ്.പിയുടെ സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 27ന് കൂടാളിയിലെ കെ.കെ. സാജിദിന്റെ വീട്ടില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണാഭരണവും മറ്റ് രേഖകളും കവര്‍ന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപയോഗിച്ച് വിവാഹ വീടുകളില്‍ മോഷണം നടത്തുന്നവരാണ് തസ്ലീമും ഹസനുമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ കുട്ടികള്‍ ചക്കരക്കല്‍ സ്വദേശികളും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളുമാണ്. സാജിദിന്റെ ഭാര്യാ സഹോദരിയുടെ വിവാഹ ദിവസമാണ് വീട്ടില്‍ മോഷണം നടന്നത്. വിവാഹത്തില്‍ പങ്കെടുത്ത ചിലരെ സംശയമുണ്ടെന്ന് കാണിച്ച് സാജിദ് മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തസ്ലീമിനെയും ഹസനെയും കണ്ണൂരില്‍ വെച്ചും വിദ്യാര്‍ഥികളെ ചക്കരക്കല്ലില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മോഷണം പോയ സ്വര്‍ണത്തില്‍ നാല് പവന്‍ ഇവരുടെ കൈയില്‍ നിന്നും നാല് പവന്‍ കണ്ണൂരിലെ രണ്ട് ജ്വല്ലറികളില്‍ നിന്നും കണ്ടെടുത്തു.
തസ്ലീമാണ് വിദ്യാര്‍ഥികളെ മോഷണത്തിനായി ഏര്‍പ്പാടാക്കിയത്. രണ്ട് വിദ്യാര്‍ഥികള്‍ക്കുമായി പതിനായിരം രൂപയും നല്‍കി. കണ്ണൂരിലെ ഒരു കടയില്‍ ജീവനക്കാരനാണ് തസ്ലീം. മട്ടന്നൂര്‍ കോടതി രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ഥികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.

Sunday, December 4, 2011

VISION 2016 BLANKET

കണ്ണൂര്‍ ജി-ടെക്കില്‍ ജോബ് ഫെസ്റ്റ്

കണ്ണൂര്‍ ജി-ടെക്കില്‍
ജോബ് ഫെസ്റ്റ്
കണ്ണൂര്‍: കണ്ണൂര്‍ ജി^ടെക്കിന്റെ നേതൃത്വത്തില്‍ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കും. കണ്ണൂര്‍ ജി^ടെക്കില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ നടത്തുന്ന ഫെസ്റ്റില്‍ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. ജി^ടെക് പൂര്‍വവിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണനയുണ്ടാകും. ഫെസ്റ്റിന്റെ ഉദ്ഘാടനം ഡിസംബര്‍ 10ന് രാവിലെ 10 മണിക്ക് നിര്‍വഹിക്കും.
അക്കൌണ്ടിങ്, ഗ്രാഫിക് ഡിസൈനിങ്, ഓട്ടോ കാഡ്, ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍, മാര്‍ക്കറ്റിങ്, ബി.പി.ഒ, മള്‍ട്ടിമീഡിയ, ഫ്രന്റ് ഓഫിസ് തുടങ്ങിയ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഹൈടെക് കമ്പനികളുടെ സാന്നിധ്യം ജോബ് ഫെയറില്‍ ഉണ്ടാവുമെന്ന് സെന്റര്‍ ഡയറക്ടര്‍ സാബിര്‍ അലി പറഞ്ഞു. ഫോണ്‍: 9745333222, 9539501996.
പെട്ടിപ്പാലം രണ്ടാംഘട്ട സമരം തുടങ്ങി
മാലിന്യവിരുദ്ധ സമരപ്പന്തലിനുനേരെ 
മാലിന്യ അഭിഷേകം
തലശേãരി: പൊതുജനാരോഗ്യ സംരക്ഷണ സമിതിക്കുനേരെ വീണ്ടും സാമൂഹികദ്രോഹികളുടെ മാലിന്യമേറ്. പെട്ടിപ്പാലം സമരത്തിന്റെ രണ്ടാംഘട്ട സമരപ്രഖ്യാപനവും കുടുംബ ധര്‍ണയും നടക്കുന്ന തലശേãരി പുതിയ സ്റ്റാന്‍ഡിലെ സമരപ്പന്തലിലാണ് പരിപാടി തുടങ്ങുംമുമ്പ് ഇന്നലെ രാവിലെ മാലിന്യം വാരി വിതറിയത്. കോഴി അവശിഷ്ടവും പന്തലില്‍ നിക്ഷേപിച്ചതില്‍ ഉള്‍പ്പെടുന്നു.
സമരം 35ാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ ഇത് രണ്ടാം തവണയാണ് പൊതുജനാരോഗ്യ സമിതിക്കുനേരെ മാലിന്യമേറ് നടക്കുന്നത്. സമരം തുടങ്ങി നാലുദിവസം പിന്നിട്ടപ്പോള്‍ സമിതി പ്രവര്‍ത്തകനായ എ.പി. അര്‍ഷാദിന്റെ തലശേãരി ലോഗന്‍സ് റോഡിലെ കടക്കുമുന്നില്‍ മാലിന്യം തള്ളിയിരുന്നു. പിന്നീട് പൊലീസ് നിര്‍ദേശമനുസരിച്ച് നഗരസഭാ തൊഴിലാളികളെത്തിയാണ് മാലിന്യം എടുത്തുമാറ്റിയത്.
സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ സമരപ്പന്തലില്‍ ഇരുട്ടിന്റെ മറവില്‍ മാലിന്യം നിക്ഷേപിച്ചതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു. നഗരസഭയുടെ അറിവോടെയാണ് സമരം നിര്‍വീര്യമാക്കാന്‍ പന്തലില്‍ മാലിന്യമിട്ടതെന്ന് സമരക്കാര്‍ ആരോപിച്ചു. വീട്ടമ്മമാരും കുട്ടികളുമുള്‍പ്പെടെ സമരക്കാര്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. മാലിന്യം കൊണ്ടിട്ടാല്‍ സമരം മതിയാക്കി പോകുമെന്നാണ് തലശേãരി നഗരസഭാ ഭരണാധികാരികള്‍ കരുതുന്നതെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ വ്യക്തമാക്കി.
പുന്നോലിലെ ഓരോ കുട്ടിയും മാലിന്യനിക്ഷേപം ശാശ്വതമായി അവസാനിക്കുന്നതുവരെ സമരരംഗത്ത് ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ നല്‍കിയ മൈക്കുപയോഗത്തിനുള്ള അനുമതിയും ഇന്നലെ രാവിലെ പൊലീസ് നിഷേധിച്ചു. ധര്‍ണ നടത്തുന്നതില്‍ നഗരസഭാധികൃതര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാലാണ് മൈക്ക് പെര്‍മിഷന്‍ റദ്ദാക്കിയതെന്നാണ് പൊലീസ് പറഞ്ഞത്.
പൊതുജനാരോഗ്യ സംരക്ഷണ സമിതി തലശേãരി  പുതിയസ്റ്റാന്‍ഡില്‍ സജ്ജീകരിച്ച സമരപ്പന്തലില്‍ മാലിന്യം നിക്ഷേപിച്ച നിലയില്‍.
'സമരപ്പന്തലിലെ മാലിന്യ നിക്ഷേപം
സ്വബോധമില്ലാത്തവരുടെ പ്രവൃത്തി'
തലശേãരി: തലശേãരി പുതിയ സ്റ്റാന്‍ഡിലെ സമരപ്പന്തലില്‍ മാലിന്യം നിക്ഷേപിച്ചത് സ്വബോധമുള്ള ആരും ചെയ്യാത്ത പ്രവൃത്തിയാണെന്ന് ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ് പറഞ്ഞു. തലശേãരിയില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി സംഘടിപ്പിച്ച രണ്ടാംഘട്ട സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സംഭവം ലോകം മുഴുവന്‍ അറിയേണ്ടതും കാണേണ്ടതുമാണ്.
മദ്യത്തിന്റെ പ്രേരണയിലാണോ ഇത്തരം പ്രവൃത്തിയെന്നും സംശയമുണ്ട്. മലയാളിയെ  മദ്യോന്മത്തരാക്കി അതില്‍നിന്ന് ലഭിക്കുന്ന നികുതി വരുമാനമുപയോഗിച്ച് ഭരിക്കാമെന്നാണ് ഭരണകര്‍ത്താക്കളുടെ ചിന്ത. 1987ല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരം ഉദ്ഘാടനം ചെയ്തത് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനാണെന്ന് വി.കെ. ഹംസ അബ്ബാസ് ചൂണ്ടിക്കാട്ടി. ഭരിക്കുന്നവന്റെ വീട്ടുമുറ്റത്തോ പരിസരത്തോ ആണ് മാലിന്യം നിക്ഷേപിക്കുന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു. മാലിന്യ സംസ്കരണത്തിന് വന്‍കിട കേന്ദ്രീകൃത പ്ലാന്റുകള്‍ക്കുപകരം വികേന്ദ്രീകൃത ചെറു പ്ലാന്റുകളാണ് നല്ലത്.
അറബ് വസന്തത്തിന് സമരചത്വരങ്ങളില്‍ ഒരുമിച്ചുകൂടിയ നിരായുധ ജനങ്ങള്‍ക്ക് മൈക്ക് അനുമതി പോലും അധികൃതര്‍ നിഷേധിച്ചിരുന്നു. എന്നിട്ടും മാറ്റം കാംക്ഷിച്ച് അവിടെ കൂടിയ ജനങ്ങള്‍ വിജയം കൈവരിച്ചു. ഇത് അധികാരികള്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. പെട്ടിപ്പാലത്തെ, മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരം ഏത് പൊയ്വാഗ്ദാനങ്ങള്‍ക്കുമുമ്പിലും അവസാനിപ്പിക്കരുതെന്നും എത്ര തിരിച്ചടി നേരിട്ടാലും മുന്നോട്ടുപോകണമെന്നും പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
മാലിന്യം നിക്ഷേപിച്ചത് കമ്യൂണിസ്റ്റ്  
നേതാക്കളുടെ മുഖത്ത് -അഡ്വ. പൌരന്‍
 തലശേãരി പുതിയസ്റ്റാന്‍ഡില്‍ കുടുംബധര്‍ണ പരിപാടിയില്‍ അഡ്വ. പി.എ. പൌരന്‍ സംസാരിക്കുന്നു.
തലശേãരി: ശനിയാഴ്ച രാവിലെ നഗരസഭാ അധികാരികള്‍ മാലിന്യം നിക്ഷേപിച്ചത് പുതിയ സ്റ്റാന്‍ഡിലെ സമരപ്പന്തലിലല്ല, തൊട്ടടുത്ത ആല്‍മരത്തില്‍ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങളുടെ മുഖത്താണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ.പി.എ. പൌരന്‍ പറഞ്ഞു. പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ രണ്ടാംഘട്ട സമര പ്രഖ്യാപനത്തിന്റെയും കുടുംബധര്‍ണയുടെയും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പെട്ടിപ്പാലം മാലിന്യപ്രശ്നത്തില്‍ 60 വര്‍ഷം ഉറക്കം നടിച്ച നഗരസഭ ഇന്ന് ഉണര്‍ന്നത് സമരപ്പന്തലില്‍ മാലിന്യം കൊണ്ടിടാനാണ്. ഇത് അങ്ങേയറ്റം നികൃഷ്ടമാണ്. എം.വി. ജയരാജന്‍ ജയിലില്‍ പോയത് വഴിയോരത്ത് പ്രസംഗിക്കാനുള്ള അവകാശം പറഞ്ഞാണ്. ജയരാജന്റെ അതേ പാര്‍ട്ടി ഭരിക്കുന്ന തലശേãരി നഗരസഭയാണിപ്പോള്‍ സമരപ്പന്തലില്‍ മാലിന്യം കൊണ്ടിട്ടത്-പൌരന്‍ ചൂണ്ടിക്കാട്ടി. കക്ഷിരാഷ്ട്രീയക്കാര്‍ മരിച്ചുകൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ് പെട്ടിപ്പാലം മാലിന്യപ്രശ്നം. ജനങ്ങളുടെ സ്വത്തിനും ആരോഗ്യത്തിനും സുരക്ഷ നല്‍കേണ്ട പ്രഥമ കടമപോലും നഗരസഭ നിറവേറ്റുന്നില്ല. അതേസമയം, രാഷ്ട്രീയം നിലനില്‍ക്കുന്നു. നൂറുകണക്കിന് അമ്മമാരും കുഞ്ഞുങ്ങളും ചേര്‍ന്ന് നടത്തുന്ന പെട്ടിപ്പാലത്തെ സമരം അതാണ് തെളിയിക്കുന്നത് -അദ്ദേഹം പറഞ്ഞു.
കുടുംബധര്‍ണ കെ.എന്‍. സുലൈഖ ഉദ്ഘാടനം ചെയ്തു.  പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞികൃഷ്ണന്‍ അടിയോടി പട്ട്യേരി രണ്ടാംഘട്ട സമരപ്രഖ്യാപനം നടത്തി.
റസാഖ് പാലേരി (സോളിഡാരിറ്റി), കെ.എല്‍. അബ്ദുസലാം (ജസ്റ്റീഷ്യ), പള്ളിപ്രം പ്രസന്നന്‍ (പഴശãി സമര സമിതി), റഫീഖ് അണിയാരം, കെ.പി. കുഞ്ഞിമൂസ, കെ. രമേശ് (സമാജ്വാദി ജന പരിഷത്), യു.കെ. സെയ്ത് (ദേശീയപാത സംരക്ഷണസമിതി), ഡോ. ബേബി വര്‍ഗീസ് (പരിസ്ഥിതി പ്രവര്‍ത്തകന്‍), മധു കക്കാട് (കക്കാട് പുഴ സംരക്ഷണ സമിതി), ജബീന ഇര്‍ഷാദ് (മദേഴ്സ് എഗെയ്ന്‍സ്റ്റ് വേസ്റ്റ് ഡംപിങ്), സി.പി. പര്‍വേസ് (മുബാറക് എച്ച്.എസ്.എസ്) എന്നിവര്‍ സംസാരിച്ചു. വത്സരാജ് തില്ലങ്കേരി കവിത ആലപിച്ചു. നവാസ് പാലേരി, അലി പൈങ്ങോട്ടായി എന്നിവര്‍ സമരഗാനങ്ങള്‍ ആലപിച്ചു.  പത്രവാര്‍ത്തകളുടെയും സമര ചിത്രങ്ങളുടെയും പ്രദര്‍ശനം സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു.
കുടുംബധര്‍ണ കെ.എന്‍. സുലൈഖ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
സംസ്കാരശൂന്യപ്രവൃത്തി:
സോളിഡാരിറ്റി
തലശേãരി: സമരപ്പന്തലില്‍ മാലിന്യം നിക്ഷേപിച്ച നഗരസഭാ നടപടി ധിക്കാരവും ഇരുളിന്റെ മറവില്‍ നടത്തുന്ന സംസ്കാരശൂന്യ പ്രവൃത്തിയുമാണെന്ന് സോളിഡാരിറ്റി ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി.
ദുര്‍ഗന്ധ ഭൂമിയില്‍ നിന്ന് ഉയിരെടുത്ത സമരവീര്യത്തെ ഇത്തിരി മാലിന്യം കാട്ടി പേടിപ്പിക്കാമെന്ന് കരുതരുത്. ഒരു ജനതയുടെ ജീവിത മുറവിളിയെ അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ ശക്തമായ ചെറുത്തുനില്‍പ്പുകള്‍ക്ക് നഗര ഭരണാധികാരികള്‍ സാക്ഷ്യം വഹിക്കേണ്ടിവരും -കമ്മിറ്റി ചൂണ്ടിക്കാട്ടി.

Saturday, December 3, 2011

മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍

ഇര്‍ഫാന അബൂബക്കര്‍

 ജില്ലാ സ്കൂള്‍ പ്രവൃത്തി പരിചയ മേളയില്‍ 
ചന്ദനത്തിരി നിര്‍മാണത്തില്‍ (യു.പി വിഭാഗം) 
ഒന്നാംസ്ഥാനം നേടിയ 
ഇര്‍ഫാന അബൂബക്കര്‍
(കാഞ്ഞിരോട് എ.യു.പി സ്കൂള്‍)

കെല്‍ട്രോണില്‍ ജോലി ഒഴിവ്

കെല്‍ട്രോണില്‍ ജോലി ഒഴിവ്
ഇരിട്ടി: കെല്‍ട്രോണിനു കീഴില്‍ ഇരിട്ടി മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ ട്രെയിനിങ് സെന്ററിലേക്ക് മാര്‍ക്കറ്റിങ് മാനേജര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, ഓഫിസ് അസിസ്റ്റന്റ്, പ്രോഗ്രാം ഓഫിസര്‍, സെക്യൂരിറ്റി ഓഫിസര്‍, ഏരിയാ മാനേജര്‍, അക്കൌണ്ട്സ് ഓഫിസര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ക്കറ്റിങ് മാനേജര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, പ്രോഗ്രാം ഓഫിസര്‍, ഏരിയാ മാനേജര്‍ ഒഴിവുകളിലേക്ക് യഥാക്രമം എം.ബി.എ, എം.എസ്.ഡബ്ല്യു തുടങ്ങിയ കോഴ്സുകള്‍ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.
അക്കൌണ്ട്സ് ഒഴിവിലേക്ക് ബന്ധപ്പെട്ട മേഖലയില്‍നിന്ന്റിട്ടയര്‍ ചെയ്തവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പോളി ഡിപ്ലോമയും പി.ജി.ഡി.സി.എ, ഡി.സി.എ, ടാലി തുടങ്ങിയ കോഴ്സുകളും പൂര്‍ത്തീകരിച്ചവര്‍ക്ക് ഓഫിസ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്കും അപേക്ഷിക്കാം.
സെക്യൂരിറ്റി ഓഫിസര്‍ ഒഴിവില്‍ വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഇരിട്ടി കാനറാ ബാങ്കിനു സമീപമുള്ള കേന്ദ്രവുമായി ബന്ധപ്പെടണം.

ടാലന്റീന്-11: സി. വരുണ്‍, ആദില്‍ അബ്ദുല്ല സെന്റര്‍ ലെവല്‍ വിജയികള്‍

സി. വരുണ്                            ആദില്‍ അബ്ദുല്ല
ടാലന്റീന്-11
സി. വരുണ്‍, ആദില്‍ അബ്ദുല്ല
സെന്റര്‍ ലെവല്‍ വിജയികള്‍
കണ്ണൂര്‍: ടാലന്റീന്‍ ഇന്റര്‍നാഷനല്‍ ടാലന്റ് എക്സാം പ്രോഗ്രാം 2011ന്റെ ഭാഗമായി കണ്ണൂര്‍ കൌസര്‍ കോംപ്ലക്സില്‍ നടന്ന സെന്റര്‍ ലെവല്‍ എക്സാമിലെ വിജയികളെ  പ്രഖ്യാപിച്ചു. ജൂനിയര്‍ ലെവലില്‍ സി. വരുണ്‍ (അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), അബ്ദുല്‍ ഹലീം (ശിവപുരം ഇംഗ്ലീഷ് സ്കൂള്‍), മുഹമ്മദ് മുനവിര്‍ (ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പെരളശേãരി), എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സീനിയര്‍ ലെവലില്‍ ആദില്‍ അബ്ദുല്ല (സെന്റ് മൈക്കിള്‍സ്, കണ്ണൂര്‍), ഇര്‍ഫാന്‍ നൌഷാദ് (ശിവപുരം ഇംഗ്ലീഷ് സ്കൂള്‍, കണ്ണൂര്‍), നബസ് രാജ് (കേന്ദ്രീയ വിദ്യാലയം, പയ്യന്നൂര്‍) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഡിസംബര്‍ അവസാനവാരം നടക്കുന്ന രണ്ടാം റൌണ്ട് എക്സാമിലേക്ക് സീനിയര്‍ ലെവലില്‍ ഇജാസ് ഇസ്ഹാഖ് (ദീനുല്‍ ഇസ്ലാം സഭ, കണ്ണൂര്‍ സിറ്റി), ജൂനിയര്‍ ലെവലില്‍ വിനായക് രവീന്ദ്രന്‍, കെ. അഫ്ലഹ് സമീല്‍ (ശിവപുരം ഇംഗ്ലീഷ് സ്കൂള്‍), മുനവിര്‍ മുസ്തഫ (കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍) എന്നിവരും അര്‍ഹരായി.
വിജയികള്‍ക്കുള്ള ഉപഹാരം കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ വിതരണം ചെയ്തു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് അംജദ് സ്വാഗതവും നസീം നന്ദിയും പറഞ്ഞു.

മജ്ലിസ് കിഡ്സ് ഫെസ്റ്റ് ഇന്ന്

മജ്ലിസ് കിഡ്സ് ഫെസ്റ്റ് ഇന്ന്
തലശേãരി: കണ്ണൂര്‍ മേഖലയിലുള്ള മജ്ലിസ് സ്കൂളുകളിലെ നഴ്സറി വിദ്യാര്‍ഥികള്‍ക്കായുള്ള കലാ വൈജ്ഞാനിക മേള  'കിഡ്സ് ഫെസ്റ്റ് 2011' ഇന്ന് തലശേãരി ചേറ്റംകുന്ന് ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂളില്‍ നടക്കും. രാവിലെ 9.30ന് ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്യും. റിട്ട. ലേബര്‍ ഓഫിസര്‍ ടി. അബ്ദുറഹീം അധ്യക്ഷത വഹിക്കും. 13 സ്കൂളുകളില്‍നിന്ന് 250 വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കും. മേള വൈകീട്ട് സമാപിക്കും.

Friday, December 2, 2011

സോളിഡാരിറ്റി കാഞ്ഞിരോട് യൂനിറ്റിന് പുതിയ ഭാരവാഹികള്‍

 സോളിഡാരിറ്റി കാഞ്ഞിരോട് യൂനിറ്റിന് 
പുതിയ ഭാരവാഹികള്‍
കെ. സജീം പ്രസിടണ്ട്
യു. വി. സുനൈര്‍ സെക്രട്ടറി
കാഞ്ഞിരോട്: സോളിഡാരിറ്റി കാഞ്ഞിരോട് യൂനിറ്റിന് പുതിയ ഭാരവാഹികള്‍.  29.11.2011 ചൊവ്വാഴ്ച മായന്‍മുക്ക് സോളിഡാരിറ്റി സെന്ററില്‍ വെച്ചു നടന്ന കാഞ്ഞിരോട് യൂനിറ്റ് കണ്‍വെന്‍ഷനിലാണ് പുതിയ പ്രസിടണ്ടായി കെ. സജീമിനെയും സെക്രട്ടറിയായി യു. വി. സുനൈറിനെയും തെരെഞ്ഞെടുത്തത്. യോഗത്തില്‍ സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയ പ്രസിടണ്ട്  കെ.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി  കാഞ്ഞിരോട്  ഏരിയ വൈസ് പ്രസിടണ്ട് ബഷീര്‍ മുണ്ടേരി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ സമിതി അംഗം ജബ്ബാര്‍ ചേലേരി, നിലവിലെ പ്രസിടണ്ട് പി.സി ശമീം എന്നിവര്‍ സംസാരിച്ചു.
യു. വി. ഷമീല്‍, ഹാരിസ് കമാല്‍ പീടിക, പി. സി. നസീര്‍, സി. എച്ച് മുസ്തഫ മാസ്റ്റര്‍, കെ റഹീം, പി.ബി.എം ഫര്‍മീസ്, യു. വി. സിയാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ARAMAM MONTHLY

DIPLOMA

പെട്ടിപ്പാലം സമരം രണ്ടാം ഘട്ടത്തിലേക്ക്; തലശേãരിയില്‍ നാളെ കുടുംബ ധര്‍ണ

പെട്ടിപ്പാലം സമരം രണ്ടാം ഘട്ടത്തിലേക്ക്;
തലശേãരിയില്‍ നാളെ കുടുംബ ധര്‍ണ

തലശേãരി: ഒരു മാസം പിന്നിട്ടതോടെ പെട്ടിപ്പാലം സമരം കൂടുതല്‍ ശക്തമായി രണ്ടാം ഘട്ടത്തിലേക്ക്. പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുന്നോല്‍ ദേശവാസികളുടെ കുടുംബ ധര്‍ണയും രണ്ടാം ഘട്ട സമര പ്രഖ്യാപനവും നാളെ തലശേãരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് കെ.എന്‍. സുലൈഖ ഉദ്ഘാടനം ചെയ്യും. ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായ  കുഞ്ഞികൃഷ്ണന്‍ അടിയോടി പട്ട്യേരി രണ്ടാം ഘട്ട സമരപ്രഖ്യാപനം നടത്തും.
സമരത്തിന്റെ ദീര്‍ഘചരിത്രം പറയുന്ന ചിത്രങ്ങള്‍, പത്ര വാര്‍ത്തകള്‍, നാട്ടുകാര്‍ക്ക് അധികാരികള്‍ പല കാലങ്ങളിലായി നല്‍കിയ ഉറപ്പുകളുടെയും ഹൈകോടതി, മനുഷ്യാവകാശ കമീഷന്‍ എന്നിവയുടെ ഉത്തരവുകളുടെയും രേഖകള്‍, രോഗാതുരമായ നാടിന്റെ അവസ്ഥ വ്യക്തമാക്കുന്ന ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച സമര പ്രദര്‍ശനം സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കലാകാരന്‍മാര്‍ ഒരുക്കുന്ന 'സമരവര' പ്രശസ്ത ചിത്രകാരന്‍ പി.എസ്. കരുണാകരന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സമരഗാനമേളയില്‍ അലി പൈങ്ങോട്ടായി രചിച്ച പാട്ടുകള്‍ നവാസ് പാലേരിയും സംഘവും ആലപിക്കും. 'മാലിന്യവും വേണ്ട, പ്ലാന്റും വേണ്ട, പുന്നോല്‍ വിടുക' എന്ന തലക്കെട്ടിലുള്ള ഒപ്പുബാനറിന്റെ ഉദ്ഘാടനം രാവിലെ 10ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ നിര്‍വഹിക്കും.
അനില്‍ കാതികൂടം, ടി.കെ. വാസു, പ്രഫ. പി.എന്‍. തങ്കച്ചന്‍, എം.ജി. മല്ലിക, കെ.എല്‍. അബ്ദുസലാം, ടി.പി.ആര്‍. നാഥ്, കെ.പി. കുഞ്ഞിമൂസ തുടങ്ങിയവര്‍ സംസാരിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം 'ഗള്‍ഫ് മാധ്യമം' പത്രാധിപര്‍ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍, സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ സി.പി. അഷ്റഫ്, പി. നാണു, നൌഷാദ് മാടോള്‍, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ്, അബൂബക്കര്‍ സഫിയാസ് എന്നിവര്‍ പങ്കെടുത്തു.
'കൌണ്‍സിലര്‍മാരില്‍ ചിലര്‍
അഴിമതിപ്പണം പറ്റുന്നു'
തലശേãരി: അഴിമതിയുടെ പങ്ക് പറ്റാനാണ് നഗരസഭയിലെ പ്രതിപക്ഷ കൌണ്‍സിലര്‍മാരില്‍ ചിലര്‍ ഭരണപക്ഷത്തോട് ഒട്ടിനില്‍ക്കുന്നതെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ആരോപിച്ചു. വര്‍ഷങ്ങളായി തരപ്പെട്ട ലക്ഷങ്ങളുടെ അഴിമതിയും പ്ലാന്റ് സ്ഥാപിക്കുമ്പോള്‍ കിട്ടാനിരിക്കുന്ന കമ്മീഷനും സ്വന്തമാക്കാനുള്ള മത്സരമാണ് ഭരണ^പ്രതിപക്ഷ നേതാക്കള്‍ നടത്തുന്നത്. ശുചിത്വ മിഷന്‍ സംഘം പെട്ടിപ്പാലം സന്ദര്‍ശിച്ചത് പ്ലാന്റ് സ്ഥാപിക്കാനുള്ള നഗരസഭയുടെ തീരുമാനത്തിന്റെ ഭാഗമാണെന്ന വൈസ് ചെയര്‍മാന്റെ പ്രസ്താവന വ്യക്തമാക്കുന്നത്, നഗരസഭയുടെ താല്‍പര്യം സംരക്ഷിക്കാന്‍ തിരുവനന്തപുരത്തും ആളുണ്ടെന്നാണ്.
നീതിയുക്തമായ സമരത്തിന് നേരെ ആക്ഷേപ പ്രചാരണം നടത്തുന്ന നഗരസഭക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി പുന്നോല്‍ നിവാസികളുടെ മറ്റിടങ്ങളിലെ ബന്ധുക്കളേയും സമരത്തില്‍ പങ്കെടുപ്പിക്കുമെന്ന് സമിതി അറിയിച്ചു. സ്ത്രീകളുള്‍പ്പെടെ സമരക്കാരെ അധിക്ഷേപിക്കുകയും പ്ലാന്റ് പെട്ടിപ്പാലത്ത് തന്നെ സ്ഥാപിക്കുമെന്ന് ആവര്‍ത്തിക്കുകയുമാണ് നഗരസഭാ അധ്യക്ഷയും വൈസ് ചെയര്‍മാനും ചെയ്യുന്നതെന്നും സമിതി കുറ്റപ്പെടുത്തി.

Thursday, December 1, 2011

ദി ലൈറ്റ് എക്സിബിഷന്‍ ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍

ദി ലൈറ്റ് എക്സിബിഷന്‍
ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍
കണ്ണൂര്‍: ഇസ്ലാം ശാന്തിയുടെ മതം എന്ന പ്രമേയവുമാkannയി ഐ.എസ്.എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി കണ്ണൂര്‍, തലശേãരി, മട്ടന്നൂര്‍, തളിപ്പറമ്പ് എന്നീ സ്ഥലങ്ങളില്‍ ദി ലൈറ്റ് എക്സിബിഷന്‍ സംഘടിപ്പിക്കും. ഡിസംബര്‍ 18 മുതല്‍ 22 വരെ തലശേãരി ടൌണ്‍ഹാളിലും 24 മുതല്‍ 28 വരെ കണ്ണൂരിലും 31 മുതല്‍ ജനുവരി നാലുവരെ മട്ടന്നൂരിലും ആറുമുതല്‍ 10 വരെ തളിപ്പറമ്പിലും എക്സിബിഷനുകള്‍ നടക്കും. ഇസ്ലാമിന്റെ സമാധാന സന്ദേശം പരിചയപ്പെടുത്തലും തീവ്രവാദ^ഭീകരവാദ, അന്ധവിശ്വാസ^അനാചാരങ്ങള്‍ക്കെതിരെ ബോധവത്കരണവുമാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.

അനുമോദിച്ചു

 പഴയങ്ങാടി വാദിഹുദയില്‍ നടന്ന അനുമോദന ചടങ്ങില്‍ കേരള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെംബര്‍ പി.സി. വിജയരാജ് സംസാരിക്കുന്നു.
അനുമോദിച്ചു
കണ്ണൂര്‍: വാദിഹുദാ ഇസ്ലാമിക് കോംപ്ലക്സ് പ്രൈവറ്റ് ഐ.ടി.ഐയില്‍നിന്ന്  ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ എന്നീ ട്രേഡുകളില്‍ അഖിലേന്ത്യാ പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ടി.ഐ.ടി ചെയര്‍മാനും ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്ററുമായ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ എസ്.എ.പി അബ്ദുല്‍ സലാം വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി. പി.ടി.എ പ്രസിഡന്റ് കെ. പവിത്രന്‍ അധ്യക്ഷതവഹിച്ചു. കേരള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെംബര്‍ പി.സി. വിജയരാജ്, ജനറല്‍ സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞി, പി.കെ. മുഹമ്മദ് സാജിദ്, ഒലിപ്പില്‍ നിയാസ്, പി.കെ. മുസ്തഫ, വി.സി. മുഹമ്മദ് ഇഖ്ബാല്‍, മുസ്തഫ ഇബ്രാഹിം, വി.എന്‍. ഹാരിസ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി.പി. ഷാഹുല്‍ ഹമീദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.വി. രാജീവന്‍ നായര്‍ നന്ദിയും പറഞ്ഞു.

Wednesday, November 30, 2011

SOLIDARITY

 കണ്ണൂരില്‍ ഡിസംബര്‍ 10ന് ആര്‍മി മേള
മിസൈല്‍, ടാങ്കുകള്‍, ആയുധങ്ങള്‍  എന്നിവയുടെ പ്രദര്‍ശനവും
സൈനിക അഭ്യാസ പ്രകടനവുമുണ്ടാകും
കണ്ണൂര്‍: കരസേനയെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 10ന് കണ്ണൂരില്‍ ആര്‍മി മേള നടത്തുമെന്ന് കണ്ണൂര്‍ ഡി.എസ്.സി സെന്റര്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ലഫ്റ്റനന്റ് കേണല്‍ വി.യു. മനോജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവിധ പരിപാടികളോടെ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലും പൊലീസ് പരേഡ് ഗ്രൌണ്ടിലുമായാണ് മേള നടക്കുക. പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് മേള കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ചത്. ആദ്യമായാണ്  കണ്ണൂരില്‍ ആര്‍മി മേള നടത്തുന്നത്. 10ന് രാവിലെ 8.30 മുതല്‍ പൊലീസ് പരേഡ് ഗ്രൌണ്ടില്‍ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനം നടക്കും.
 ടി. 72 ടാങ്കുകള്‍, ബ്രഹ്മോസ് മിസൈല്‍, ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍, വിവിധതരം ഗണ്ണുകള്‍, മറ്റ് ആയുധങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. കര്‍ണാടക^കേരള സബ്ഏരിയ കമാന്‍ഡിങ് ഓഫിസര്‍ എ.കെ. പ്രധാന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് വരെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാന്‍ അവസരമുണ്ടാകും. ഉച്ച 2.30നാണ് ജവഹര്‍ സ്റ്റേഡിയത്തില്‍ അഭ്യാസപ്രകടനങ്ങള്‍ അരങ്ങേറുക.
പരിപാടി കേന്ദ്രമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. ആകാശത്തും ഭൂമിയിലും സൈനികര്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തും. ഫ്ലൈറ്റ് പാസ്റ്റ്, സ്കൈ ഡൈവിങ്, പാരമേട്ടോര്‍ ഗ്ലൈഡിങ്, ഡേര്‍ ഡെവിള്‍ ടീമിന്റെ മോട്ടോര്‍ സൈക്കിള്‍ ഡിസ്പ്ലേ, ഹോട്ട് എയര്‍ ബലൂണ്‍, ആര്‍മി നായകളുടെയും കുതിരകളുടെയും പ്രദര്‍ശനവും അഭ്യാസവും എന്നിവ മേളയുടെ ഭാഗമായുണ്ടാകും. കലാപരിപാടികളും ഉണ്ടാകും.  പ്രവേശം സൌജന്യമാണ്. രണ്ടുവര്‍ഷം മുമ്പ് കോഴിക്കോട്ട് ആര്‍മി മേള നടന്നിരുന്നെങ്കിലും ഇത്രയും വിപുലമായിരുന്നില്ല. കണ്ണൂരില്‍ നടക്കുന്ന മേളയുടെ  റിഹേഴ്സല്‍ ജവഹര്‍ സ്റ്റേഡിയത്തിലും പൊലീസ് ഗ്രൌണ്ടിലുമായി നടക്കും. റിഹേഴ്സല്‍ മേളയിലും പൊതുജനങ്ങളെ പ്രവേശിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

പെട്ടിപ്പാലം മാലിന്യം: മുഖ്യമന്ത്രിക്ക് രേഖകള്‍ സമര്‍പ്പിച്ചു

പെട്ടിപ്പാലം മാലിന്യം:
മുഖ്യമന്ത്രിക്ക് രേഖകള്‍ സമര്‍പ്പിച്ചു
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളുന്നതിന് വീണ്ടും അവധിപറഞ്ഞ് മുഖ്യമന്ത്രിയെ മധ്യസ്ഥനാക്കാനുള്ള നഗരസഭയുടെ ശ്രമത്തിന് തടയിടാന്‍ പ്രശ്നസംബന്ധമായ എല്ലാ രേഖകളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പൊതുജനാരോഗ്യ സംരക്ഷണ സമിതി അയച്ചുകൊടുത്തു. ദേശീയ മനുഷ്യാവകാശ കമീഷന്‍ സമരസമിതിക്ക് നല്‍കിയ മറുപടി, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് റിപ്പോര്‍ട്ട്, മുമ്പ് വിവിധതലങ്ങളില്‍ നല്‍കിയ നിവേദനങ്ങള്‍, നിയമസഭയില്‍ നല്‍കിയ മറുപടി, നഗരസഭ വിവിധ കാലങ്ങളില്‍ പാസാക്കിയ മാലിന്യ സംസ്കരണ പ്രോജക്ടുകള്‍, മാലിന്യം തള്ളല്‍ നിര്‍ത്തുമെന്ന കൌണ്‍സില്‍ തീരുമാനം, നഗരസഭാ മാലിന്യം കടലില്‍തള്ളാന്‍ വേണ്ടി കടല്‍ഭിത്തി തകര്‍ത്തതിന്റെ ചിത്രങ്ങള്‍ തുടങ്ങിയ വിവിധ രേഖകളുടെ പകര്‍പ്പുകളാണ് മുഖ്യമന്ത്രിക്ക് അയച്ചത്.
നിയമങ്ങളും കോടതിവിധികളും ലംഘിച്ച് തലശേãരി നഗരസഭ പെട്ടിപ്പാലത്ത് നടത്തുന്ന മാലിന്യംതള്ളല്‍ അവസാനിപ്പിക്കണമെന്നും പെട്ടിപ്പാലത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടിയില്‍നിന്നും നഗരസഭയെ പിന്തിരിപ്പിക്കണമെന്നും സമിതി അഭ്യര്‍ഥിച്ചു.
പഠനക്ലാസ്
ന്യൂമാഹി: ഭരണാധികാരികളുടെയും മനുഷ്യരുടെയും പ്രവര്‍ത്തനഫലമായാണ് ഇന്ന് പ്രകൃതിക്ക് വിനാശവും കോട്ട നഷ്ടങ്ങളും സംഭവിക്കുന്നതെന്ന് മദ്യവര്‍ജന സമിതി ശാന്തിസേന കൌണ്‍സില്‍ ജില്ലാ സെക്രട്ടറി സി.വി. രാജന്‍ മാസ്റ്റര്‍. 'മലിനീകരിക്കപ്പെടുന്ന മണ്ണും വിണ്ണും' എന്ന വിഷയത്തില്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരപ്പന്തലില്‍ പഠനക്ലാസ് നടത്തുകയായിരുന്നു അദ്ദേഹം.
ജീവിതരീതികളും ഭക്ഷണരീതികളും പ്രകൃതിക്ക് ഇണങ്ങുന്നതാക്കിക്കൊണ്ടും പ്ലാസ്റ്റിക് ഉപയോഗം പരമാവധി വര്‍ജിച്ചുകൊണ്ടും സമൂഹത്തില്‍ മാറ്റത്തിന് മുന്‍കൈയെടുക്കാന്‍ പെട്ടിപ്പാലം സമര വളന്റിയര്‍മാര്‍ തയാറാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. സി.പി. അശ്റഫ് സ്വാഗതം പറഞ്ഞു.

Tuesday, November 29, 2011

മീഡിയ വണ്‍ ചാനല്‍ ആസ്ഥാനമന്ദിരത്തിന് ശിലയിട്ടു

മീഡിയ വണ്‍ ചാനല്‍ ആസ്ഥാനമന്ദിരത്തിന് ശിലയിട്ടു
മീഡിയ വണ്‍ ടി.വി. ആസ്ഥാന മന്ദിരത്തിന്റേയും സ്റ്റുഡിയോ കോംപ്ലക്സിന്റെയും ശിലാസ്ഥാപനം കോഴിക്കോട് വെള്ളിപറമ്പില്‍ നിര്‍വഹിച്ച ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസാരിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, മന്ത്രി എം.കെ. മുനീര്‍, മാധ്യമം ചെയര്‍മാന്‍ ടി. ആരിഫലി, എം.കെ. രാഘവന്‍ എം.പി, പി.ടി.എ. റഹീം എം.എല്‍.എ, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, മീഡിയവണ്‍ സി.ഇ.ഒ ഡോ. അബ്ദുസലാം അഹ്മദ്, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, എം.ഡി. നാലപ്പാട്, ബ്ലോക് പഞ്ചായത്ത് അംഗം മാധവദാസ്, പെരുവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. അസ്മാബി, വാര്‍ഡ് അംഗം പി. അനിത, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ യാസീന്‍ അശ്റഫ്, അബ്ദുല്ല ചെറയക്കാട്ട്, ഖാലിദ് മൂസ നദ്വി, ശൈഖ് മുഹമ്മദ് കാരക്കുന്ന് തുടങ്ങിയവര്‍ വേദിയില്‍
സാധാരണക്കാരുടെ പ്രശ്നങ്ങള്‍
ഉയര്‍ത്തിക്കൊണ്ടുവരാന്‍
മാധ്യമങ്ങള്‍ക്ക് കഴിയണം -മുഖ്യമന്ത്രി
കോഴിക്കോട്: സാധാരണക്കാരുടെ കഷ്ടപ്പാടുകളും വേദനകളും സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണമെന്നും കാലഘട്ടം ആവശ്യപ്പെടുന്ന മാധ്യമ ധര്‍മമാണ് അതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് കീഴില്‍ ആരംഭിക്കുന്ന മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിന്റെ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം വെള്ളിപറമ്പില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സംവിധാനത്തില്‍ തിരുത്തല്‍ ശക്തിയായി നിലകൊള്ളുന്നതോടൊപ്പം മാധ്യമങ്ങള്‍ സമൂഹത്തിന്റെ നന്മക്കും  നാടിന്റെ ശോഭന ഭാവിക്കും വേണ്ടി പ്രവര്‍ത്തിക്കണം. ഈ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സാധിക്കുമെന്ന് മാധ്യമം ദിനപത്രം കഴിഞ്ഞകാല പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മാധ്യമത്തെ ചാലകശക്തിയാക്കി വരുന്ന മീഡിയ വണ്‍ ചാനലിനും ഇതിന് സാധിക്കുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്ന് വന്‍ കരഘോഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി പറഞ്ഞു.
കേരള സമൂഹത്തിന് തിരിച്ചറിവും ഉള്‍ക്കാഴ്ചയും നല്‍കി ധാര്‍മികമായും സാംസ്കാരികമായും ഉയര്‍ത്തുകയാണ് ചാനല്‍കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മാധ്യമം ചെയര്‍മാന്‍ ടി. ആരിഫലി പറഞ്ഞു. മാധ്യമം പത്രം മുറുകെപ്പിടിച്ച തത്ത്വങ്ങളിലും മൂല്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെ ചാനലും മുന്നോട്ടുപോകുമെന്ന് ആരിഫലി വ്യക്തമാക്കി.
തിരസ്കരിക്കപ്പെടുന്ന വാര്‍ത്തകളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വേദനകള്‍ ഉള്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന്  ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ച പഞ്ചായത്ത് ^സാമൂഹിക ക്ഷേമമന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു.
എം.കെ. രാഘവന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, എം.എല്‍.എമാരായ പി.ടി.എ. റഹീം, എ. പ്രദീപ്കുമാര്‍, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അസ്മാബി, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എം.ഡി. നാലപ്പാട്, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, അസോസിയേറ്റ് എഡിറ്റര്‍ ഡോ. യാസീന്‍ അശ്റഫ്, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ഖാലിദ് മൂസ നദ്വി എന്നിവര്‍ സംസാരിച്ചു. മീഡിയവണ്‍ ടി.വി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് സ്വാഗതവും സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. അബ്ദുല്ല ചെറയക്കാട്ട് നന്ദിയും പറഞ്ഞു.

മുസ്ലിം യൂത്ത്ലീഗ് സമ്മേളനം

 മുസ്ലിം യൂത്ത്ലീഗ്
സമ്മേളനം
കാഞ്ഞിരോട്: കാഞ്ഞിരോട് ടൌണില്‍ സംഘടിപ്പിച്ച മുസ്ലിം യൂത്ത്ലീഗ് സമ്മേളനം കണ്ണൂര്‍ മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് എം.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
 എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. അന്‍സാരി തില്ലങ്കേരി, അയ്യപ്പന്‍, കെ.പി. താഹിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മെഹറൂഫ് സ്വാഗതവും അശ്റഫ് നന്ദിയും പറഞ്ഞു.

മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമീഷനെ നിയമിക്കണം.

 മലബാറിന്റെ പിന്നാക്കാവസ്ഥ
പരിഹരിക്കാന്‍ കമീഷനെ നിയമിക്കണം
കണ്ണൂര്‍: മലബാറിന്റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് കമീഷനെ നിയമിക്കണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഐക്യകേരളം എന്ന സങ്കല്‍പത്തിനുതന്നെ പരിക്കേല്‍പിക്കുന്ന രീതിയില്‍ മലബാര്‍ അവഗണിക്കപ്പെടുകയാണ്. വിസ്തീര്‍ണത്തിലും ജനസംഖ്യയിലും നികുതി പണത്തിലും സംസ്ഥാനത്തിന്റെ പകുതിയോളം വരുമെങ്കിലും അനുഭവത്തില്‍ മലബാര്‍ കേരളത്തിന്റെ പുറമ്പോക്ക് മാത്രമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. റവന്യൂ, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, പൊതുഭരണം, തൊഴില്‍, വ്യവസായം, പ്രവാസി ക്ഷേമം,  പാതുവിതരണം, സാമൂഹിക ക്ഷേമം തുടങ്ങി എല്ലാ മേഖലയിലും സംസ്ഥാന ശരാശരിയില്‍ എത്രയോ താഴെയാണ് മലബാര്‍.
വൈദേശികാധിപത്യങ്ങള്‍ക്കെതിരെ സുധീരം ചെറുത്തുനിന്നതിനാല്‍ ബ്രിട്ടീഷ് ഭരണകാലം തൊട്ടേ മലബാര്‍ അവഗണിക്കപ്പെടുകയായിരുന്നു. രാജ്യം സ്വതന്ത്രമായിട്ടും അവഗണന അവസാനിച്ചില്ലെന്ന് മാത്രമല്ല അതിരൂക്ഷമായി തുടരുകയാണ്. കേരളത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് അതിക്രമിച്ചിരിക്കുന്ന ഈ വിവേചനം അവസാനിപ്പിക്കാന്‍ എത്രയും പെട്ടെന്ന് ഭരണകൂടവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഇടപെടണമെന്നും ആവശ്യപ്പെട്ടു.
വാണിദാസ് എളയാവൂര്‍, കെ.സി. വര്‍ഗീസ്, സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി, താഹ മാടായി, അപ്പുക്കുട്ടന്‍ പൊതുവാള്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, രാഘവന്‍ കടന്നപ്പള്ളി, പി.ഐ. നൌഷാദ്, പള്ളിപ്രം പ്രസന്നന്‍, കെ.സുനില്‍കുമാര്‍,ടി.പി. പത്മനാഭന്‍, അഡ്വ. പി.പി. സുരേഷ്കുമാര്‍, വാസുദേവന്‍ കോറോം, ടി. മുഹമ്മദ് വേളം, മധു കക്കാട്, അഡ്വ. വി.കെ. രവീന്ദ്രന്‍, പി.എം. ബാലകൃഷ്ണന്‍, കളത്തില്‍ ബഷീര്‍, ഡോ. വി.സി. രവീന്ദ്രന്‍, കെ.എം. മഖ്ബൂല്‍, പപ്പന്‍ ചെറുതാഴം, കെ.വി. കണ്ണന്‍, കൃഷ്ണന്‍ നടുവിലത്ത്, പപ്പന്‍ കുഞ്ഞിമംഗലം, ഫാറൂഖ് ഉസ്മാന്‍,കെ.വി. മോഹനന്‍, കെ. രാമചന്ദ്രന്‍ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പുവെച്ചു.

സ്വാഗതസംഘം രൂപവത്കരിച്ചു

സ്വാഗതസംഘം
രൂപവത്കരിച്ചു
കാഞ്ഞിരോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ 85ാം വാര്‍ഷിക സമ്മേളന വിജയത്തിന് കാഞ്ഞിരോട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപവത്കരിച്ചു. 
ഭാരവാഹികള്‍: എം.പി.സി. ഹംസ (ചെയ) 
എം.പി. നൂറുദ്ദീന്‍ (കണ്‍) 
ടി.വി. മുഹമ്മദ് അസ്ലം, മുജീബ് മൌലവി, ഫൈസല്‍ പാരച്ചി, നജീബ് കുനിയില്‍ (അംഗങ്ങള്‍)

ടാലന്റീന്‍ പരീക്ഷ നടത്തി

 ടാലന്റീന്‍ പരീക്ഷ നടത്തി
ചൊക്ലി: എസ്.ഐ.ഒ നടത്തുന്ന ടാലന്റീന്‍ പരീക്ഷയുടെ ചൊക്ലി ഏരിയാ സെന്റര്‍തല മത്സരങ്ങള്‍ പെരിങ്ങാടി അല്‍ ഫലാഹ് ഇംഗ്ലീഷ് സ്കൂളിലും ചൊക്ലി വി.പി. ഓറിയന്റല്‍ ഹൈസ്കൂളിലും നടന്നു. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്തംഗം ഹമീദ് കരിയാട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദാവൂദ്, കെ.ടി. ഫാറൂഖ്, മിന്‍ഹാജ്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Monday, November 28, 2011

ടാലന്റീന്‍ പരീക്ഷ

TALENTEEN 2011 
INTERNATIONAL TALENT SEARCH EXAM 
CONDUCTED AT AL HUDA SCHOOL, HIDAYATH NAGAR, KANHIRODE ON 27-11-2011
ടാലന്റീന്‍ പരീക്ഷ
കാഞ്ഞിരോട്: എസ്.ഐ.ഒവിന്റെ നേതൃത്വത്തില്‍ നടത്തിയ ടാലന്റീന്‍ പരീക്ഷയില്‍ കാഞ്ഞിരോട് സെന്ററില്‍ നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സീനിയര്‍ വിഭാഗത്തില്‍ പി.പി. അംറാസ് മുഹമ്മദ്, പി.സി.കെ. മആരിഫ, ജൂനിയര്‍ വിഭാഗത്തില്‍ പി. അരുണ്‍, മുഹമ്മദ് ശമ്മാസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക്  ഡോ. മുഹമ്മദ് ശഹീദ് സമ്മാനം നല്‍കി. അബ്ദുല്‍ സലാം മാസ്റ്റര്‍, ആശിഖ് അജ്മല്‍, കെ.കെ. ഫൈസല്‍, ടി.പി. മുഹ്സിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 
 
 
 
 
 
 
 
 
 
 
 
 

ഇസ്ലാമിക പ്രഭാഷണം

'മീഡിയാവണ്‍ ടി.വി' ആസ്ഥാന മന്ദിരത്തിന് ഇന്ന് (28-11-2011) ശിലയിടും

'മീഡിയാവണ്‍ ടി.വി' 
ആസ്ഥാന മന്ദിരത്തിന് 
ഇന്ന് (28-11-2011) ശിലയിടും
കോഴിക്കോട്: മലബാറില്‍നിന്നുള്ള ആദ്യത്തെ ടെലിവിഷന്‍ വാര്‍ത്താ ചാനല്‍ മീഡിയാവണ്‍ ടി.വിയുടെ ആസ്ഥാന മന്ദിരത്തിനും സ്റ്റുഡിയോ സമുച്ചയത്തിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച തറക്കല്ലിടും.
മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് (എം.ബി.എല്‍) കീഴില്‍ ആരംഭിക്കുന്ന ചാനലിന്റെ പ്രവര്‍ത്തനകേന്ദ്രം കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ വെള്ളിപറമ്പിലാണ് ഉയരുന്നത്. വൈകീട്ട് മൂന്നിന് നടക്കുന്ന ശിലാസ്ഥാപന ചടങ്ങില്‍ മാധ്യമം ചെയര്‍മാന്‍ ടി. ആരിഫലി അധ്യക്ഷത വഹിക്കും.
സാമൂഹികക്ഷേമ-പഞ്ചായത്ത് മന്ത്രി ഡോ. എം.കെ. മുനീര്‍ മുഖ്യാതിഥിയായിരിക്കും.
1.60 ഏക്കര്‍ സ്ഥലത്ത് എട്ട് നിലകളിലായി 80,000 ചതുരശ്ര അടി കെട്ടിടമാണ് നിര്‍മിക്കുന്നത്. വാര്‍ത്തക്കും വിനോദ പരിപാടികള്‍ക്കുമായി പ്രത്യേക സ്റ്റുഡിയോകളുണ്ടാകുമെന്ന് ചാനല്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് പറഞ്ഞു. ആസ്ഥാന മന്ദിരത്തിന്റെ ആദ്യഘട്ടം മൂന്നുമാസത്തിനകം പ്രവര്‍ത്തനസജ്ജമാകും. ഒരുവര്‍ഷമായി ഫറോക്കില്‍ പ്രവര്‍ത്തിക്കുന്ന എം.ബി.എല്‍ മീഡിയാ സ്കൂള്‍ അടുത്തവര്‍ഷം വെള്ളിപറമ്പിലേക്ക് മാറ്റും. ശിലാസ്ഥാപന ചടങ്ങില്‍ എം.പിമാരായ എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ്, എം.എല്‍.എമാരായ പി.ടി.എ റഹീം, എളമരം കരീം, എ. പ്രദീപ്കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, മേയര്‍ പ്രഫ. എ.കെ. പ്രേമജം, എം.പി. വീരേന്ദ്രകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അസ്മാബി, ജില്ലാ കലക്ടര്‍ ഡോ. പി.ബി. സലീം, ഡോ. എം.ഡി. നാലപ്പാട്, മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ഖാലിദ് മൂസ നദ്വി, മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ ഡോ. യാസീന്‍ അശ്റഫ്, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. അബ്ദുല്ല ചെറയക്കാട്ട്, മീഡിയ വണ്‍ സി.ഇ.ഒ ഡോ. അബ്ദുസ്സലാം അഹ്മദ് എന്നിവര്‍ സംസാരിക്കും. www.mediaonetv.in, www.madhyamam.com എന്നീ വെബ്സൈറ്റുകളില്‍ ചടങ്ങിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകും.

MALARVADY MONTHLY

ടാലന്റീന്‍ സംസ്ഥാനതല പരീക്ഷക്ക് ജില്ലയില്‍നിന്ന് 30 പേര്‍

എസ്.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കൌസര്‍ കോംപ്ലക്സില്‍ നടന്ന 'ടാലന്റീന്‍' ടാലന്റ് സെര്‍ച് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍.
ടാലന്റീന്‍ സംസ്ഥാനതല പരീക്ഷക്ക്
ജില്ലയില്‍നിന്ന് 30 പേര്‍
കണ്ണൂര്‍: എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ നടന്ന ടാലന്റീന്‍ 2011 ഇന്റര്‍നാഷനല്‍ ടാലന്റ് എക്സാമിനേഷനില്‍ ജില്ലയില്‍നിന്ന് 30 പേര്‍ സംസ്ഥാനതല പരീക്ഷയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ 12 കേന്ദ്രങ്ങളിലായി നടന്ന പ്രാഥമിക റൌണ്ട് പരീക്ഷയില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്.
കണ്ണൂര്‍ കൌസര്‍ കോംപ്ലക്സില്‍ നടന്ന പരീക്ഷയില്‍ 300ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ മുഖ്യാതിഥിയായിരുന്നു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഹനീഫ മാസ്റ്റര്‍, ശംസീര്‍ ഇബ്രാഹിം, അംജദ്, അസീര്‍ എന്നിവര്‍ സംസാരിച്ചു.
എടയന്നൂര്‍ ഗവ. വി.എച്ച്.എസ്.എസില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ എ.എം. സോമന്‍, പ്രിന്‍സിപ്പല്‍ ധനഞ്ജയന്‍ എന്നിവര്‍ സമ്മാനദാനം നടത്തി. ഇരിക്കൂര്‍ എ.എം.ഐ സ്കൂളില്‍ നടന്ന പരിപാടിയില്‍ സിജി റിസോഴ്സ് പേഴ്സന്‍ ഇബ്രാഹിം മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. ഇരിട്ടി ഐഡിയല്‍ കോളജില്‍ മഹറൂഫ് മാസ്റ്റര്‍ സമ്മാനവിതരണം നടത്തി.ചൊക്ലി യൂ.പി സ്കൂളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ഹമീദ് കരിയാട് ഉദ്ഘാടനം ചെയ്തു. പെരിങ്ങാടി അല്‍ഫലാഹ് സ്കൂളില്‍ ദാവൂദ് ചൊക്ലി സമ്മാനദാനം നടത്തി.
തലശേãരി എം.ഇ.എസ് സ്കൂളി ല്‍ എസ്.ഐ.ഒ ജില്ലാ സെക്രട്ടറി പി. റാഷിദ് പരിപാടി ഉദ്ഘാടനം ചെയ്തു. എടക്കാട് പെര്‍ഫെക്ട് സ്കൂളില്‍ കെ. അബ്ദുല്‍ അസീസ്, സഫ്വാന്‍ മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
പഴയങ്ങാടി വാദിഹുദ പ്രോഗ്രസിവ് സ്കൂളില്‍ എസ്.ഐ.ഒ മുന്‍ സംസ്ഥാന സെക്രട്ടറി സാജിദ് നദ്വി മുഖ്യാതിഥിയായിരുന്നു. വിളയാങ്കോട് വിറാസ് കോളജില്‍ നടന്ന പരിപാടിയില്‍ സി.കെ. മുനവിര്‍ സമ്മാനദാനം നടത്തി.
ടാലന്റീന്‍ സംസ്ഥാനതല പരീക്ഷ ഡിസംബര്‍ അവസാനവാരവും ഫൈനല്‍ റൌണ്ട് മെഗാ ക്വിസ് ജനുവരി ആദ്യവാരവും നടമെന്ന് സംഘാടകര്‍ അറിയിച്ചു.
 
ഇരിക്കൂര്‍ എ.എം.ഐ സ്കൂളില്‍  'ടാലന്റീന്‍ ' ടാലന്റ് സെര്‍ച് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍

ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

 സോളിഡാരിറ്റി തലശേãരി ടൌണ്‍ യൂനിറ്റ് സംഘടിപ്പിച്ച മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം ജനകീയ കൂട്ടായ്മ  ജില്ലാ വൈസ് പ്രസിഡന്റ്  എന്‍.എം. ഷഫീഖ് ഉദ്ഘാടനം ചെയ്യുന്നു.
ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു
തലശേãരി: സോളിഡാരിറ്റി തലശേãരി ടൌണ്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം കാമ്പയിനിന്റെ ഭാഗമായി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. യൂനിറ്റ് പ്രസിഡന്റ് കെ. മുഹമ്മദ് നിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ഷഫീഖ്, എസ്.എ. പുതിയവളപ്പില്‍ എന്നിവര്‍ സംസാരിച്ചു. സാജിദ് കോമത്ത് നന്ദി പറഞ്ഞു

മുണ്ടേരിക്കടവ് പ്രദേശം മാലിന്യസംഭരണിയാകുന്നു

 മുണ്ടേരിക്കടവ് പ്രദേശം 
മാലിന്യസംഭരണിയാകുന്നു
മുണ്ടേരിമൊട്ട: മുണ്ടേരിക്കടവും പരിസര പ്രദേശവും മാലിന്യ സംഭരണിയായി മാറുകയാണ്. മുണ്ടേരി^കൊളച്ചേരി പഞ്ചായത്ത് അതിര്‍ത്തി പ്രദേശമായ ഇവിടെ മാലിന്യനിക്ഷേപത്തിനെതിരെ ഇരുപഞ്ചായത്തുകളും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
കടവു പാലത്തിനു സമീപങ്ങളിലാണ് മാലിന്യം കുമിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്നത്. ഇവയില്‍ മിക്കതും പ്ലാസ്റ്റിക് ബാഗുകളില്‍ നിക്ഷേപിച്ചതും അറവുമാലിന്യങ്ങളും കക്കൂസ് മാലന്യങ്ങളുമാണ്. പരിസരപ്രദേശങ്ങളിലെ അറവുശാലകളില്‍നിന്നും ഇവിടെ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നത് പതിവാണ്.
ശുചിത്വകേരള പദ്ധതിയുടെ ഭാഗമായി  മാലിന്യ നിക്ഷേപത്തിനെതിരെ പഞ്ചായത്ത് പല ഭാഗങ്ങളിലും ബോര്‍ഡ് സ്ഥാപിച്ചെങ്കിലും ഈ പ്രദേശത്ത് ഒരു ബോര്‍ഡുപോലും സ്ഥാപിച്ചിട്ടില്ല.
അധികൃതരുടെ അനാസ്ഥയും ഇരുപഞ്ചായത്തുകളുടെ അവഗണനയും നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മാലിന്യനിക്ഷേപത്തിനെതിരെ ഇനിയും നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാനുള്ള ആലോചനയിലാണ് മുണ്ടേരിക്കടവ് വാസികള്‍.