ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, December 19, 2011

പെട്ടിപ്പാലം സമര ഡോക്യുമെന്ററി പ്രകാശനം ഇന്ന്

 പെട്ടിപ്പാലം സമര  ഡോക്യുമെന്ററി പ്രകാശനം ഇന്ന്
തലശേãരി: പുന്നോല്‍ പെട്ടിപ്പാലത്ത് നഗരസഭ നടത്തുന്ന നിയമവിരുദ്ധ മാലിന്യം തള്ളലിനെതിരെ സമരരംഗത്തുള്ള പൊതുജനാരോഗ്യ സംരക്ഷണ സമിതി കഴിഞ്ഞ 48 ദിവസങ്ങളിലായി നടത്തിവരുന്ന ഉപരോധ സമരത്തിന്റെ ദൃശ്യങ്ങളും പ്രദേശത്തിന്റെ ചരിത്രവും നഗരസഭ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും കോര്‍ത്തിണക്കി നിര്‍മിച്ച ഡോക്യുമെന്ററി ഫിലിം ഇന്ന് 12ന് കണ്ണൂര്‍ പ്രസ്ക്ലബില്‍ സിനിമാ സംവിധായകന്‍ ഷെറി പ്രകാശനം ചെയ്യും. കഥാകൃത്ത് അശ്രഫ് ആഡൂര് ഏറ്റുവാങ്ങും.
ദശാബ്ദങ്ങളായി മാലിന്യ കൂമ്പാരത്തിനിടയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട പുന്നോല്‍ നിവാസികള്‍ സമര ജീവിതത്തിലേക്ക് വഴിമാറ്റപ്പെട്ടതിനെക്കുറിച്ചുള്ള ദൃശ്യാവിഷ്കാരമാണ് ഡോക്യുമെന്ററി. അധികൃതരുടെ ജനാധിപത്യ വിരുദ്ധതയും ഡോക്യുമെന്ററിയില്‍ തുറന്നുകാട്ടുന്നതായി അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ രചന നിര്‍വഹിച്ചത് പി.എം. അബ്ദുനാസര്‍, മുനീര്‍ ജമാല്‍, റംഷീദ് ഇല്ലിക്കല്‍ എന്നിവരാണ്. പുന്നോല്‍ പ്രവാസി കൂട്ടായ്മ (യു.എ.ഇ) നിര്‍മിക്കുന്ന ഡോക്യുമെന്ററിയുടെ വിതരണം പൊതുജനാരോഗ്യ സംരക്ഷണ സമിതിയാണ് .
റംഷീദ് ഇല്ലിക്കല്‍ നേരത്തെ 'പെട്ടിപ്പാലം ഒരു മാലിന്യ ഗ്രാമം' എന്ന ഡോക്യുമെന്ററിയും നിര്‍മിച്ചിരുന്നു.
'മാലിന്യമലകള്‍ തിരിച്ചെടുക്കുക
ഭാവി തലറമുറയെ രക്ഷിക്കുക'
കാമ്പയിന്‍ ഇന്ന് തുടങ്ങും
ന്യൂമാഹി: പെട്ടിപ്പാലത്ത് തലശേãരി നഗരസഭ കുന്നുകൂട്ടിയ മാലിന്യമലകള്‍ തിരിച്ചെടുത്ത് ഭാവിതലമുറയെ രക്ഷിക്കുക എന്ന തലക്കെട്ടില്‍ കാമ്പയിന്‍ ആചരിക്കാന്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി സ്റ്റിയറിങ് കമ്മിറ്റിയുടെയും സമരസഹായ സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു.
മാലിന്യവിരുദ്ധ സമരം 50 ദിവസം പൂര്‍ത്തിയാകുന്ന തിങ്കളാഴ്ച കാമ്പയിന്‍ ആരംഭിക്കും. കാമ്പയിന്‍ മുദ്രാവാക്യം ജില്ല മുഴുവന്‍ എത്തിക്കാന്‍ മനുഷ്യാവകാശ സംഘടനകളുടെ സഹായം തേടും.
12 ഏക്കറില്‍ വളരെ ഉയരത്തില്‍ കുന്നുകൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കം ചെയ്തില്ലെങ്കില്‍ ഭാവിതലമുറക്കു പോലും അതിന്റെ ഭവിഷ്യത്തുകളിനിന്ന് രക്ഷയുണ്ടാവില്ലെന്ന തിരിച്ചറിവില്‍നിന്നാണ് പുതിയ കാമ്പയിന് രൂപംകൊടുത്തത്.
പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. പി. നാണു, ടി.എം. മമ്മൂട്ടി, എം. അബൂട്ടി, കെ.പി. അബൂബക്കര്‍, ഇ.കെ. യൂസുഫ്, നൌഷാദ് മാടോള്‍, ടി. ഹനീഫ, മഹറൂഫ് അബ്ദുല്ല, മുനീര്‍ ജമാല്‍ എന്നിവര്‍ സംസാരിച്ചു.

അരാജകത്വങ്ങള്‍ക്ക് കൂട്ടുനിന്ന് ഭരണകൂടം മാലിന്യമായി -പ്രഫ. എം.എ. റഹ്മാന്‍

 അരാജകത്വങ്ങള്‍ക്ക് കൂട്ടുനിന്ന് ഭരണകൂടം
മാലിന്യമായി -പ്രഫ. എം.എ. റഹ്മാന്‍

ന്യൂമാഹി: എല്ലാ അരാജകത്വങ്ങള്‍ക്കും മനുഷ്യവിരുദ്ധ നടപടികള്‍ക്കും ഒത്താശ ചെയ്ത് ഭരണകൂടം സ്വയം ഒരു മാലിന്യമായി മാറിയിരിക്കുകയാണെന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാളിയായ പ്രഫ. എം.എ. റഹ്മാന്‍ അഭിപ്രായപ്പെട്ടു. പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബാധ്യസ്ഥരായ ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വവും ഇന്ന് സമരങ്ങളെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സമരപ്പന്തലില്‍ സ്വീകരിച്ചു. ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു.

ഐക്യദാര്‍ഢ്യവുമായി എടക്കാട്
ദേശവാസികള്‍
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലം സമരത്തിന് ഐക്യദാര്‍ഢ്യവുമായി എടക്കാട് ദേശവാസികള്‍ സമരപ്പന്തലിലെത്തി. എടക്കാട് ഇഖ്റഅ് കള്‍ചറല്‍ സെന്ററിന്റെ ബാനറിലെത്തിയ സംഘത്തിന് കണ്ടത്തില്‍ അബ്ദുല്‍ അസീസ്, എം.കെ. മറിയു എന്നിവര്‍ നേതൃത്വം നല്‍കി.
ഇഖ്റഅ് സെന്റര്‍ ഭാരവാഹി ഇദ്രീസ് മാസ്റ്റര്‍, എന്‍.എച്ച് 17 ആക്ഷന്‍ കമ്മിറ്റി ജോയന്റ് കണ്‍വീനര്‍ എം.കെ. അബൂബക്കര്‍, ജമാഅത്തെ ഇസ്ലാമി എടക്കാട് വനിത യൂനിറ്റ് പ്രതിനിധി ആസ്യ അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. മദേര്‍സ് എഗെന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് കണ്‍വീനര്‍ ജുബീന ഇര്‍ഷാദ് സ്വാഗതവും സി.പി. അഷ്റഫ് നന്ദിയും പറഞ്ഞു.
സമരപ്പന്തല്‍ സന്ദര്‍ശിച്ചു
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് നടക്കുന്ന മാലിന്യവിരുദ്ധ സമരത്തിന് അഭിവാദ്യങ്ങളുമായി പാനൂര്‍ ഫ്രൈഡേ ക്ലബ് ഭാരവാഹികളും പ്രവര്‍ത്തകരും എത്തി. ഡോ. പി. മൊയ്തു, എ. ഇബ്രാഹിം, എം.ടി.കെ. മഹമൂദ് ഹാജി, എ. ഉസ്മാന്‍, അഡ്വ. അബ്ദുല്‍ ഖാദിര്‍ എന്നിവരടങ്ങിയ സംഘത്തെ പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികളായ ടി.എം. മമ്മൂട്ടി, പി. അബ്ദുസ്സത്താര്‍, എം. ഉസ്മാന്‍കുട്ടി, എം.പി. മഹമൂദ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഡോ. മൊയ്തു, കനക അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. നൌഷാദ് മാടോള്‍ സ്വാഗതവും ജുബീന ഇര്‍ഷാദ് നന്ദിയും പറഞ്ഞു.

ഇസ്ലാമിക് ഫൈനാന്‍സ് സെമിനാര്‍: സ്വാഗതസംഘം രൂപവത്കരിച്ചു

ഇസ്ലാമിക് ഫൈനാന്‍സ് സെമിനാര്‍:
സ്വാഗതസംഘം രൂപവത്കരിച്ചു
കണ്ണൂര്‍: ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ്സ് ആന്‍ഡ് ക്രഡിറ്റ്സ് ലിമിറ്റഡ് (എ.ഐ.സി.എല്‍) കണ്ണൂര്‍ ഓഫിസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 21ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടത്തുന്ന ഇസ്ലാമിക് ഫൈനാന്‍സ് സെമിനാറിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു.  ഭാരവാഹികള്‍: ടി.കെ. മുഹമ്മദലി (ചെയര്‍.), വി.കെ. ഖാലിദ് (ജന. കണ്‍.), എ. അബ്ദുല്‍ ഗഫൂര്‍ (കണ്‍.).
സെമിനാറിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 
ഫോണ്‍: 9446945939
info@aicl-india.com
www.aicl-india.com

കൂടങ്കുളം ആണവനിലയം അടച്ചുപൂട്ടണം -സോളിഡാരിറ്റി

കൂടങ്കുളം ആണവനിലയം
അടച്ചുപൂട്ടണം -സോളിഡാരിറ്റി
കണ്ണൂര്‍: കേരളത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ കമീഷന്‍ ചെയ്യാന്‍ പോകുന്ന കൂടങ്കുളം ആണവനിലയം അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്ന് സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കേരളത്തില്‍ വന്‍ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കുന്നതാണ് കൂടങ്കുളം ആണവനിലയ പദ്ധതി. സമരം ചെയ്യുന്ന പ്രദേശവാസികളെ പരിഗണിക്കാതെ പ്രധാനമന്ത്രി റഷ്യയില്‍ വെച്ച് നടത്തിയ പ്രസ്താവന പിന്‍വലിച്ച് ജനങ്ങളോട് മാപ്പുപറയണം.
ചെര്‍ണോബില്‍ ദുരന്തം വിതച്ച റഷ്യന്‍ ആണവ സാങ്കേതികവിദ്യയാണ് കൂടങ്കുളത്തും ഉപയോഗിച്ചിട്ടുള്ളത്. അതിനാല്‍ കേരള നിയമസഭ ഇതിനെതിരെ പ്രമേയം പാസാക്കണമെന്നും കേന്ദ്രമന്ത്രിമാര്‍ മൌനം വെടിയണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ് റിയാസ്, ടി.പി. ഇല്യാസ്, കെ. സാദിഖ്, എന്‍.എം. ശഫീഖ്, പി.സി. ശമീം എന്നിവര്‍ സംസാരിച്ചു.

Saturday, December 17, 2011

വിവാഹിതാരായി

 വിവാഹിതാരായി

കാഞ്ഞിരോട്:അബ്ദുല്ല മുക്കണ്ണിയുടെ മകന്‍ ആജ് മല്‍ പാറക്കലും   പരേതനായ  കെ. ടി .അബുബക്കര്‍ സാഹിബി ന്റെ മകള്‍ അസ്മ  മുക്കണ്ണിയും, പതിനാറാം  തിയ്യതി വെള്ളിയാഴ്ച അസര്‍ നമസ്കാരാനന്തരം കൊട്ടാനച്ചേരി "സഫല" ത്തില്‍ വെച്ചു  ചാലാട് ഖതീബു  അബ്ല്‍ ഖാദര്‍ മൌലവിയുടെ കാര്‍മികത്വത്തില്‍    വിവാഹിതരായി.

കിഡ്സ് പാര്‍ക്കും വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു

 കിഡ്സ് പാര്‍ക്കും വെബ്സൈറ്റും
ഉദ്ഘാടനം ചെയ്തു
 നരയമ്പാറ മൌണ്ട് ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ കിഡ്സ് പാര്‍ക്കും വെബ്സൈറ്റും അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യു.പി. സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് മെംബര്‍ മറിയം ടീച്ചര്‍, മാഞ്ഞുമാസ്റ്റര്‍, ചന്ദ്രന്‍ തില്ലങ്കേരി, ഡോ. പി. സലീം, നജീബ് റഹ്മാന്‍, പി.ടി.എ പ്രസിഡന്റ് ഹമീദ് മാസ്റ്റര്‍, കോളജ് പ്രിന്‍സിപ്പല്‍ മന്‍സൂര്‍ മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു. മലര്‍വാടി ചിത്രരചനാ മത്സരത്തില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് ടി.കെ. മുഹമ്മദലി ട്രോഫികള്‍ വിതരണം ചെയ്തു

സോഷ്യോ-ഇക്കണോമിക് സര്‍വേ: ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരെ നിയമിക്കുന്നു

 സോഷ്യോ-ഇക്കണോമിക് സര്‍വേ:
ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരെ നിയമിക്കുന്നു
കണ്ണൂര്‍: സോഷ്യോ-ഇക്കണോമിക് സര്‍വേയുടെ വിവരങ്ങള്‍ കമ്പ്യൂട്ടറുകളില്‍ ശേഖരിക്കാന്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപറേറ്റര്‍മാരെ നിയമിക്കുന്നു.  ആകെ ഒഴിവ് 1,066. പയ്യന്നൂര്‍-86, കല്യാശേãരി-90, തളിപ്പറമ്പ്-121, ഇരിക്കൂര്‍-102, കണ്ണൂര്‍-86, എടക്കാട്-113, തലശേãരി-7, കൂത്തുപറമ്പ്-80, പാനൂര്‍-72, ഇരിട്ടി-86, പേരാവൂര്‍-68 എന്നിങ്ങനെയായിരിക്കും നിയമനം.
പ്ലസ്ടു പൂര്‍ത്തീകരിച്ചവരും ഇംഗ്ലീഷ് ഡാറ്റ എന്‍ട്രി അറിയുന്നവരുമാകണം.  മലയാളം കമ്പ്യൂട്ടര്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന. 
താല്‍പര്യമുള്ളവര്‍ അതതു പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ ഐ.ടി യൂനിറ്റുകളില്‍ ഫോണിലോ നേരിട്ടോ ഡിസംബര്‍ 19നകം ബന്ധപ്പെടണം. ഐ.ടി യൂനിറ്റുകളുടെ പേരും ഫോണ്‍ നമ്പറും ഇനി പറയുന്നു.
    എടക്കാട്, കണ്ണൂര്‍ ബ്ലോക്കുകള്‍, കണ്ണൂര്‍ നഗരസഭ: വുമണ്‍ടെക് കമ്പ്യൂട്ടര്‍ സെന്റര്‍, റിസ്വിന്‍ കോംപ്ലക്സ്, നിയര്‍ ടെയ്ലറിങ് വെല്‍ഫെയര്‍ ബോര്‍ഡ്, സൌത്ത് ബസാര്‍, കക്കാട് റോഡ്, കണ്ണൂര്‍2 ഫോണ്‍: 0497 2701402.

എ.ഐ.സി.എല്‍ കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

എ.ഐ.സി.എല്‍ കണ്ണൂരില്‍
പ്രവര്‍ത്തനമാരംഭിക്കുന്നു
കണ്ണൂര്‍: ഇസ്ലാമിക സാമ്പത്തിക ക്രമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്ഥാപനമായ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ക്രെഡിറ്റ്സ് ലിമിറ്റഡ് (എ.ഐ.സി.എല്‍) കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. കമ്പനിയുടെ കണ്ണൂര്‍ ഓഫിസിന്റെ ഉദ്ഘാടനം ഈമാസം 21ന് വൈകീട്ട് നാലുമണിക്ക് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സ് ജനറല്‍ സെക്രട്ടറി എച്ച്.അബ്ദുല്‍ റഖീബ് നിര്‍വഹിക്ക്കും. എ.ഐ.സി.എല്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ കെ.കെ. അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എ.ഐ.സി.എല്‍ ഡയറക്ടര്‍ ടി. ആരിഫലി, ഇന്‍കല്‍ ചെയര്‍മാന്‍ ടി. ബാലകൃഷ്ണന്‍ ഐ.എ.എസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കൊച്ചി ആസ്ഥാനമായി 10 വര്‍ഷം മുമ്പ് തുടങ്ങിയ എ.ഐ.സി.എല്ലിന്റെ മൂന്നാമത്തെ ഓഫിസാണ് കണ്ണൂരില്‍ തുറക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് 'ഇസ്ലാമിക സാമ്പത്തികക്രമത്തെ അറിയുക' എന്ന തലക്കെട്ടില്‍ സെമിനാറും സംഘടിപ്പിക്കും. 21ന് രാവിലെ 9.30 മുതല്‍ ചേംബര്‍ ഹാളില്‍ നടക്കുന്ന സെമിനാറില്‍ ഇസ്ലാമിക് ഫിനാന്‍സിന്റെ വിവിധ തലങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധര്‍ പ്രഭാഷണം നടത്തും. സെമിനാറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9446945939 എന്ന നമ്പറിലോ info@aiclindia.com എന്ന വിലാസത്തിലോ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.
റിസര്‍വ് ബാങ്ക് അനുമതിയോടെ ആളുകളില്‍നിന്ന് ഓഹരി സ്വീകരിച്ച് ഇസ്ലാമിക സാമ്പത്തിക ക്രമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന എ.ഐ.സി.എല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്ന് കെ.കെ. അലി പറഞ്ഞു. എട്ടു വര്‍ഷമായി തുടര്‍ച്ചയായി ഡിവിഡന്റ് നല്‍കുന്ന കമ്പനിക്ക് 700 നിക്ഷേപകരും ഏഴു കോടിയുടെ ആസ്തിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Thursday, December 15, 2011

കാണാനില്ലെന്ന് പരാതി

 കാണാനില്ലെന്ന് പരാതി
പതിനാറുകാരനെ കാണാനില്ലെന്ന് പരാതി. കാഞ്ഞിരോട് ചൂലോട്ടില്‍ കെ. അസീസിന്റെയും സാറു ഉമ്മയുടെയും മകന്‍ സി.പി. അസ്റുദ്ദീനെയാണ് ചൊവ്വാഴ്ച മുതല്‍ കാണാതായത്. ഇതുസംബന്ധിച്ച് ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി.

REGARDS

PRABODHANAM WEEKLY

ദേശീയപാത വികസനം: സോളിഡാരിറ്റി സമരജാഥ നാളെ

ദേശീയപാത വികസനം:
സോളിഡാരിറ്റി സമരജാഥ നാളെ
തളിപ്പറമ്പ്: ദേശീയപാത വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുക, ബി.ഒ.ടി അടിസ്ഥാനത്തിലുള്ള വികസനം തള്ളിക്കളയുക, ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെ റോഡ് പണിയുക എന്നീ ആവശ്യങ്ങളുന്നയിച്ച് 16ന് സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ കമ്മിറ്റി നിര്‍ദിഷ്ട കുറ്റിക്കോല്‍^ചുടല ബൈപാസ് പ്രദേശങ്ങളിലൂടെ സമരജാഥ സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് കോരന്‍പീടികയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. റിയാസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് കുപ്പത്ത് സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും. ദേശീയപാത സമരസമിതി കണ്‍വീനര്‍ യു.കെ. സെയ്ദ് മുഖ്യപ്രഭാഷണം നടത്തും.  സംഘാടക സമിതി യോഗത്തില്‍ ഏരിയാ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. നാരായണന്‍, എ.വി. ഷരീഫ്, കെ.കെ. ഖാലിദ് എന്നിവര്‍ സംസാരിച്ചു.

സംവാദം സംഘടിപ്പിച്ചു

സംവാദം സംഘടിപ്പിച്ചു
പിലാത്തറ: വിളയാങ്കോട് വിറാസ് കോളജ് എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി 'മാധ്യമങ്ങളും മനുഷ്യാവകാശവും' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. സംവാദം ടി.ഐ.ടി ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി എ. മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. കെ.പി. അരവിന്ദന്‍, പി.കെ. സതീശന്‍, ടി.വി. പത്മനാഭന്‍, രാഘവന്‍ കടന്നപ്പള്ളി, പ്രകാശന്‍, ജോസ് പരിയാരം എന്നിവര്‍ സംബന്ധിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എ.പി. ഷമീര്‍ സ്വാഗതവും കെ.എം. ആനിസ നന്ദിയും പറഞ്ഞു.

കാഞ്ഞിരോട് എ.യു.പി സ്കൂള്‍

 കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ എല്‍.പി അറബിക് വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയ കാഞ്ഞിരോട് എ.യു.പി സ്കൂള്‍ ടീം

Wednesday, December 14, 2011

പെട്ടിപ്പാലം സമരത്തിന് മേധയുടെ പിന്തുണ

പെട്ടിപ്പാലം സമരവുമായി ബന്ധപ്പെട്ട്  പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതാക്കള്‍മേധ പട്കറെ സന്ദര്‍ശിച്ചപ്പോള്‍.
പെട്ടിപ്പാലം സമരത്തിന് മേധയുടെ പിന്തുണ
തലശേãരി: ശുദ്ധവായുവിനും ജീവിതത്തിനുമായി 44 ദിവസമായി തുടരുന്ന പെട്ടിപ്പാലത്തെ സമരത്തിന് രാജ്യത്തെ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കോഴിക്കോട് തന്നെകണ്ട് കാര്യങ്ങള്‍ ധരിപ്പിച്ച പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതാക്കളോടാണ് മേധ പിന്തുണ അറിയിച്ചത്.
മലിനീകരണം അഴിമതിയാണെന്നും ഭരണകൂടം നിയമവും നീതിയും പാലിക്കുംവരെ പെട്ടിപ്പാലം സമരം തുടരണമെന്നും അവര്‍ പറഞ്ഞു. നമ്മുടെ ഭൂമി, വെള്ളം, മറ്റ് പ്രകൃതി വിഭവങ്ങള്‍ എന്നിവയെല്ലാം അഴിമതി കാരണം ദുരുപയോഗിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയുമാണ്.
സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍, സി.പി. അഷ്റഫ്, പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമര ദേശീയ ഐക്യദാര്‍ഢ്യ സമിതിയംഗം പി.ബി.എം. ഫര്‍മീസ്, യു. ഷൈജു എന്നിവരാണ് മേധ പട്കറെ സന്ദര്‍ശിച്ചത്.

മലബാര്‍ പിന്നാക്കാവസ്ഥ: ചര്‍ച്ച നടത്തി

മലബാര്‍ പിന്നാക്കാവസ്ഥ: ചര്‍ച്ച നടത്തി
പഴയങ്ങാടി: സോളിഡാരിറ്റി മുട്ടം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ 'മലബാറിന്റെ വികസന പിന്നാക്കാവസ്ഥ' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. സി.കെ. മുനവ്വിര്‍ വിഷയമവതരിപ്പിച്ചു. രഞ്ജിത്ത് മാസ്റ്റര്‍, കെ. വിനോദ് (ഡി.വൈ.എഫ്.ഐ), റഷീദ് (യൂത്ത് കോണ്‍.) എന്നിവര്‍ സംസാരിച്ചു. ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. എസ്.വി.പി. ശുഐബ് സ്വാഗതവും വി.വി. ഗഫൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് 'മലബാര്‍ രാജ്യം' ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
 

Tuesday, December 13, 2011

ISLAMIC SPEECH

പുല്ലൂപ്പിക്കടവ് കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍ വെബ്സൈറ്റ് ഉദ്ഘാടനം

 പുല്ലൂപ്പിക്കടവ് കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍ വെബ്സൈറ്റിന്റെ ഉദ്ഘാടനം കെ.എം. ഷാജി എം.എല്‍.എ നിര്‍വഹിക്കുന്നു.
പുല്ലൂപ്പിക്കടവ് കൌസര്‍
ഇംഗ്ലീഷ് സ്കൂള്‍  
വെബ്സൈറ്റ് ഉദ്ഘാടനം
കണ്ണൂര്‍: പുല്ലൂപ്പിക്കടവ് കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍ വെബ്സൈറ്റിന്റെ ഉദ്ഘാടനം കെ.എം. ഷാജി എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ കൌസര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പി.സി. മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പുഴാതി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. അബ്ദുല്‍ കരീം സംസാരിച്ചു. പ്രിന്‍സിപ്പല്‍ മുഹമ്മദ് കോയമ സ്വാഗതവും പി.ടി.എ പ്രസിഡന്റ് സി.പി. മുസ്തഫ നന്ദിയും പറഞ്ഞു.

ഹിജ്റയുടെ സന്ദേശം: ചര്‍ച്ചാ സംഗമം

ചര്‍ച്ചാ സംഗമം
കക്കാട്: ഹിജ്റയുടെ സന്ദേശം എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി കക്കാട് യൂനിറ്റ് സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. പി.എന്‍. അബ്ദുല്‍ അസീസ്, കെ. ഹസ്സന്‍കോയ, എം. മുഹമ്മദ്കുഞ്ഞി, എ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഒ.ഐ. ഷാജഹാന്‍ സ്വാഗതവും സി.പി. മുഹമ്മദ് മുര്‍ഷിദ് നന്ദിയും പറഞ്ഞു.

കനിവുള്ളവരുടെ സഹായ ഹസ്തം; ഷമീന ആശുപത്രി വിട്ടു

Madhyamam News
 
 ഷമീനക്ക് സഹായവുമായി സുമനസ്സുകള്‍
മട്ടന്നൂര്‍: ആശുപത്രി ബില്ലടക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്ന പ്ലസ് ടു വിദ്യാര്‍ഥിനിക്ക് സുമനസ്സുകളുടെ സഹായമെത്തുന്നു. ശിവപുരം പാലുകാച്ചിപ്പാറയിലുണ്ടായ ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മാലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയും ശിവപുരത്തെ അശ്റഫിന്റെ മകളുമായ ഷമീനക്കാണ് സഹായവുമായി നിരവധി പേര്‍ എത്തുന്നത്.
പരിക്കേറ്റ വിദ്യാര്‍ഥിനിക്ക് ആശുപത്രി വിടാന്‍ പണമില്ലെന്ന് കഴിഞ്ഞ ദിവസം 'മാധ്യമം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത കണ്ട് ഗള്‍ഫിലും നാട്ടിലുമുള്ളവരാണ് സഹായം എത്തിച്ചത്. ഷമീനക്ക് തിങ്കളാഴ്ച ആശുപത്രി വിടാനാവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് സോളിഡാരിറ്റി നേതൃത്വവും കുടുംബത്തെ അറിയിച്ചു.
അപകടത്തില്‍ ഒരു വിദ്യാര്‍ഥിനി മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും അടിയന്തര സഹായം നല്‍കാന്‍ പോലും തയാറാകാത്ത സര്‍ക്കാറിനോടുള്ള പ്രതിഷേധം കൂടിയാണ് കനിവുള്ളവരുടെ സഹായം എത്തുന്നതിലൂടെ പ്രകടമാകുന്നത്. ഇത്തരത്തില്‍ സാന്ത്വനമേകാന്‍ ആളുകള്‍ നിരവധിയുള്ളതാണ് നിരാലംബര്‍ക്കും മറ്റും ആശ്രയമാകുന്നതും.
കഴിഞ്ഞ പതിനൊന്ന് ദിവസമായി തലശേãരിയിലെ ആശുപത്രിയില്‍ കഴിയുന്ന ഷമീനക്ക് തിങ്കളാഴ്ച ആശുപത്രി വിടാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഭീമമായ ആശുപത്രി ബില്ലടക്കാന്‍ വഴിയില്ലാതെ നിര്‍ധന കുടുംബം നിസ്സഹായാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള ഷമീനയെ സന്ദര്‍ശിച്ചാണ് സഹായം ഏല്‍പിക്കുന്നത്. വാര്‍ത്ത കണ്ട് സഹായം വാഗ്ദാനം ചെയ്ത് വന്ന ഫോണ്‍ കോളുകളും നിരവധിയാണ്.
സോളിഡാരിറ്റി ജില്ലാ സെക്രട്ടറിമാരായ എ.പി. അജ്മല്‍, പി.സി. ഷമീം, ഇരിട്ടി ഏരിയാ പ്രസിഡന്റ് ടി.കെ. അസ്ലം, ഏരിയാ സെക്രട്ടറിമാരായ നൌഷാദ് മേത്തര്‍, ടി.കെ. മുനീര്‍ എന്നിവര്‍ സഹായവുമായി ആശുപത്രിയിലെത്തി. ആശുപത്രിയില്‍ ഡിസ്ചാര്‍ജുമായി ബന്ധപ്പെട്ട് വേണ്ട സഹായം ചെയ്തുകൊടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
  കനിവുള്ളവരുടെ സഹായ ഹസ്തം;
ഷമീന ആശുപത്രി വിട്ടു
 ആശുപത്രി ബില്ലടക്കാന്‍ ആവതില്ലാതെ തീതിന്ന പ്ലസ് ടു വിദ്യാര്‍ഥിനി കനിവുള്ളവരുടെ സഹായം കൊണ്ട് ആശുപത്രി വിട്ടു. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തലശേãരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ ചികിത്സയിലായിരുന്ന മലൂര്‍ ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയും ശിവപുരം സ്വദേശിയുമായ എം.കെ. ഷമീനയാണ് സഹായവുമായെത്തിയ കരുണയുള്ളവരുടെ കനിവ് കൊണ്ട് തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായത്. ആശുപത്രി ബില്ലിന് മുന്നില്‍ പകച്ചുനിന്ന കുടുംബത്തിന്റെ നിസ്സഹായാവസ്ഥ വാര്‍ത്തയാക്കിയ \'മാധ്യമ\'ത്തിനും വാര്‍ത്ത കണ്ട് സഹായവുമായെത്തിയ സുമനസ്സുകള്‍ക്കും ഹൃദയത്തില്‍ തൊട്ട് നന്ദി പറഞ്ഞാണ് ഷമീനയും കുടുംബവും ആശുപത്രി വിട്ടത്.
89,000 രൂപയാണ് ആശുപത്രിയില്‍ അടക്കേണ്ടിയിരുന്നത്. നിര്‍ധന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇതിനിടെ വാര്‍ത്ത കണ്ട് ഞായറാഴ്ച തന്നെ നിരവധിപേര്‍ സഹായവുമായെത്തി. തിങ്കളാഴ്ച രാവിലെ മന്ത്രി കെ.പി. മോഹനന്‍ സ്ഥലത്തെത്തി ആശുപത്രി പ്രസിഡന്റ് മമ്പറം ദിവാകരനുമായി സംസാരിക്കുകയും ബില്ലില്‍ നിന്ന് 39,000 രൂപ ഡിസ്കൌണ്ട് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു.
ബാക്കി തുകയായ 50,000 രൂപ മന്ത്രിക്കൊപ്പമെത്തിയ സൌന്ദര്യ ഗ്രൂപ്പ് എം.ഡി പാറക്കല്‍ റഷീദ്, ഡയറക്ടര്‍ പാടത്ത് മനക്കല്‍ റഷീദ് എന്നിവര്‍ കുടുംബത്തെ ഏല്‍പിക്കുകയും ബില്ല് അടക്കുകയുമായിരുന്നു. പത്രവാര്‍ത്ത കണ്ടാണ് വന്നതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായധനം ലഭിക്കാന്‍ വേണ്ടത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സോളിഡാരിറ്റി നേതാക്കള്‍ തിങ്കളാഴ്ച രാവിലെ തന്നെ മമ്പറം ദിവാകരനെ കണ്ട് ചര്‍ച്ച നടത്തി ബില്ല് കുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സോളിഡാരിറ്റി ഇരിട്ടി ഏരിയാ പ്രസിഡന്റ് ടി.കെ. അസ്ലം, സെക്രട്ടറി നൌഷാദ് മേത്തര്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്. സോളിഡാരിറ്റി പിരിച്ചെടുത്ത തുക ഷമീനയുടെ തുടര്‍ ചികിത്സക്കായി നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി തലശേãരി ഏരിയാ സേവന വിഭാഗം സെക്രട്ടറി കെ.എം. അഷ്ഫാഖ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം നേതാക്കളായ സി. ഷഹനാസ്, റുബീന ചിറക്കര, സാജുന്നിസ എന്നിവരും തിങ്കളാഴ്ച ആശുപത്രിയിലെത്തിയിരുന്നു. 
മാലൂരില്‍ ബസപകടത്തില്‍ പരിക്കേറ്റ് തലശേãരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ കഴിഞ്ഞ  മാലൂര്‍ ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനി ഷമീനയെ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം നേതാക്കള്‍ സന്ദര്‍ശിക്കുന്നു.

Monday, December 12, 2011

മലര്‍വാടി ചിത്രോത്സവം

 
 
 
 
 
 
 
 
 
മലര്‍വാടി ചിത്രോത്സവം
കണ്ണൂര്‍: മലര്‍വാടി ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി കണ്ണൂര്‍ ഏരിയാ കമ്മിറ്റി കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ ഉപജില്ലാതല മത്സരം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. മലര്‍വാടി ബാലസംഘം ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനം ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ വിതരണം ചെയ്തു. മലര്‍വാടി ബാലസംഘം കണ്ണൂര്‍ ഏരിയാ കോഓഡിനേറ്റര്‍ കെ.കെ. ഷുഹൈബ് മുഹമ്മദ്സ്വാഗതവും മുഹമ്മദ് ഇദ്രീസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
മത്സര വിജയികള്‍ (ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍):
കിഡീസ് വിഭാഗം: അനുഗ്രഹ്-ചാലാട് സെന്‍ട്രല്‍ എല്‍.പി സ്കൂള്‍ പന്നേന്‍പാറ, പി.വി. ഫര്‍ഹ ഫാത്തിമ-അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കാഞ്ഞിരോട്, റിസ ഫാത്തിമ-അല്‍ഹുദാ ഇംഗ്ലീഷ് മീഡയം സ്കൂള്‍ കാഞ്ഞിരോട്. സബ്ജൂനിയര്‍: ശ്രീരുഗ്മാ ശ്രീരാജ്-ഉര്‍സുലിന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കണ്ണൂര്‍, ശ്രീനന്ദിതാ ശ്രീജിത്ത്-ഉര്‍സുലിന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കണ്ണൂര്‍, ആയിഷ^അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കാഞ്ഞിരോട്. ജൂനിയര്‍: ശ്രീനന്ദന ശ്രീജിത്ത്-ഉര്‍സുലിന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കണ്ണൂര്‍, പി. റിയാദ്-സെന്റ് മൈക്കിള്‍സ് ഹൈസ്കൂള്‍ കണ്ണൂര്‍, രാധികാ കൃഷ്ണന്‍^ഉര്‍സുലിന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കണ്ണൂര്‍. സീനിയര്‍: പി. ആഘാഷ്-സെന്റ് മൈക്കിള്‍സ് ഹൈസ്കൂള്‍ കണ്ണൂര്‍, അഭിരാം ശ്രീജിത്ത്^ഭാരതീയ വിദ്യാഭവന്‍ കണ്ണൂര്‍, സ്വാത്തില്‍ നന്ദന്‍^ചിന്മയാ വിദ്യാലയം ചാല കണ്ണൂര്‍.
മലര്‍വാടി ചിത്രരചനാ മത്സരം
ഇരിക്കൂര്‍: എ.എം.ഐ സ്കൂളില്‍ നടന്ന മലര്‍വാടി ഉപജില്ലാതല ചിത്രരചനാ മത്സരം കെ.ടി. രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്തു. എന്‍.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. നാലു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ ഹുദ ബഷീര്‍, എന്‍. നസല്‍, ഖാലിദ്, ഫഹീമ എന്നിവര്‍ ഒന്നാംസ്ഥാനങ്ങള്‍ നേടി. രമേശ് കൊറ്റാളി ട്രോഫികള്‍ വിതരണം ചെയ്തു. സന്തോഷ് ചൂണ്ട സംസാരിച്ചു. കെ.എ. സൈനുദ്ദീന്‍, എന്‍. സാഖിബ്, കെ. ആശിഖ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
മലര്‍വാടി ചിത്രോത്സവം
പയ്യന്നൂര്‍: മലര്‍വാടി ബാലമാസിക സംസ്ഥാന ചിത്രോത്സവത്തിന്റെ ഭാഗമായുള്ള പയ്യന്നൂര്‍ ഉപജില്ലാ മത്സരം പയ്യന്നൂര്‍ കേളോത്ത് സെന്‍ട്രല്‍ എല്‍.പി സ്കൂളില്‍ നടന്നു. മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചവര്‍: എല്‍.കെ.ജി, യു.കെ.ജി വിഭാഗം: മുഹമ്മദ് ബിലാല്‍^കാറമേല്‍ എല്‍.പി സ്കൂള്‍, മോഹനന്‍^ബി.ഇ.എം എല്‍.പി സ്കൂള്‍ പയ്യന്നൂര്‍, ഫാത്തിമത്ത് ലിയാന-ഐ.എസ്.ഡി ഇംഗ്ലീഷ് സ്കൂള്‍ പയ്യന്നൂര്‍. സബ്ജൂനിയര്‍ വിഭാഗം: ഫാത്തിമ സുലൈമാന്‍-കാറമേല്‍ എല്‍.പി സ്കൂള്‍, കണ്ണന്‍ കെ.കമല്‍^ബി.ഇ.എം എല്‍.പി സ്കൂള്‍ പയ്യന്നൂര്‍, ജേഷോ^ബി.ഇ.എം എല്‍.പി സ്കൂള്‍ പയ്യന്നൂര്‍. ജൂനിയര്‍: ഗോപീകൃഷ്ണന്‍-കെ.കെ.ആര്‍ മെമ്മോറിയല്‍ സ്കൂള്‍ കുണിയന്‍, അഭയ്കൃഷ്ണന്‍^ബി.ഇ.എം എല്‍.പി സ്കൂള്‍ പയ്യന്നൂര്‍, വൈഷ്ണവ്-ബി.ഇ.എം എല്‍.പി സ്കൂള്‍ പയ്യന്നൂര്‍. സീനിയര്‍: ആരിത^സെന്‍ട്രല്‍ യു.പി സ്കൂള്‍ കേളോത്ത്, വി.പി. ആനന്ദ്^ബി.ഇ.എം എല്‍.പി സ്കൂള്‍ പയ്യന്നൂര്‍, സിദ^പി.ഇ.എസ് ഇംഗ്ലീഷ് സ്കൂള്‍. വിജയികള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ജയറാം മാസ്റ്റര്‍ സമ്മാനം വിതരണം ചെയ്തു. സൈനുദ്ദീന്‍ കരിവെള്ളൂര്‍, ഫൈസല്‍, നജീബ് മാടായി എന്നിവര്‍ സംസാരിച്ചു. പി.ടി.പി. സാജിദ, സാഇദ, അഫ്സല്‍, ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി.
തളിപ്പറമ്പ്: മലര്‍വാടി തളിപ്പറമ്പ് ഉപജില്ലാതല മത്സരം സംഘടിപ്പിച്ചു. കെല്‍ട്രോണ്‍ പ്ലാനിങ് ഓഫിസര്‍ എം.ജലാല്‍ ഖാന്‍ അധ്യക്ഷത വഹിച്ചു. സി.പി. ആലിക്കുഞ്ഞി സമ്മാനദാനം നടത്തി. വി.കെ. അബ്ദുല്‍ കരീം സ്വാഗതവും സി.എച്ച്. മൂസഹാജി നന്ദിയും പറഞ്ഞു. മത്സരവിജയികള്‍: (വിഭാഗം, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍)
കിഡീസ്: വി.പി. റിസ, ഫാത്തിമത്തുല്‍ ഫിദ, കെ. കിഷന്‍. സബ്ജൂനിയര്‍: മേഘ്ന നമ്പ്യാര്‍, റിയ ഫാത്തിമ, ഷാലിബ ഷെറിന്‍. ജൂനിയര്‍: പി.പി. അബിന്‍, പി.എ. സഫ്വാന്‍, വി.പി. ഹര്‍ഷിദ. സീനിയര്‍: എസ്.എന്‍. നീരജ്, ഉമറുല്‍ ഫാറൂഖ്, അമൃത.
പഴയങ്ങാടി: മലര്‍വാടി ബാലസംഘം  ബാലചിത്ര രചനാ മത്സരം മാടായി ജി.എച്ച്.എസില്‍ നടന്നു. കിഡീസില്‍ ആദിഷ്, റിസ ഫാത്തിമ, ഷാസിന്‍ എന്നിവരും സബ് ജൂനിയര്‍ വിഭാഗത്തില്‍ തന്‍ഷീര്‍, ഫിദ, ഹിബ എന്നിവരും ജൂനിയറില്‍  ഫാത്തിമത്ത് ഫര്‍സാന, അംന, നിഹാല എന്നിവരും  സീനിയറില്‍  ശ്വേത,  പി.പി. അനുശ്രീ, ദാനീഷ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.  ജമാല്‍ കടന്നപ്പള്ളി സമ്മാന വിതരണം നടത്തി. ബി.പി.അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹീം മാസ്റ്റര്‍ സ്വാഗതവും കുഞ്ഞബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
മലര്‍വാടി ബാലചിത്ര രചനാ മത്സരം നടത്തി
തലശേãരി: മലര്‍വാടി ബാലസംഘം തലശേãരി ഉപജില്ലാ ചിത്രരചനാ മത്സരം ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചിത്രകാരന്‍ പി.എസ്. കരുണാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബാലസംഘം സബ്ജില്ലാ രക്ഷാധികാരി യു. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. യു.കെ. സഈദ്, കെ. മുഹമ്മദ് നിയാസ് എന്നിവര്‍ സംസാരിച്ചു. കെ.എം. അഷ്റഫ്, കെ. മുഹമ്മദ് ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി. 250 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. സാജിദ് കോമത്ത് സ്വാഗതം പറഞ്ഞു.
മലര്‍വാടി ചിത്രരചനാമത്സരം
പുതിയതെരു: മലര്‍വാടി ബാലസംഘം  ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി വളപട്ടണം ഏരിയാ കമ്മിറ്റി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പാപ്പിനിശേãരി ഉപജില്ലാതല മത്സരം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ബാലകൃഷ്ണന്‍ മത്സരം ഉദ്ഘാടനം ചെയ്തു.
മലര്‍വാടി ബാലസംഘം ഏരിയാ കോഓഡിനേറ്റര്‍ സി.പി. അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. എന്‍.എം.കോയ, കെ.റഫീഖ്, വി.സി.സത്താര്‍ എന്നിവര്‍ സംസാരിച്ചു. മത്സര വിജയികള്‍ (ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍): കിഡീസ്: ഷിസ അബൂ നിസാര്‍ (നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് സ്കൂള്‍), ടി. ഫാത്തിമത്തുല്‍ ഹിബത്ത് (ദാറുല്‍ ഹസനാത്ത് ഇംഗ്ലീഷ് സ്കൂള്‍, കണ്ണാടിപ്പറമ്പ്), സുകീര്‍ത്തി (നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് സ്കൂള്‍).
സബ്ജൂനിയര്‍: കെ. ആദിത്ത്  (നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് സ്കൂള്‍), എ. നസീറ  (ദാറുല്‍ ഹസനാത്ത് ഇംഗ്ലീഷ് സ്കൂള്‍, കണ്ണാടിപ്പറമ്പ്), ആദിത്യ അജേഷ് (നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് സ്കൂള്‍).
  ജൂനിയര്‍: അഞ്ജിത സുരേഷ് (ഉറുസുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍), അക്ഷയ ഉണ്ണികൃഷ്ണന്‍ (ഉറുസുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍), പി. നിഖില  (അഴീക്കോട് സൌത്ത് യു.പി സ്കൂള്‍).
സീനിയര്‍: കെ.വി. ജുഗില്‍  (രാമജയം യു.പി. സ്കൂള്‍, അഴീക്കോട്), പി.എം. മുഹമ്മദ് ഷാഹില്‍ (താജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂള്‍, വളപട്ടണം), അനുരാഗ് (അഴീക്കോട് ഹൈസ്കൂള്‍).
മലര്‍വാടി ചിത്രരചനാ മത്സരം
ശ്രീകണ്ഠപുരം: മലര്‍വാടി ഇരിക്കൂര്‍ ഉപജില്ലാ ചിത്രരചനാ മത്സരത്തില്‍ അശിന്‍ നികേഷ്, കെ.ടി. അശ്വതി (ശ്രീകണ്ഠaപുരം സല്‍സബീല്‍ സ്കൂള്‍), കെ.പി. സജിന (ചെങ്ങളായി അല്‍ ഇര്‍ഷാദ്), വി.വി.നവാസ് (പഴയങ്ങാടി ജി.യു.പി) എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
കെ. അഞ്ജലി, റിയ മരിയ, കെ.ആര്‍. ഷാനിബ (മൂവരും സല്‍സബീല്‍), രശ്മി കെ. ദേവ് (കോട്ടൂര്‍ എ.യു.പി.എസ്) എന്നിവര്‍ രണ്ടാം സ്ഥാനവും ലിയോണ്‍ ആന്റണി, മുഹ്സിന (അല്‍ഇര്‍ഷാദ് സ്കൂള്‍ ചെങ്ങളായി), എന്‍.ടി. ഷഹ്ലാന്‍ (സല്‍സബീല്‍), വിശാഖ് ശിവന്‍ (ചെങ്ങളായി എ.യു.പി.എസ്) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു. മലര്‍വാടി സംസ്ഥാന ക്വിസ് മത്സര വിജയി മാസ്റ്റര്‍ സരിന്‍ സമ്മാനവിതരണം നടത്തി. കെ.പി. ആദംകുട്ടി അധ്യക്ഷത വഹിച്ചു. ദിവാകരന്‍ മാസ്റ്റര്‍ സംസാരിച്ചു. സി.വി.എന്‍. ഇക്ബാല്‍ സ്വാഗതവും ടി.പി. അയ്യൂബ് നന്ദിയും പറഞ്ഞു.

Sunday, December 11, 2011

അമേരിക്കയുള്ളിടത്തോളം മനുഷ്യാവകാശം പുലരില്ല -ഗ്രോ വാസു

അമേരിക്കയുള്ളിടത്തോളം
മനുഷ്യാവകാശം പുലരില്ല -ഗ്രോ വാസു
കണ്ണൂര്‍: അമേരിക്കന്‍ സാമ്രാജ്യം നില്‍ക്കുന്നിടത്തോളം ലോകത്ത് മനുഷ്യാവകാശം പുലരില്ലെന്ന് ഗ്രോ വാസു പറഞ്ഞു.  സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഅ്ദനി: നീതി നിഷേധത്തിനെതിരായ മനുഷ്യാവകാശ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്ക നടത്തുന്നത് കൊടും ഭീകരതകളാണ്. അവിടെയൊക്കെ മനുഷ്യാവകാശം മരീചികയാണ്. 70 ഓളം രാജ്യങ്ങളില്‍ പാവഭരണം സ്ഥാപിച്ച് അവര്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. അഫ്ഗാന്‍, ഇറാഖ്, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ചെയ്തുകൂട്ടിയ പാതകങ്ങള്‍ ഇതിനുദാഹരണമാണ്.
നമ്മുടെ മുന്നില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ ഏറ്റവും വലിയ പ്രതീകം മഅ്ദനിയാണ്. വ്യവസ്ഥാപിത രാഷ്ട്രീയക്കാരുടെ ചതിയാണ് ജയില്‍വാസം. ഇപ്പോഴത്തെ പാര്‍ട്ടികളൊന്നും അദ്ദേഹത്തെ പുറത്തുകൊണ്ടുവരാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തുന്നില്ല. അദ്ദേഹത്തിന്റെ വോട്ട് കിട്ടിയാല്‍ കീശയിലാക്കുക മാത്രമാണ് ലക്ഷ്യം. നമ്മുടെ പൊലീസ് വിചാരിച്ചാല്‍ ജീവപര്യന്തമല്ല മരണം വരെ ഒരാളെ ജയിലിലാക്കാമെന്ന ജീവിച്ചിരിക്കുന്ന തെളിവാണ് മഅ്ദനിയെന്ന് അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പി.യു.സി.എല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എ. പൌരന്‍, ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പില്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, കെ.സി. വര്‍ഗീസ്, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, പി.ഡി.പി കണ്ണൂര്‍ ജില്ലാ ആക്ടിങ് പ്രസിഡന്റ് ഹംസ മാലൂര്‍, എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. കെ. സാദിഖ് സ്വാഗതവും ടി.പി. ഇല്യാസ് നന്ദിയും പറഞ്ഞു.
സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഅ്ദനി: നീതി നിഷേധത്തിനെതിരായ മനുഷ്യാവകാശ കൂട്ടായ്മ ഗ്രോ വാസു ഉദ്ഘാടനം ചെയ്യുന്നു

മലബാര്‍ വിവേചനം: ചര്‍ച്ച നടത്തി

 പെരിങ്ങാടി അല്‍ഫലാഹ് കോളജില്‍ സംഘടിപ്പിച്ച മലബാര്‍ വിവേചനത്തിനെതിരെയുള്ള തുറന്ന ചര്‍ച്ച സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. റിയാസ് ഉദ്ഘാടനം ചെയ്യുന്നു.
മലബാര്‍ വിവേചനം:
ചര്‍ച്ച നടത്തി
കണ്ണൂര്‍: മലബാര്‍ വിവേചനം അവസാനിപ്പിക്കുക എന്ന പ്രമേയത്തില്‍ സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പെരിങ്ങാടി അല്‍ഫലാഹ് സ്ഥാപനങ്ങളിലെ അധ്യാപക-വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് തുറന്ന ചര്‍ച്ച നടത്തി. സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അല്‍ഫലാഹ് വിമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ അധ്യക്ഷത വഹിച്ചു. അല്‍ഫലാഹ് മാനേജര്‍ എം. ദാവൂദ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ സാദിഖ് മാസ്റ്റര്‍, അജിത ടീച്ചര്‍, സാദിഖ് ചെക്കിക്കുളം, അശ്റഫ് മാസ്റ്റര്‍, ആബിദ ഖാലിദ്, നസല്‍, ഷംസീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ന്യൂമാഹി ഏരിയാ പ്രസിഡന്റ് മുജീബുറഹ്മാന്‍ സ്വാഗതവും എന്‍.എം. ശഫീഖ് നന്ദിയും പറഞ്ഞു.

പന്തംകൊളുത്തി പ്രകടനം

പന്തംകൊളുത്തി പ്രകടനം
പയ്യന്നൂര്‍: മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കാനാവുന്നില്ലെങ്കില്‍ കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി പയ്യന്നൂര്‍ യൂനിറ്റ് നഗരത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന യോഗത്തില്‍ ജമാല്‍ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. പ്രകടനത്തിന് അസ്ഹറുദ്ദീന്‍ പയ്യന്നൂര്‍, നൌഷാദ് കരിവെള്ളൂര്‍, മെഹ്റൂഫ് കേളോത്ത്, മിന്‍ഹാജ് പയ്യന്നൂര്‍, ഷംസുദ്ദീന്‍ കരിവെള്ളൂര്‍, ഷാലു എട്ടിക്കുളം എന്നിവര്‍ നേതൃത്വം നല്കി

Friday, December 9, 2011

MALARVADY BALASANGAM

പൊതുജനാരോഗ്യ സമിതി പ്രവര്‍ത്തകന്റെ ബൈക്ക് തകര്‍ത്തു


പൊതുജനാരോഗ്യ സമിതി
പ്രവര്‍ത്തകന്റെ ബൈക്ക് തകര്‍ത്തു
തലശേãരി: പെട്ടിപ്പാലം സമരരംഗത്തുള്ള പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകന്റെ ബൈക്ക് എടുത്തുകൊണ്ടുപോയി തകര്‍ത്ത നിലയില്‍. സി.പി. അഷ്റഫിന്റെ കെ.എല്‍. 58. ബി. 6457 നമ്പര്‍ ബൈക്കാണ് ഭാര്യവീടായ തലശേãരി മേലൂട്ട് ക്ഷേത്രത്തിന് സമീപത്തെ 'വാഴയില്‍' നിന്ന് 200 മീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിനരികിലെ കുറ്റിക്കാട്ടില്‍ തകര്‍ത്തനിലയില്‍ കണ്ടത്. ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍, സൈഡ് ഗ്ലാസ് എന്നിവ അടിച്ചുതകര്‍ത്തിട്ടുണ്ട്.
കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് രാവിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. മാലിന്യവിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്ന കാരണത്താലാണ് തന്റെ ബൈക്ക് തകര്‍ത്തതെന്ന് അഷ്റഫ് പറയുന്നു.
പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ മറ്റൊരു പ്രവര്‍ത്തകനായ എ.പി. അര്‍ഷാദിന്റെ ലോഗന്‍സ് റോഡിലെ കടക്ക് മുന്നില്‍ മാലിന്യം തള്ളിയത്, തലശേãരി പുതിയസ്റ്റാന്‍ഡില്‍ സമരപ്പന്തലില്‍ മാലിന്യം നിക്ഷേപിച്ചത് തുടങ്ങി  സമരക്കാര്‍ക്കെതിരെ മുമ്പും ആസൂത്രിതമായ അക്രമങ്ങള്‍ നടന്നിരുന്നു. അഷ്റഫിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. എസ്.ഐ സനല്‍കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതിഷേധിച്ചു
തലശേãരി: പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം നടത്തുന്ന പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ സി.പി. അഷ്റഫിന്റെ ബൈക്ക് തകര്‍ത്തതില്‍ സമിതി പ്രതിഷേധിച്ചു. നേരത്തേ ദുഷ്പ്രചാരണങ്ങള്‍ നടത്തുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തവര്‍ സമരം വിജയത്തോടടുക്കുമ്പോള്‍ അക്രമമാര്‍ഗത്തിലേക്ക് തിരിയുകയാണ്. എന്നാല്‍, മൌലികാവകാശങ്ങള്‍ക്കുവേണ്ടി ധാര്‍മിക സമരം നടത്തുന്ന ജനതയെ പിന്തിരിപ്പിക്കാമെന്നത് വ്യാമോഹമാണെന്ന് സമിതി വ്യക്തമാക്കി.
തെരുവു പ്രസംഗം
തലശേãരി: പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹി സി.പി. അഷ്റഫിന്റെ ബൈക്ക് സാമൂഹികദ്രോഹികള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് തലശേãരി പഴയ ബസ്സ്റ്റാന്‍ഡ് ആശുപത്രി ജങ്ഷന്‍, ടാക്സി സ്റ്റാന്‍ഡ്, മല്ലര്‍ റോഡ്, നാരങ്ങാപ്പുറം, പുതിയ ബസ്സ്റ്റാന്‍ഡ് തുടങ്ങിയ ഒമ്പത് കേന്ദ്രങ്ങളില്‍ തെരുവു പ്രസംഗം സംഘടിപ്പിച്ചു. പി.എം. അബ്ദുന്നാസര്‍, സി.പി. അഷ്റഫ്, ടി.എ.സജ്ജാദ്, കെ.എം. ഖാലിദ്, ടി. ഹനീഫ, പി.കെ. റിഷാദ്, എ. ഷബിന്‍, എം. ഉസ്മാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രദര്‍ശനം സംഘടിപ്പിച്ചു
തലശേãരി: പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ തലശേãരി ബി.ഇ.എം.പി സ്കൂള്‍ പരിസരത്ത് പെട്ടിപ്പാലം സമരചരിത്രം പ്രദര്‍ശനം സംഘടിപ്പിച്ചു. പെട്ടിപ്പാലം സംബന്ധിച്ച രേഖകള്‍, ഫോട്ടോകള്‍, രോഗികളുടെ മരുന്ന് കുറിപ്പുകള്‍, പത്രകട്ടിങ്ങുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചു. ടി.പി.ആര്‍. നാഥ് ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. എ.പി. അര്‍ഷാദ് സ്വാഗതവും സി.പി. അഷ്റഫ് നന്ദിയും പറഞ്ഞു. സമാപന പരിപാടിയില്‍ മദ്യവര്‍ജന സമിതി നേതാവ് സി.വി. രാജന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. അബൂബക്കര്‍ സഫിയാസ്, നൌഷാദ് മാടോള്‍, ഇ.കെ. യൂസുഫ്, കെ. മഹമൂദ്, ടി. ഹനീഫ, റഹീം അച്ചാരത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
പുന്നോല്‍ പെട്ടിപ്പാലത്ത് ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടി സ്ത്രീകള്‍ നടത്തുന്ന സമരം വിജയിക്കുമെന്ന് പത്തിരിപ്പാല മൌണ്ട്സീന വിദ്യാഭ്യാസ സമുച്ചയങ്ങളുടെ ചെയര്‍മാന്‍ കെ.കെ. മമ്മുണ്ണി മൌലവി പറഞ്ഞു. മദേഴ്സ് എഗെയ്ന്‍സ്റ്റ് വേസ്റ്റ് ഡംപിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു.
 

ചിത്രരചനാ മത്സരം

ചിത്രരചനാ മത്സരം
മട്ടന്നൂര്‍: മലര്‍വാടി ബാലസംഘം സബ്ജില്ലാതല ചിത്രരചനാ മത്സരം ഡിസംബര്‍ 11ന് മട്ടന്നൂര്‍ ഹിറാസെന്ററില്‍ നടക്കും. രാവിലെ ഒമ്പത് മണിമുതല്‍ 11.30 വരെയാണ് മത്സരം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ ഹിറാസെന്ററില്‍ എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഇസ്ലാമിക പ്രഭാഷണം

ഇസ്ലാമിക പ്രഭാഷണം
ജമാഅത്തെ ഇസ്ലാമി ഉളിയില്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 6.30ന് ഉളിയില്‍ കല്ലേരിക്കല്‍ അങ്കണവാടിക്ക് സമീപം ഇസ്ലാമിക പ്രഭാഷണം നടത്തും. ഹിജ്റയുടെ സന്ദേശം എന്ന വിഷയത്തില്‍ സി.കെ. മുനവ്വിര്‍, പി.സി. മുനീര്‍ എന്നിവര്‍ സംസാരിക്കും