ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, June 20, 2011

IRIKKUR

 
സണ്‍ഡേ സ്കൂള്‍ ഉദ്ഘാടനം
ഇരിക്കൂര്‍: സണ്‍ഡേ മോറല്‍ സ്കൂള്‍ എ.എം.ഐ യു.പി സ്കൂളില്‍ കെ. അബ്ദുല്‍ ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. യു.കെ. മായന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.കെ. മുനവ്വിര്‍, സി.സി. ഫാത്തിമ എന്നിവര്‍ സംസാരിച്ചു. കെ.പി. ഹാരിസ് സ്വാഗതവും എന്‍.വി. ത്വാഹിര്‍ നന്ദിയും പറഞ്ഞു.

SIO MOTTAMBRAM

വിജയികളെ അനുമോദിച്ചു
പഴയങ്ങാടി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ മൊട്ടാമ്പ്രം എസ്.ഐ.ഒ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. പി.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. താഹ മാടായി അവാര്‍ഡുകള്‍ വിതരണം ചെയ്തു. പി.കെ.സാജിദ് നദ്വി മുഖ്യ പ്രഭാഷണം നടത്തി. മര്‍ജാന്‍ മഹമൂദ്, റുബൈസ അക്ബര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ഫവാസ് ഖമറുദ്ദീന്‍ സ്വാഗതവും വി.കെ.നബീല്‍ നന്ദിയും പറഞ്ഞു.

COORG NEWS

സിദ്ധാപുരം-മടിക്കേരി
റോഡ് ചളിക്കുളമായി
സിദ്ധാപുരം: സിദ്ധാപുരം-മടിക്കേരി റോഡില്‍കാവേരി പുഴയ്ക്ക് കുറുകേ സിദ്ധാപുരത്ത് നിര്‍മിച്ച പാലത്തിന്റെ അപ്രോച്ച്  റോഡ് തകര്‍ന്ന് ചളിക്കുളമായി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷം പണി പൂര്‍ത്തിയായി ഉദ്ഘാടനം നടക്കുന്നതിന് മുമ്പേയാണ് റോഡ് തകര്‍ന്നത്്.
കോഴിക്കോട്^ഹാസന്‍ ഹൈവേയിലെ ഈ പാലം ഏഴ് കോടി രൂപ ചെലവിട്ടാണ് നിര്‍മിച്ചത്. 128 വര്‍ഷം പഴക്കമുള്ള പഴയപാലം ഗതാഗതയോഗ്യമല്ലാതായപ്പോഴാണ് പുതിയ പാലത്തിന്റെ പണി മുംബൈയിലെ ഗാമന്‍ ഇന്ത്യന്‍ കമ്പനിക്ക് പൊതുമരാമത്ത് നല്‍കിയത്.
അഞ്ച് വര്‍ഷമാണ് പാലം പണിപൂര്‍ത്തിയാക്കാന്‍ എടുത്തത്. ഉദ്ഘാടനത്തിന് മുമ്പുതന്നെ പാലത്തിന്റെ രണ്ടറ്റങ്ങളിലുമുള്ള റോഡുകള്‍ ചളിക്കുണ്ടുകളായി മാറിയിരിക്കയാണ്. ഇപ്പോള്‍ മിക്ക വാഹനങ്ങളും പഴയ പാലത്തെയാണ് ഗതാഗതത്തിന് ആശ്രയിക്കുന്നത്.

QURAN STUDY CENTRE KANNUR

'ആത്മീയ വളര്‍ച്ചക്ക് പ്രകൃതി പ്രതിഭാസങ്ങളെ
ഉപയോഗപ്പെടുത്തണം'
കണ്ണൂര്‍: ജീവന്റെ ആധാരമായ മഴയുള്‍പ്പെടെയുള്ള പ്രകൃതി പ്രതിഭാസങ്ങളെ ആത്മീയ വളര്‍ച്ചക്കുള്ള പഠനമാധ്യമായി ഉപയോഗിക്കാന്‍ സാധാരണക്കാര്‍ക്കും അഭ്യസ്ത വിദ്യര്‍ക്കും സാധിക്കണമെന്ന് ഖാലിദ് മൂസ നദ്വി പറഞ്ഞു. കൌസര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച മഴ ഒരനുഗ്രഹം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുഴുവന്‍ ജീവജാലങ്ങള്‍ക്കും ആവശ്യമായ മഴ ഒരേ സമയം ജീവജലവും ഭക്ഷണവുമാണ്. ജനനത്തെയും മരണത്തെയും പരലോകത്തെയും കുറിച്ചുള്ള വലിയ സന്ദേശമാണ് മഴ നല്‍കുന്നത് ^അദ്ദേഹം പറഞ്ഞു. യു.പി. സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ. പി. സലീം, കെ.പി. അബ്ദുല്‍ അസീസ്, ടി.പി. മഹമൂദ് ഹാജി എന്നിവര്‍ സംസാരിച്ചു.

Sunday, June 19, 2011

SIO KANNUR

എസ്.ഐ.ഒ മെംബര്‍ഷിപ് വിതരണോദ്ഘാടനം
പഴയങ്ങാടി: തന്നെക്കുറിച്ചും ചുറ്റുപാടിനെക്കുറിച്ചും ബോധ്യമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ഥികളാവാന്‍ ശ്രമിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. പഴയങ്ങാടി പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂളില്‍ നടന്ന എസ്.ഐ.ഒ സംസ്ഥാനതല ഹൈസ്കൂള്‍ മെംബര്‍ഷിപ് വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ഐ.ഒ ജില്ലാ സെക്രട്ടറി റാഷിദ് തലശേãരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം സി.പി. ഹബീബ് റഹ്മാന്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, വൈസ് പ്രസിഡന്റ് വി.എന്‍. ഹാരിസ് എന്നിവര്‍ സംസാരിച്ചു. നൌഷാദ് സ്വാഗതവും  ശംസീര്‍ ഇബ്രാഹിം നന്ദിയും പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥിനി ശില്‍പ ആദ്യ മെംബര്‍ഷിപ് ഏറ്റുവാങ്ങി.

Friday, June 17, 2011

COORG NEWS

 
അപകടങ്ങള്‍ കുറക്കാന്‍ മെറ്റല്‍ ബീം ക്രോസ്
വീരാജ്പേട്ട-മാക്കൂട്ടം ചുരം റോഡ് നിര്‍മാണം:
രണ്ടാംഘട്ടം ഈമാസം അവസാനം തീരും.
വീരാജ്പേട്ട: പെരുമ്പാടി ചെക്പോസ്റ്റില്‍ നിന്നും മാക്കൂട്ടം കാക്കത്തോട് ദേവീക്ഷേത്രം വരെയുള്ള  റോഡിന്റെ ഭാഗമായ കൂട്ടുപുഴ മാക്കൂട്ടം ചെക്പോസ്റ്റ് വരെയുള്ള 1.75 കി.മീ റോഡിന്റെ മുഴുവന്‍ നിര്‍മാണവും ഈ മാസവും 30നുള്ളില്‍ തീരുമെന്ന് മടിക്കേരി അസി. എക്സി. എന്‍ജിനീയര്‍ ധര്‍മരാജ് അറിയിച്ചു.
മൊത്തം 28.4 കോടി രൂപയാണ് മാക്കൂട്ടം ചുരം റോഡ് പുനര്‍നിര്‍മാണത്തിന് ചെലവിട്ടത്. തെരഞ്ഞെടുക്കപെട്ട ഭാഗങ്ങളില്‍ 'മെറ്റല്‍ ബീം ക്രോസ്' നിര്‍മിച്ചിട്ടുണ്ട്.
 റോഡിന്റെ ഇരുഭാഗങ്ങളിലും നിര്‍മിച്ച ഈ മെറ്റല്‍ ബീം അപകടങ്ങള്‍ ഉണ്ടാക്കുന്നത് നിയന്ത്രിക്കും.
നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് വീരാജ്പേട്ട കേന്ദ്രമായി സ്ഥിരം ഗുണനിലവാരം കേന്ദ്രം തന്നെ തുടങ്ങിയിരുന്നു.
കുശാല്‍നഗറില്‍
കാട്ടാന കൃഷി നശിപ്പിച്ചു
വീരാജ്പേട്ട: കുടക് ജില്ലയില്‍ കുശാല്‍ നഗറിലെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാട്ടാന അക്രമത്തില്‍ അത്തൂരിലെ കര്‍ഷകരുടെ കൃഷി നശിച്ചു. മേഖലയില്‍ കാട്ടുമൃഗ ശല്യം രൂക്ഷമാണ്.
അത്തൂര്‍, ആനക്കാട്, ഗുഡെഹൊസൂര്‍, രംഗസമുദ്ര, ഹെബ്ബാലെ എന്നിവിടങ്ങളില്‍ ആന, പന്നി തുടങ്ങിയ വന്യമൃഗങ്ങള്‍ സന്ധ്യയാവുന്നതോടെ കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് നിസ്സഹായരായി നോക്കിനില്‍ക്കാനേ കര്‍ഷകര്‍ക്കാവുന്നുള്ളൂ. ദിനംപ്രതി ഇത് തുടരുമ്പോഴും വനംവകുപ്പ് അധികൃതര്‍ മൌനം പാലിക്കുകയാണെന്ന് ആരോപണമുണ്ട്. ഈ ഭാഗങ്ങളിലെ പകുതിയിലധികം കര്‍ഷകര്‍ കേരളത്തില്‍നിന്ന് കുടിയേറിയവരാണ്.
ഫോറസ്റ്റ് അതിര്‍ത്തിയില്‍ കാട് വെട്ടി ബാങ്ക് ലോണും മറ്റുമെടുത്ത് കൃഷി ചെയ്യുന്നവരാണ് ഈ മേഖലയിലെ കര്‍ഷകരധികവും. ഏറുമാടം കെട്ടിയും കമ്പിവേലി കെട്ടിയും കാട്ടാനകളെയും മറ്റും തുരത്തുന്നത് വിഫലമാണെന്നും കര്‍ഷകര്‍ പറയുന്നു.

SIO KANNUR

 
പരിയാരം മെഡിക്കല്‍ കോളജ് മാര്‍ച്ച് നടത്തി
സ്വാശ്രയം: സര്‍ക്കാര്‍ ധവളപത്രമിറക്കണം -എസ്.ഐ.ഒ
കണ്ണൂര്‍: സ്വാശ്രയ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ സീറ്റ് പ്രവേശം സംബന്ധിച്ച് ധവളപത്രമിറക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. എസ്.ഐ.ഒ പരിയാരം മെഡിക്കല്‍ കോളജിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോക്കുകുത്തിയായി മാറിയ മുഹമ്മദ് കമ്മിറ്റി പിരിച്ചുവിടണമെന്നും സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ മുഴുവന്‍ സീറ്റുകളുടെയും ഫീസ് ഘടന ഏകീകരിക്കണമെന്നും ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. ആയുര്‍വേദ കോളജ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് പരിയാരം മെഡിക്കല്‍ കോളജ് ഗേറ്റിനു മുന്നില്‍ പൊലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയംഗം ശംസീര്‍ ഇബ്രാഹിം, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എ. റാഷിദ്, കാസര്‍കോട് ജില്ലാ സെക്രട്ടറി ടി.എം.സി. സിയാദലി എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് ഒ.കെ. ഫാരിസ്, ഫര്‍ഹാന്‍ തൃക്കരിപ്പൂര്‍, ശാഹിദ് മാടായി, ജവാദ് തലശേãരി, റഷാദ് തളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

SOLIDARITY

 നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് നിരോധിക്കണം
-സോളിഡാരിറ്റി
കോഴിക്കോട്: നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം തകര്‍ത്ത നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് അടിയന്തരമായി നിരോധിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലക്ഷക്കണക്കിന് യുവാക്കളില്‍നിന്നും പതിനായിരത്തോളം കുടുംബങ്ങളില്‍നിന്നുമായി പതിനായിരം കോടിയോളം രൂപ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ തട്ടിയെടുത്തിട്ടുണ്ട്.  ഈ സാഹചര്യത്തില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി പ്രവര്‍ത്തിക്കുന്ന നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
'99ലെ സെബി റെഗുലേഷന്‍ ആക്ട് പ്രകാരം നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് സെബിയുടെ അംഗീകാരം ലഭിക്കണം ^ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.ഐ. നൌഷാദ്, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, സെക്രട്ടറി റസാഖ് പാലേരി, മീഡിയ സെക്രട്ടറി സി.എം. ശരീഫ് എന്നിവര്‍ പങ്കെടുത്തു.

SOLIDARITY TALIPARAMBA

മാലിന്യപ്രശ്നം അവസാനിപ്പിച്ചില്ലെങ്കില്‍
സമരം ശക്തമാക്കും  -സോളിഡാരിറ്റി
തളിപ്പറമ്പ്: നഗരസഭയുടെ കരിമ്പം ട്രഞ്ചിങ് ഗ്രൌണ്ട് മൂലം പരിസരവാസികള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി.
മാറിമാറി ഭരിച്ച നഗരസഭാ ഭരണാധികാരികള്‍ തെരഞ്ഞെടുപ്പ് വേളകളില്‍ മാലിന്യപ്രശ്നങ്ങളില്‍ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തത്. സംസ്കരണ പ്ലാന്റ് കാര്യക്ഷമമാക്കി മാലിന്യപ്രശ്നം പരിഹരിക്കാനോ ജനങ്ങളുടെ ദുരിതം അകറ്റാനോ ഇതുവരെ തയാറായിട്ടില്ല. ജനങ്ങള്‍ക്ക് ആരോഗ്യപരമായി ജീവിക്കാനുള്ള അവകാശമുണ്ടെന്നും അതിന് തടസ്സം നിന്നാല്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു. ഏരിയാ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. ടി.കെ.പി. സത്താര്‍, എ.വി. ഷരീഫ്, കെ.കെ. ഖാലിദ് എന്നിവര്‍ സംസാരിച്ചു.

Thursday, June 16, 2011

SOLIDARITY KANNUR

സോളിഡാരിറ്റി :
 ഫാറൂഖ് ഉസ്മാന്‍ ജില്ലാ പ്രസിഡന്റ്
ടി.കെ. മുഹമ്മദ് റിയാസ് ജനറല്‍ സെക്രട്ടറി
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ പ്രസിഡന്റായി ഫാറൂഖ് ഉസ്മാനെയും ജനറല്‍ സെക്രട്ടറിയായി ടി.കെ. മുഹമ്മദ് റിയാസിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി എന്‍.എം. ശഫീഖ്, വി.എന്‍. ഹാരിസ് എന്നിവരെയും സെക്രട്ടറിമാരായി എ.പി. അജ്മല്‍, കെ.എം. അശ്ഫാഖ്, ടി.കെ. മുഹമ്മദ് അസ്ലം, കെ. സാദിഖ് എന്നിവരെയും തെരഞ്ഞെടുത്തു.
പി. ശിഹാബുദ്ദീന്‍ (പാനൂര്‍), സി.എച്ച്. മുജീബ് റഹ്മാന്‍ (ന്യൂ മാഹി), പി.എ. സയീദ് (തലശേãരി), പി. സാലിം (എടക്കാട്), പി.സി. അനസ് (കൂത്തുപറമ്പ്), ടി.കെ. മുഹമ്മദ് അസ്ലം (ഇരിട്ടി), എന്‍.വി. താഹിര്‍ (ഇരിക്കൂര്‍), കെ.എന്‍. ജുറൈജ് (കണ്ണൂര്‍), ടി.പി. ഇല്യാസ് (വളപട്ടണം), ശിഹാബുദ്ദീന്‍ (പയ്യന്നൂര്‍), സി.എച്ച്. മിഫ്താഫ് (തളിപ്പറമ്പ്), പി.കെ. മുഹമ്മദ് സാജിദ് (മാടായി), കെ.കെ. ഫൈസല്‍ (കാഞ്ഞിരോട്), എന്നിവര്‍ ഏരിയാ പ്രസിഡന്റുമാരാണ്.
ജില്ലാ സമിതി അംഗങ്ങളായി കെ.എം. മഖ്ബൂല്‍, പി.സി. ശമീം, കെ. നിയാസ്, ബി. അബ്ദുല്‍ ജബ്ബാര്‍, എ.പി.വി. മുസ്തഫ എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ എന്‍.കെ. അബ്ദുല്‍ സലാം, ഡോ. മുഹമ്മദ് നജീബ് എന്നിവര്‍ നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദ് അലി സമാപന പ്രസംഗം നടത്തി.

SIO KANNUR

 
 പരിയാരത്തേക്കും അമൃതയിലേക്കും
എസ്.ഐ.ഒ മാര്‍ച്ച്  നടത്തും
കോഴിക്കോട്: സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാറും മാനേജ്മെന്റുകളും നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സ്വാശ്രയ മാനേജ്മെന്റുകളുടേയും സര്‍ക്കാറിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഒത്തുകളിക്ക് വിലനല്‍കേണ്ടിവരുന്നത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗമാണ്. ഈ വിദ്യാര്‍ഥിവഞ്ചനക്കെതിരെ വിദ്യാര്‍ഥികളെ അണിനിരത്തും. സര്‍ക്കാര്‍ സീറ്റുകള്‍ ധിക്കാരപൂര്‍വം ഏറ്റെടുത്ത് കൊള്ളലാഭത്തിന് വില്‍ക്കുന്ന പരിയാരം മെഡിക്കല്‍ കോളജിലേക്കും അമൃതയിലേക്കും ഇന്ന് വിദ്യാര്‍ഥി മാര്‍ച്ച് നടത്തും. പരിയാരം മെഡിക്കല്‍ കോളജിലേക്കുള്ള മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂരും അമൃതയിലേക്കുള്ള മാര്‍ച്ച് സംസ്ഥാന സമിതിയംഗം ജമാല്‍ പനായിക്കുളവും ഉദ്ഘാടനം ചെയ്യും.

MSF IRIKKUR

ഹെല്‍പ് ഡെസ്ക് തുടങ്ങി
ഇരിക്കൂര്‍: മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പ്രീ മെട്രിക് സ്കോളര്‍ഷിപ് ഫോറം പൂരിപ്പിക്കുന്നതിനും സംശയ നിവാരണത്തിനും പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി ഹെല്‍പ് ഡെസ്ക് ആരംഭിച്ചു. 
ഫോണ്‍: 9947508291, 9037799398.


SOLIDARITY CHALAD

പടന്നത്തോട്മാലിന്യപ്രശ്നംപരിഹരിക്കണം :സോളിഡാരിറ്റി
ചാലാട്: പടന്നത്തോട് മാലിന്യപ്രശ്നം പരിഹരിക്കാന്‍ നഗരസഭാ അധികാരികള്‍ നടപടിയെടുക്കണമെന്ന് സോളിഡാരിറ്റി ചാലാട് യൂനിറ്റ് ആവശ്യപ്പെട്ടു. കെ.കെ. ശുഹൈബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ് ഷാക്കിര്‍, ഡോ. ഷമല്‍ ഗസാലി, എല്‍.വി. നഹീം എന്നിവര്‍ സംസാരിച്ചു. കെ.പി. സാബിര്‍ സ്വാഗതവും റമീസ് ചാലാട് നന്ദിയും പറഞ്ഞു.

Monday, June 13, 2011

SOLIDARITY IRITTY

ജനകീയ കുടിവെള്ളപദ്ധതി നാടിന് സമര്‍പ്പിച്ചു
ഇരിട്ടി: പുന്നാട് ലക്ഷംവീട് കോളനിയിലെ 40 കുടുംബങ്ങള്‍ക്ക് 2.75 ലക്ഷം രൂപ ചെലവില്‍ സോളിഡാരിറ്റി നിര്‍മിച്ച ജനകീയ കുടിവെള്ള പദ്ധതി ഉത്സവച്ഛായ കലര്‍ന്ന അന്തരീക്ഷത്തില്‍ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. ജീവല്‍പ്രശ്നങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുന്നതില്‍ സോളിഡാരിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് എം.എല്‍.എ പറഞ്ഞു.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുറഷീദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റിയംഗം യൂസഫ് ഉമരി, ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, ജില്ലാ പഞ്ചായത്തംഗം ഷജീറ ടീച്ചര്‍, ബ്ലോക് മെംബര്‍ സി. അഷ്റഫ്, വാര്‍ഡ് മെംബര്‍മാരായ ടി.കെ. ശരീഫ, സി.കെ. അനിത, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, പി.വി. സാബിറ, കെ. സാദിഖ് മാസ്റ്റര്‍, കെ. മഹ്റൂഫ്, നാസര്‍ പുന്നാട്, ശിഫ, പി.സി. മുനീര്‍ മാസ്റ്റര്‍, മുഹമ്മദ് ശമീം എന്നിവര്‍ സംസാരിച്ചു.മട്ടന്നൂരില്‍നിന്ന് നിരവധി വാഹനങ്ങള്‍ ഘോഷയാത്രയായി പുന്നാട് ടൌണില്‍ എത്തുകയും അവിടെനിന്ന് എം.എല്‍.എയെയും മറ്റു വിശിഷ്ടാതിഥികളെയും ആനയിച്ച് ഘോഷയാത്ര നടത്തി.

PM FOUNDATION

Saturday, June 11, 2011

SOLIDARITY IRITTY

ജനകീയ കുടിവെള്ള പദ്ധതി
നാളെ നാടിന് സമര്‍പ്പിക്കും
ഇരിട്ടി: ജനകീയ കുടിവെള്ള പദ്ധതി നാളെ നാടിന് സമര്‍പ്പിക്കുമെന്ന് സോളിഡാരിറ്റി നേതാക്കള്‍ അറിയിച്ചു.
കീഴൂര്‍ ചാവശേãരി പഞ്ചായത്തില്‍ പുന്നാട് ലക്ഷംവീട് കോളനിയിലെ നാല്‍പത് കുടുംബങ്ങള്‍ക്കാണ് സോളിഡാരിറ്റി കുടിവെള്ളമെത്തിക്കുന്നത്. സംസ്ഥാന തലത്തില്‍ സോളിഡാരിറ്റി ആവിഷ്കരിച്ച ഒന്നാംഘട്ട ജനകീയ കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് പുന്നാട് കോളനിയില്‍ കുടിവെള്ളമെത്തിക്കുന്നത്. ഇരിട്ടി മേഖലയില്‍ ആറളം കോളനിയിലെ 28 കുടുംബങ്ങള്‍ക്ക് രണ്ടു മാസം മുമ്പ് കുടിവെള്ള വിതരണം നടത്തിയിരുന്നു.
ജൂണ്‍ 12ന് വൈകുന്നേരം നാലിന് എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് പദ്ധതി നാടിന് സമര്‍പ്പിക്കും. പമ്പ് ഹൌസിന്റെ സ്വിച്ച് ഓണ്‍ കര്‍മം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം യൂസഫ് ഉമരി നിര്‍വഹിക്കും. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീധരന്‍ പ്രഥമ ജലവിതരണം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍ റഷീദ് മുഖ്യാതിഥിയായിരിക്കും. ടി.പി. മുഹമ്മദ് ഷമീം മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ടി.പി. ഷജീറ ടീച്ചര്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, ബ്ലോക് പഞ്ചായത്ത് മെംബര്‍ സി. അഷറഫ് എന്നിവര്‍ പങ്കെടുക്കും.
ഞായറാഴ്ച വൈകുന്നേരം മൂന്നിന് മട്ടന്നൂരില്‍ നിന്ന് വാഹനജാഥയും തുടര്‍ന്ന് പുന്നാട്ടുനിന്ന് കോളനിയിലേക്ക് ഘോഷയാത്രയും ഉണ്ടാകും.  ടി.കെ. മുഹമ്മദ് അസ്ലം, ടി.കെ. മുനീര്‍, നൌഷാദ് മേത്തര്‍, എം. ഷാനിഫ്, ഷഫീര്‍ ആറളം എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

Thursday, June 9, 2011

SOLIDARITY THALASSERY

പഠനസഹായ പദ്ധതി ഉദ്ഘാടനം
  സോളിഡാരിറ്റി തലശേãരി ടൌണ്‍ യൂനിറ്റിന്റെ പഠനസഹായ പദ്ധതി  റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എ. അബ്ദുല്ല ഗുണഭോക്തൃ ലിസ്റ്റ് കൈമാറി ഉദ്ഘാടനം ചെയ്യുന്നു
തലശേãരി: സോളിഡാരിറ്റി ടൌണ്‍ യൂനിറ്റ് പഠന സഹായ പദ്ധതിയുടെ ഉദ്ഘാടനം റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എ. അബ്ദുല്ല നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സുബൈര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കുള്ള യൂനിഫോമും നോട്ടുപുസ്തകങ്ങളും ചടങ്ങില്‍ കൈമാറി. ജില്ലാ സമിതിയംഗങ്ങളായ കെ. മുഹമ്മദ് നിയാസ്, കെ.എം. അഷ്റഫ്, പി.കെ. മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. നേരത്തെ കായ്യത്ത് റോഡ്, പാലിശേãരി, കടവത്ത് റോഡ് എന്നിവിടങ്ങളില്‍ നടന്ന പാഠപുസ്തക വിതരണ ചടങ്ങില്‍ 75 ഓളം കുടുംബങ്ങളിലെ 200 കുട്ടികള്‍ക്ക് നോട്ടുപുസ്തകം വിതരണം ചെയ്തു.

MALARVADY

മലര്‍വാടി ബാലസംഘം കളിമുറ്റം
ന്യൂമാഹി: മലര്‍വാടി ബാലസംഘം പുന്നോല്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ താഴെ വയല്‍ പീച്ചാണിപ്പാലം ഗ്രൌണ്ടില്‍ 'കളിമുറ്റം' സംഘടിപ്പിച്ചു.
ശഹീന്‍ ഫൈസ്, ഷസ (കിഡ്സ്),  മിസ്അബ് സിറാജ് നിബിന, കെന്‍സ് (സബ് ജൂനിയര്‍), സല്‍മാന്‍ സൌഹാന്‍, നകാഷ്, ഒമര്‍ബിന്‍ മുഹമ്മദ് (ജൂനിയര്‍), ജിമേഷ്, മുഹമ്മദ് ഇജാസ് (സീനിയര്‍) എന്നിവര്‍ മത്സരങ്ങളില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
പി.എം.മുനീര്‍ ജമാല്‍, എം.പി. അര്‍ഷാദ്, മഹറൂഫ് അബ്ദുല്ല, കെ.പി. സദീര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
കെ.പി. ഫിര്‍ദൌസ്, പി.കെ. അര്‍ഷു, പി.എം. സക്കരിയ എന്നിവര്‍ നേതൃത്വം നല്‍കി.

KOODALI NEWS

 
 കൂടാളി -ചക്കരക്കല്ല് റോഡ്
തകര്‍ന്നു; യാത്ര ദുഷ്കരം
മട്ടന്നൂര്‍: തകര്‍ന്നുകിടക്കുന്ന റോഡ് നന്നാക്കാത്തത് കാലവര്‍ഷത്തോടെ ദുരിതയാത്ര ഇരട്ടിയാക്കി. കൂടാളിയില്‍നിന്ന് പോസ്റ്റോഫിസ് വഴി ചക്കരല്ലിലേക്കുള്ള റോഡാണ് തീര്‍ത്തും തകര്‍ന്നത്. കാല്‍നട പോലും സാധ്യമാകാത്ത വിധം തകര്‍ന്ന റോഡിലൂടെ വാഹനങ്ങളും പോകാന്‍ മടിക്കുന്നു.വര്‍ഷങ്ങളായി റോഡ് നന്നാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡില്‍ വന്‍കുഴികള്‍ നിറഞ്ഞിരിക്കുകയാണ്.
 കാലേകൂട്ടി അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് ഇപ്പോള്‍ ദുരിതം ഇരട്ടിയാക്കിയത്. മഴയില്‍ വെള്ളം നിറഞ്ഞ കുഴികളില്‍ വാഹനങ്ങള്‍ അകപ്പെടുന്നതിനാല്‍ അപകടസാധ്യതയും നിലനില്‍ക്കുന്നു. റോഡിന്റെ തകര്‍ച്ച ചെറിയ വാഹനങ്ങളെയാണ് ഏറെ പ്രയാസപ്പെടുത്തുന്നത്. താറ്റ്യോട് ഭാഗത്താണ് റോഡ് കൂടുതല്‍ തകര്‍ന്നിട്ടുള്ളത്. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നേരത്തേ കുഴികളില്‍ മണ്ണിട്ടുനികത്തിയിരുന്നെങ്കിലും കനത്ത മഴ തുടങ്ങിയതോടെ റോഡ് പഴയപടി തന്നെയായി മാറി.രണ്ട് ബസുകള്‍ മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിന്റെ തകര്‍ച്ച മൂലം ചെറിയ വാഹനങ്ങള്‍ ഓട്ടം നിര്‍ത്തിവെച്ചാല്‍ പ്രദേശത്തുകാര്‍ കൂടുതല്‍ പ്രയാസം നേരിടും. സ്കൂള്‍ കുട്ടികള്‍ അടക്കം ദുരിതപര്‍വം താണ്ടിയാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്.

Wednesday, June 8, 2011

OBIT_ISMAIL IRIVERI

 കിണറ്റില്‍ വീണു മരിച്ചു
ചക്കരക്കല്ല്: യുവാവ് കാല്‍വഴുതി കിണറ്റില്‍ വീണു മരിച്ചു. ഇരിവേരി പള്ളിമെട്ടയിലെ കാര്യാടത്ത് പരേതനായ മുഹമ്മദിന്റെയും നഫീസയുടെയും മകന്‍ ഇസ്മാഈല്‍ (35) ആണ് മരിച്ചത്. കിണറ്റില്‍വീണ കാക്കയെ പുറത്തേക്കെടുക്കാന്‍ ശ്രമിക്കവെ അബദ്ധത്തില്‍ കാല്‍വഴുതി വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.45 ന് ഇരിവേരിയിലാണ് സംഭവം. പുതുതായി പണിയുന്ന വീടിനുവേണ്ടി നിര്‍മിക്കുന്ന കിണറ്റിലാണ് യുവാവ് വീണത്.ചക്കരക്കല്ല്, ബസ്സ്റ്റാന്‍ഡിലെ 'ഫാര്‍മ' മെഡിക്കല്‍ ഷാപ്പ്, 'താലി' ഫാന്‍സി എന്നീ ഷോപ്പുകളുടെ ഉടമയാണ്.
കിണറ്റില്‍ വീണ ശബ്ദം കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂരില്‍നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്.ഇരിവേരി മഹല്ല് കമ്മിറ്റി മെംബര്‍, എച്ച്.ഐ.എസ് ഇംഗ്ലീഷ് സ്കൂള്‍ അസി. മാനേജര്‍, എസ്്.വൈ.എസ് ജില്ലാ പ്രതിനിധി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
ഭാര്യ: തരിയേരി കുഞ്ഞിക്കണ്ടിയില്‍ ഹന്നത്ത്.

Tuesday, June 7, 2011

JIH MATTANNUR

 
  ജമാഅത്തെ ഇസ്ലാമി ഭവന പദ്ധതിയുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു
ജനസേവനം മതത്തിന്റെ ആത്മാവ്
-ശൈഖ് മുഹമ്മദ് കാരകുന്ന്
മട്ടന്നൂര്‍: ജനസേവനം മതത്തിന്റെ ആത്മാവാണെന്നും ദൈവത്തോടുള്ള ആരാധന അതിനുള്ള പ്രചോദനമാണെന്നും ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്.
ജമാഅത്തെ ഇസ്ലാമി ഉളിയില്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച അഞ്ച് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് കോടീശ്വരന്മാരുള്ള രാജ്യമെന്ന ഖ്യാതിയുള്ള ഇന്ത്യയില്‍ മഹാഭൂരിപക്ഷവും ദരിദ്രരായിരിക്കെ ഇത്തരം സംരംഭങ്ങള്‍ മഹനീയമാണെന്നും ജനസേവനത്തിന്റെ മാര്‍ഗത്തില്‍ ഒന്നും ചെയ്യാതിരിക്കുന്നത് മതനിഷേധമാണെന്ന വേദവാക്യം ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു. വി.കെ. കുട്ടു അധ്യക്ഷത വഹിച്ചു.
ഇരിട്ടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മൌണ്ട്ഫ്ലവര്‍ സ്കൂളില്‍നിന്ന് സി.ബി.എസ്.ഇ പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്ക് കീഴൂര്‍^ചാവശേãരി പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍റഷീദ് ഉപഹാരം നല്‍കി. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെംബര്‍മാരായ വിനോദ്കുമാര്‍, എന്‍. രാജന്‍, കൂരന്‍മുക്ക് മഹല്ല് പ്രസിഡന്റ് കെ. മഹമൂദ് ഹാജി, പി.എന്‍. മൊയ്തൂട്ടി, പി.വി. സാബിറ എന്നിവര്‍ വീടുകളുടെ താക്കോല്‍ ഏറ്റുവാങ്ങി. കെ. സാദിഖ് സ്വാഗതവും കെ. ബഷീര്‍ നന്ദിയും പറഞ്ഞു. എ. ഗഫൂര്‍ മാസ്റ്റര്‍ ഖിറാഅത്ത് നടത്തി.