ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, July 9, 2012

അഭിവാദ്യ പ്രകടനം

 അഭിവാദ്യ പ്രകടനം
ചേലേരി: കണ്ണൂരില്‍നിന്ന് വാരം കടവ് പാലം വഴി തളിപ്പറമ്പിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്റൂട്ട് അനുവദിച്ച സംസ്ഥാന സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ച് സോളിഡാരിറ്റി ചേലേരി യൂനിറ്റ് പ്രകടനം നടത്തി. ജില്ലാ സമിതിയംഗം ബി. അബ്ദുല്‍ ജബ്ബാര്‍, യൂനിറ്റ് പ്രസിഡന്‍റ് പി.വി. നൂറുദ്ദീന്‍, സെക്രട്ടറി കെ.കെ. സിദ്ദീഖ് എന്നിവര്‍ നേതൃത്വം നല്‍കി.

‘പ്ളാസ്മ’ സയന്‍സ് ക്ളബ് ഉദ്ഘാടനം

‘പ്ളാസ്മ’ സയന്‍സ് ക്ളബ് ഉദ്ഘാടനം
കണ്ണൂര്‍: മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ‘പ്ളാസ്മ’ സയന്‍സ് ക്ളബിന്‍െറ പ്രവര്‍ത്തനോദ്ഘാടനം ഫാക്കല്‍റ്റി ഓഫ് ബ്രെയിന്‍ ബേസ്ഡ് ലേണിങ് എ.കെ. രാമചന്ദ്രന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഇ. രത്നാകരന്‍ അധ്യക്ഷത വഹിച്ചു. ടി.ഒ. വേണുഗോപാല്‍, കെ.വി. പാര്‍വതി, സി.എം. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ.പി. ഗംഗാധരന്‍ സ്വാഗതവും ഷോണിമ നെല്ല്യാട് നന്ദിയും പറഞ്ഞു.

ചാലാട് സ്കൂളിനുനേരെ അക്രമം

ചാലാട് സ്കൂളിനുനേരെ അക്രമം
കണ്ണൂര്‍: ചാലാട് ഹിറ ഇംഗ്ളീഷ് സ്കൂളിനുനേരെ സാമൂഹികവിരുദ്ധരുടെ അക്രമം. ഹിറ സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിന്‍െറ ജനല്‍ചില്ലുകളും പൂട്ടുകളും വൈദ്യുതി ഫ്യൂസുകളും നശിപ്പിച്ചു. മെയിന്‍ സ്വിച്ച് എടുത്തുകൊണ്ടുപോയി. അനുബന്ധ സ്ഥാപനമായ ടൈലറിങ് സ്കൂളിന്‍െറ വാതില്‍ പൊളിച്ച് ടൈലറിങ് മെഷീനുകള്‍ കേടുവരുത്തുകയും ചുവരിന് ചളിയെറിഞ്ഞ് വൃത്തികേടാക്കുകയും ചെയ്തു.
സമീപത്തെ ഹിറാ മസ്ജിദിലെ പൈപ്പും സി.എഫ് വിളക്കുകളും തകര്‍ത്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സോണിയ രവീന്ദ്രന്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി.

യൂനിഫോം വിതരണം

 
 യൂനിഫോം വിതരണം
ചാലാട്: ഗവ. മാപ്പിള എല്‍.പി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ യൂനിഫോം വിതരണം നടത്തി. ബ്ളോക് പഞ്ചായത്ത് മെംബര്‍ കെ.ഇ. ശാദുലി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ലൈബ്രറിക്ക് സോളിഡാരിറ്റി ചാലാട് യൂനിറ്റ് സംഭാവന ചെയ്ത പുസ്തകക്കിറ്റ് വാര്‍ഡംഗം കെ.എം. സറീന വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ എന്‍.കെ. ഫര്‍ഹാന പര്‍വീസിന് കൈമാറി. സ്കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ. സുധാകരന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്‍റ് വി.കെ. സഹീദ്, മദര്‍ പി.ടി.എ പ്രസിഡന്‍റ് എം.എല്‍. സൈബുന്നിസ, കെ. റഹൂഫ്, കെ. അബ്ദുല്‍ സലാം, എം.എം. ഷംല എന്നിവര്‍ സംസാരിച്ചു.

Sunday, July 8, 2012

MOBILE TECHNICIAN

ALIF CENTRE

MADHYAMAM KOTTAYAM

 
 
 

വിലക്കയറ്റത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ധര്‍ണ

 വിലക്കയറ്റത്തിനെതിരെ
വെല്‍ഫെയര്‍ പാര്‍ട്ടി ധര്‍ണ
പഴയങ്ങാടി: രൂക്ഷമായ വിലക്കയറ്റത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി   കല്യാശ്ശേരി മണ്ഡലം കമ്മിറ്റി പഴയങ്ങാടി ബസ്സ്റ്റാന്‍ഡില്‍ സായാഹ്ന ധര്‍ണ നടത്തി. കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ്് മോഹനന്‍ കുഞ്ഞിമംഗലം ഉദ്ഘാടനം ചെയ്തു.  ഇ.ടി. രവി അധ്യക്ഷത വഹിച്ചു.പി.ബി.എം. ഫര്‍മീസ്, ജോസഫ് ജോണ്‍, മധു കക്കാട്, എന്നിവര്‍ സംസാരിച്ചു. പ്രസന്നന്‍ സ്വാഗതവും എസ്.എല്‍.പി. സിദ്ദീഖ് നന്ദിയും പറഞ്ഞു.

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: ഖാദി ഗ്രാമവ്യവസായ കമീഷന്‍, കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി വഴി ഉല്‍പാദന, സേവനമേഖലയില്‍ സൂക്ഷ്മസംരംഭങ്ങളാരംഭിക്കാന്‍ താല്‍പര്യമുള്ള സംരംഭകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഉല്‍പന്ന നിര്‍മാണവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയും സേവനം പ്രദാനം ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ വരെയും പരമാവധി പദ്ധതിച്ചെലവാകാം. സംരംഭകര്‍ കുറഞ്ഞത് എട്ടാം ക്ളാസ് പാസായവരായിരിക്കണം. ഗ്രാമീണമേഖലയില്‍ ഖാദി ഗ്രാമവ്യവസായ കമീഷനും ഖാദി ഗ്രാമവ്യവസായ ബോര്‍ഡുമാണ് പദ്ധതി നടപ്പാക്കുന്നത്. താല്‍പര്യമുള്ളവര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലോ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജില്ലാ പ്രോജക്ട് ഓഫിസിലോ അപേക്ഷ നല്‍കണം.

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ പരിശീലനം

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍  പരിശീലനം
കണ്ണൂര്‍: നബാര്‍ഡിന്‍െറ സഹകരണത്തോടെ കണ്ണൂര്‍ റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ സൗജന്യ പരിശീലനത്തിന് താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18നും 45നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്‍െറ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ആര്‍.ടി.എ ഗ്രൗണ്ടിന് സമീപം, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ - 670142 എന്ന വിലാസത്തില്‍ 16ന് മുമ്പ് ലഭിക്കത്തക്കവിധം അപേക്ഷിക്കണം.  ഓണ്‍ലൈനായി അപേക്ഷിക്കാന്‍  www.rudseti.webs.com സന്ദര്‍ശിക്കുക.  ഫോണ്‍: 04602 226573, 227869.

സ്വാശ്രയ രംഗത്തെ വിചാരണ ചെയ്ത് സോഷ്യല്‍ ഓഡിറ്റിങ്

 സ്വാശ്രയ രംഗത്തെ വിചാരണ ചെയ്ത് 
സോഷ്യല്‍ ഓഡിറ്റിങ്
കോഴിക്കോട്: ഒരു പതിറ്റാണ്ട് പിന്നിട്ട സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ കീറിമുറിച്ച് സോഷ്യല്‍ ഓഡിറ്റിങ്. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയാണ് സ്വാശ്രയ രംഗത്തിന്‍െറ ദശാബ്ദക്കാലത്തെ വിചാരണ ചെയ്തത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.
സ്വാശ്രയ വിദ്യാഭ്യാസ മേഖല പൂര്‍ണമായും മാനേജ്മെന്‍റുകള്‍ക്ക് വിട്ടുകൊടുത്തതാണ് പ്രശ്നമായതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മാധ്യമം പത്രാധിപര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു.  സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ സൗകര്യമൊരുക്കാതെ ലാഭം മാത്രം ലക്ഷ്യമിട്ട് മാനേജ്മെന്‍റുകള്‍ പ്രവര്‍ത്തിച്ചു.
പരിശോധനക്കത്തെുന്ന സംഘംപോലും ഇവരുടെ അതിഥികളായി മാറുന്നതാണ് പിന്നീട് കണ്ടത്. ഇതോടെ, ആരും ചോദിക്കാനും പറയാനുമില്ലാത്ത സ്ഥിതി മേഖലയിലുണ്ടായി. വിജയ ശതമാനം മെച്ചപ്പെടുത്താന്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാറാണ്. സ്ഥാപനത്തിന്‍െറ നിലവാരത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ബാധ്യത രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹികമായ കുറ്റമാണ് സ്വാശ്രയ സ്ഥാപനങ്ങള്‍ ചെയ്യുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് എന്‍.പി. ഹാഫിസ് മുഹമ്മദ് അഭിപ്രായപ്പെട്ടു. പഠിച്ച് പണമുണ്ടാക്കുകയെന്ന ഒറ്റ ലക്ഷ്യമാണ് ഇത്തരം സ്ഥാപനങ്ങളിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ക്ക് പ്രേരണയാകുന്നത്. ഇവിടങ്ങളില്‍ യോഗ്യരായ അധ്യാപകരില്ല.
10വര്‍ഷം കഴിഞ്ഞിട്ടും സ്വാശ്രയ മേഖലയെക്കുറിച്ച് രാഷ്ട്രീയ നേതൃത്വം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാശ്രയ കോളജുകള്‍ എന്നത് ഒരു യാഥാര്‍ഥ്യമായിക്കണ്ട്, ഗുണപരമായ മാറ്റങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും സാമൂഹിക പ്രവര്‍ത്തകന്‍ സുന്ദര്‍രാജ് പറഞ്ഞു. ‘സ്വാശ്രയ വിദ്യാഭ്യാസത്തിന്‍െറ ഒരു ദശാബ്ദം, സോഷ്യല്‍ ഓഡിറ്റിങ്’ എന്ന വിഷയം എ. അനസ് അവതരിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ഫസല്‍ കാതിക്കോട്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എം.കെ. സുഹൈല, പി.കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു. എം. ജലീല്‍ സ്വാഗതവും കെ.പി.എം ഹാരിസ് നന്ദിയും പറഞ്ഞു.

പൊലീസിനെ വര്‍ഗീയ മുക്തമാക്കണം-JIH

പൊലീസിനെ വര്‍ഗീയ
മുക്തമാക്കണം
-ജമാഅത്തെ ഇസ്ലാമി
 ന്യൂദല്‍ഹി: പൊലീസിലും സുരക്ഷാ ഏജന്‍സികളിലും മുസ്ലിംകള്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി  മീഡിയാ സെക്രട്ടറി ഇഅ്ജാസ് അഹ്മദ്, പബ്ളിക് റിലേഷന്‍ സെക്രട്ടറി എന്‍.ജി. മുഹമ്മദ് സലീം എന്നിവര്‍  ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ കോസികലാനിലും മറ്റും ഈയിടെയുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ മുസ്ലിംകള്‍ കൊല്ലപ്പെടുകയും കടകളും വീടുകളും വ്യാപകമായി കൊള്ളയടിക്കപ്പെടുകയും ചെയ്തു. ന്യൂനപക്ഷം ഏകപക്ഷീയമായി ആക്രമിക്കപ്പെട്ടപ്പോള്‍ അത് തടയേണ്ട പൊലീസ് കാഴ്ചക്കാരായി. പൊലീസ് ഒരു വിഭാഗത്തോട്  വിവേചനപരമായി പെരുമാറുന്നത് അംഗീകരിക്കാനാവില്ളെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 മുസ്ലിംകള്‍ക്ക് ആനുപാതിക പ്രാതിനിധ്യം പൊലീസിലും മറ്റും ഉറപ്പുവരുത്തുകയാണ് വിവേചനം അവസാനിപ്പിക്കാനുള്ള  പോംവഴി. സച്ചാര്‍ കമീഷന്‍ ഇത് ശിപാര്‍ശ ചെയ്തിട്ടുമുണ്ട്. 83,000 പേരുള്ള ദല്‍ഹി പൊലീസില്‍ 1300 പേര്‍ മാത്രമാണ് മുസ്ലിംകള്‍. മറ്റ് സംസ്ഥാനങ്ങളില്‍ അനുപാതം ഇതിലും കുറവാണ്.  പൊലീസ് വിഭാഗീയമായി പെരുമാറുന്നത് സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കും. പൊലീസുകാര്‍ക്ക് വര്‍ഗീയ വികാരങ്ങളില്‍നിന്ന് മുക്തരായി പ്രവര്‍ത്തിക്കാന്‍ പരിശീലനം നല്‍കണം. മുസ്ലിം യുവാക്കളെ അന്യായമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നത് തുടരുകയാണ്. ബിഹാര്‍ സ്വദേശി ഫസീഹ് മഹ്മൂദിനെ സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്തത്  ആരുടെ ഉത്തരവ് പ്രകാരമാണെന്ന് ഇപ്പോഴും വ്യക്തമല്ല. 
 രണ്ടു കശ്മീരി വിദ്യാര്‍ഥികളെ അലീഗഢ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പിടിച്ചുകൊണ്ടുപോയത്. അറസ്റ്റ് ചെയ്യുന്നതിന്‍െറ നടപടിക്രമങ്ങള്‍ പൊലീസ് പാലിക്കുന്നില്ല. 10.6 ശതമാനം മാത്രം മുസ്ലിംകളുള്ള മഹാരാഷ്ട്രയില്‍ ജയില്‍വാസികളില്‍ 36 ശതമാനം മുസ്ലിംകളാണ്. ജയിലുകളില്‍ മാത്രമാണ് മുസ്ലിംകള്‍ക്ക് അവരുടെ ജനസംഖ്യയേക്കാള്‍ പ്രാതിനിധ്യം ലഭിക്കുന്നത്. മുസ്ലിംകളെ ഭീകരരോ ഭീകരതയെ പിന്തുണക്കുന്നവരോ ആയി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണം. നക്സല്‍ വിരുദ്ധ നടപടിയുടെ പേരില്‍ ബീജാപൂരില്‍ ആദിവാസികളെ കൂട്ടക്കൊല ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Saturday, July 7, 2012

BODHANAM

അലിഫ് സെന്‍റര്‍ ഉദ്ഘാടനം നാളെ

അലിഫ് സെന്‍റര്‍
ഉദ്ഘാടനം നാളെ
ചേലേരിമുക്ക്: അലിഫ് ചാരിറ്റബിള്‍ ട്രസ്റ്റ് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്‍െറ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 4.30ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി നിര്‍വഹിക്കും.  തുടര്‍ന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ജയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അലിഫ് സെന്‍ററിന്‍െറ വെബ്സൈറ്റ് ഉദ്ഘാടനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. മുസ്തഫ നിര്‍വഹിക്കും.

ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍: തെറ്റു തിരുത്തി മുന്നോട്ട് പോകാമെന്ന് ടേബിള്‍ ടോക്ക്

 
 
 ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍:  
തെറ്റു തിരുത്തി മുന്നോട്ട് പോകാമെന്ന് 
ടേബിള്‍ ടോക്ക്
കണ്ണൂര്‍:  ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തിന്‍െറ വിലയിരുത്തലായി എസ്.ഐ.ഒ നടത്തിയ ടേബിള്‍ ടോക്കില്‍ തെറ്റു തിരുത്തി മുന്നോട്ട് പോകാമെന്ന നിര്‍ദ്ദേശം. ചേമ്പര്‍ ഹാളില്‍ നടന്ന ചര്‍ച്ച അക്കാദമിക് രംഗത്തെ സമകാലിക പ്രശ്നത്തിന്‍െറ  വിവിധ മാനങ്ങളെ തുറന്നു കാട്ടി
 പരമ്പരാഗതമായ വിദ്യാഭ്യാസ രീതികളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഗുണപരമായ ലക്ഷ്യങ്ങളിലേക്കുള്ള വാതിലാണ് ക്രെഡിറ്റ് സെമസ്റ്റര്‍ സമ്പദായത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ടേബിള്‍ ടോക്ക് ഉദ്ഘാടനം ചെയ്ത് കണ്ണൂര്‍ സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ എ.പി. കുട്ടികൃഷ്ണന്‍ പറഞ്ഞു.  ഇത് ഒരു സ്ട്രക്ചര്‍ ആണ്, ഇന്നത്തെ അവസ്ഥയില്‍ അതു മുന്നോട്ടു പോയാല്‍ ഉപരിപ്ളവമാകും, എന്നാല്‍ അധ്യാപന രീതിയിലും പഠന രീതിയിലും മാറ്റങ്ങളുണ്ടായാല്‍ ലക്ഷ്യം നേടാന്‍ സാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
  ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സെമസ്റ്റര്‍ സംവിധാനം കേരളത്തില്‍ എങ്ങനെ നടപ്പാക്കി എന്നതു പരിശോധിക്കേണ്ട വിഷയമാണെന്ന്  തുടര്‍ന്നു സംസാരിച്ച സര്‍വകലാശാല സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്‍റ് ബാബു ചാത്തോത്ത് പറഞ്ഞു. എന്തു മാറ്റമാണ്  ഇതു കാരണം  ഉണ്ടായതെന്ന് മനസിലാകുന്നില്ല,  മൂല്യ നിര്‍ണയത്തില്‍ മാത്രം മാറ്റം വന്നിട്ട് കാര്യമില്ല, അറിവ് ആര്‍ജിക്കുന്നതാകണം വിദ്യാഭ്യാസം, ഈ പ്രശ്നം ക്രെഡിറ്റ് സെമസ്റ്റര്‍ സംവിധാനം നേരിടുന്നുണ്ട്.  മികച്ച സമ്പ്രദായമാണെങ്കില്‍ കേരളത്തിലെ എം.ബി.ബി.എസ്,എന്‍ജിനീയറിങ് മേഖലകളിലും എന്തു കൊണ്ട്  ഈ രീതി നടപ്പില്‍ വരുത്തുന്നില്ളെന്നും അദ്ദേഹം ചോദിച്ചു.  ചര്‍ച്ചക്ക്  അധ്യാപകരെ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ചുകൊണ്ടാണ് സര്‍വകലാശാല എംപ്ളോയീസ് യൂനിയന്‍ പ്രസിഡന്‍റ് കെ.പി. സുധീര്‍ചന്ദ്രന്‍ സംസാരിച്ചത്. കണ്ണൂര്‍ സവകലാശാലയില്‍ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ അഭിപ്രായം തേടാഞ്ഞതു പ്രശ്നങ്ങള്‍ക്കു കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.   വിദ്യര്‍ഥികള്‍ക്കിടക്ക് ഒട്ടേറെ പ്രശ്നങ്ങള്‍ക്കു വഴിവെക്കുന്നുണ്ടെങ്കിലും ക്രെഡിറ്റ് സെമസ്റ്റര്‍ സമ്പ്രദായം സ്വീകാര്യമായ സംവിധാനമാണെന്ന് സര്‍വവകലാശാല യൂനിയന്‍ ചെയര്‍പേഴ്സനും എസ്.എഫ്.ഐ നേതാവുമായ തേജസ്വിനി പറഞ്ഞു. 
പുതിയ സമ്പ്രദായത്തെക്കുറിച്ചുള്ള അറിവ് ജീവനക്കാര്‍ക്കും വിദ്യര്‍ഥികള്‍ക്കും പകര്‍ന്നു നല്‍കാന്‍ സര്‍വകലാശാലക്കു കഴിഞ്ഞില്ളെന്ന് കെ.എസ്.യു പ്രതിനിധി സുധീപ് ജയിംസും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്‍െറ നിദേശങ്ങള്‍ അവഗണിച്ച് രാഷ്ട്രീയ ലാഭത്തിനു വേണ്ടി ക്രേഡിറ്റ് സെമസ്റര്‍ സമ്പ്രദായം പെട്ടെന്ന് നടപ്പിലാക്കിയെന്ന് എസ്.ഐ.ഒ  പ്രതിനിധി അനസും ചര്‍ച്ചയില്‍ തുറന്നടിച്ചു. വിജ്ഞാന സമ്പാദനം അല്ല വിദ്യാഭ്യാസത്തിന്‍െറ ലക്ഷ്യമെന്നും മുതലാളിത്വത്തിന് ആവശ്യമായ കഴിവുകള്‍ ഉള്ളവരെ സൃഷ്ടിച്ചെടുക്കുകയാണെന്നും അതിന്‍െറ തുടര്‍ച്ചയാണ് ക്രെഡിറ്റ് സെമസ്റ്റര്‍ സമ്പ്രദായമെന്നും എയ്ഡ്സോ പ്രതിനിധി വിവേക് ചൂണ്ടിക്കാട്ടി. മുന്നൊരുക്കങ്ങളില്ലാതെയാണ് സംവിധാനം നടപ്പാക്കിയതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് പി.ബി.എം. ഫര്‍മീസും പറഞ്ഞു.
ശരിയായ രീതിയില്‍ കാര്യങ്ങള്‍ മനസിലാക്കാത്തു കൊണ്ടാണ് വര്‍ശനങ്ങള്‍ വരുന്നതെന്നും കാര്യമായ മുന്നൊരുക്കങ്ങളോടുകൂടിയാണ് സമ്പ്രദായം നടപ്പാക്കിയതെന്നും ഉപസംഹാരത്തില്‍ എ.പി. കുട്ടികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.സിന്‍ഡിക്കേറ്റ് മെംബര്‍ മുഹമ്മദ് അസ്ലം, എ.ഐ.എസ്.എഫ് പ്രതിനിധി ശരണ്‍, എം.എസ്.എഫ് പ്രതിനിധി അബ്ദുറഹ്മാന്‍ പെരുമണ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു . എസ്.ഐ.ഒ കണ്ണൂര്‍ യൂണി. കണ്‍വീനര്‍ ടി.എം.സി. സിയാദലി ചര്‍ച്ച നിയന്ത്രിച്ചു.

ഫ്രൈഡേ ക്ളബിന്‍െറ പരിപാടി മാറ്റി

ഫ്രൈഡേ ക്ളബിന്‍െറ പരിപാടി മാറ്റി
കണ്ണൂര്‍: ഫ്രൈഡേ ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ ജൂലൈ എട്ടിന് വൈകീട്ട് 6.30ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലിയുടെ പ്രഭാഷണം മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു.

Friday, July 6, 2012

ALIF CENTRE


ജി.ഐ.ഒ സെമിനാര്‍

ജി.ഐ.ഒ സെമിനാര്‍
പെരിങ്ങാടി: ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സി ഈജിപ്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന്  ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജി.ഐ.ഒ പെരിങ്ങാടി അല്‍ഫലാഹ് കാമ്പസ് ഏരിയ സെമിനാര്‍ സംഘടിപ്പിച്ചു.‘ഹസനുല്‍ ബന്ന മുതല്‍ മുഹമ്മദ് മുര്‍സി വരെ’ കനല്‍ വഴികള്‍ താണ്ടിയ ഈജിപ്ത് വസന്തം വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അല്‍ഫലാഹ് വിമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ കാമ്പസ് ഏരിയാ പ്രസിഡന്‍റ് ഫഹീമ കവിയൂര്‍ അധ്യക്ഷത വഹിച്ചു. മുക്താര്‍ മാസ്റ്റര്‍, സമീന റഷീദ്, ജഹാന ശറിന്‍, മുഹ്സിന മുഹ്ലിസ, ഫഹ്മി ഹാഫിസ്, സനീറ സയ്യിദ്, ബിസ്മിന ടീച്ചര്‍, ശ്രീജ ടീച്ചര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. എം. ദാവൂദ് ചൊക്ളി ചര്‍ച്ച സമാഹരണം നിര്‍വഹിച്ചു. അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍ വൈ. പ്രിന്‍സിപ്പല്‍ ശര്‍മിന ടീച്ചര്‍ ഉപഹാരം നല്‍കി. റഫ്നിദ സ്വാഗതവും സന അബ്ദുറഊഫ് നന്ദിയും പറഞ്ഞു.

ടി. ആരിഫലി എട്ടിന് കണ്ണൂരില്‍

ടി. ആരിഫലി എട്ടിന് കണ്ണൂരില്‍
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ജൂലൈ എട്ടിന് വൈകീട്ട് 6.30ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ഫ്രൈഡേ ക്ളബ് ആഭിമുഖ്യത്തില്‍ ‘സമകാലീന പ്രശ്നങ്ങളും കേരള സമൂഹവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

സ്വാശ്രയ വിദ്യാഭ്യാസം: എസ്.ഐ.ഒ നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റിങ്

സ്വാശ്രയ വിദ്യാഭ്യാസം: എസ്.ഐ.ഒ 
നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റിങ്  
കൊച്ചി: കേരളത്തിലെ കഴിഞ്ഞ ഒരു ദശാബ്ദത്തിലെ സ്വാശ്രയ വിദ്യാഭ്യാസത്തെക്കുറിച്ച് ശനിയാഴ്ച എറണാകുളം ടൗണ്‍ഹാള്‍, കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാള്‍ എന്നിവിടങ്ങളില്‍ എസ്.ഐ.ഒ  നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റിങ് നടത്തും. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത,അക്കാദമിക നിലവാരം, പഠന സംബന്ധമായ പ്രവര്‍ത്തനം,അധ്യാപകരുടെ യോഗ്യത, വിജയശതമാനം, തൊഴിലവസരങ്ങള്‍, അഡ്മിഷന്‍ ഫീസ് തുടങ്ങിയ വിഷയങ്ങളിലാണ് സോഷ്യല്‍ ഓഡിറ്റിങ് നടക്കുകയെന്ന് എസ്.ഐ.ഒ  ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജസ്റ്റിസ് ശ്രീദേവി,ഡോ.എസ്. ബലരാമന്‍, പ്രഫ.എന്‍.പി. ഹാഫിസ് മുഹമ്മദ്, പ്രഫ.കെ.കെ. അരവിന്ദാക്ഷന്‍,അഡ്വ.മഞ്ചേരി സുന്ദര്‍രാജ്, ഒ. അബ്ദുറഹ്മാന്‍, പി.ഐ. നൗഷാദ്, എന്‍.പി. ജിഷാര്‍, ഫസല്‍ കാതിക്കോട്, ശിഹാബ് പൂക്കോട്ടൂര്‍, എം.കെ. സുഹൈല തുടങ്ങിയവരാണ് പാനല്‍ അംഗങ്ങള്‍. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍,കോഴ്സ് കഴിഞ്ഞവര്‍, വിദ്യാഭ്യാസ വായ്പാ ഇരകള്‍,അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍,വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പാനലിന് മുന്നില്‍ അഭിപ്രായങ്ങളും പരാതികളും രേഖപ്പെടുത്തും.
കോടതിക്കുപോലും ഇടപെടേണ്ടി വന്ന തരത്തിലുള്ള ഗുരുതരമായ നിലവാര പ്രതിസന്ധിയാണ് സ്വാശ്രയ വിദ്യാഭ്യാസ മേഖല നേരിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വന്‍തുക ഫീസായും തലവരിയായും വാങ്ങുന്ന സ്ഥാപനങ്ങള്‍ പോലും പഠന നിലവാരം,അടിസ്ഥാന സൗകര്യം എന്നിവ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍  വട്ടപ്പൂജ്യമാണ്. മൂന്നുവര്‍ഷത്തെ റിസല്‍റ്റുകളുടെ അടിസ്ഥാനത്തില്‍ ഹൈകോടതി കണ്ടത്തെിയതിനെക്കാള്‍ മാരകമാണ് കഴിഞ്ഞ 10 വര്‍ഷത്തെ മൊത്തം കണക്കുകള്‍.  സ്വാശ്രയ സ്ഥാപനങ്ങളെ നിര്‍ലോഭം സഹായിക്കുന്ന സര്‍ക്കാറിന് അവയെ സോഷ്യല്‍ അക്കൗണ്ടബിള്‍ ആക്കാനും ബാധ്യതയുണ്ട്. ഇതിനായി നിലവിലുള്ള പി.എ. മുഹമ്മദ് കമ്മിറ്റി പിരിച്ചുവിട്ട് പ്രവേശഫീസ് നിയന്ത്രിക്കണം. ഗുണനിലവാരം  പരിശോധിക്കാനും ഇടപെടാനും അധികാരമുള്ള പുതിയ കമ്മിറ്റിയെ നിയമിക്കണം.
 സ്വാശ്രയ സ്ഥാപനങ്ങളുടെ റിസല്‍റ്റ്, പ്ളേസ്മെന്‍റ്,അടിസ്ഥാന സൗകര്യം എന്നിവ വിലയിരുത്തി  മാനദണ്ഡങ്ങള്‍ പാലിക്കാത്തവ അടച്ചുപൂട്ടാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. 10,000 കോടിയിലധികം രൂപയാണ് വിദ്യാഭ്യാസ വായ്പയായി സംസ്ഥാനത്തെ ബാങ്കുകള്‍ നല്‍കിയിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളുടെ പണം ഉപയോഗിച്ചാണ് സ്വാശ്രയ സ്ഥാപനങ്ങള്‍ നടന്നുവരുന്നത്.സ്വാശ്രയ വായ്പാപ്രശ്നത്തില്‍ സര്‍ക്കാര്‍ തുടരുന്ന കള്ളക്കളി അവസാനിപ്പിക്കണം. ഉന്നത വിദ്യാഭ്യാസത്തിന് പലിശരഹിത വായ്പകള്‍ ലഭ്യമാക്കണം. സര്‍ക്കാറിന്‍െറ തെറ്റായ നയങ്ങള്‍ മൂലം കടക്കെണിയില്‍ അകപ്പെട്ട വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ  പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സൊസൈറ്റി ഫോര്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെക്രട്ടറി എ. അനസ്, എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ഉബൈദുറഹ്മാന്‍,ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ജമാല്‍,ജില്ലാ സമിതിയംഗം അബ്ദുല്‍ ബാസിത്ത് ഉമര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Thursday, July 5, 2012

SOCIAL AUDITING

പ്രവാസി വാര്‍ഷിക കുടുംബസംഗമം 18ന്

പ്രവാസി വാര്‍ഷിക
കുടുംബസംഗമം 18ന്
കണ്ണൂര്‍: ജില്ലയിലെ വിവിധ പ്രവാസി  ഇസ്ലാമിക് അസോസിയേഷനുകളുടെ വാര്‍ഷിക കുടുംബസംഗമം ജൂലൈ 18ന് നടത്താന്‍ പ്രസിഡന്‍റ്  ടി.കെ. മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സമിതി യോഗം തീരുമാനിച്ചു. യു.എ.ഇ കണ്ണൂര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന്‍, ഖത്തര്‍ കണ്ണൂര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന്‍, ക്രിയ റിയാദ്, ജിദ്ദ കണ്ണൂര്‍ ജില്ലാ അസോസിയേഷന്‍, കിയ ദമാം, തുടങ്ങി ജില്ലയിലെ വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് പ്രവാസി കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ രാവിലെ തുടങ്ങുന്ന സംഗമത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പ്രഭാഷണം നടത്തും. ആദംകുട്ടി, സി.കെ. അബ്ദുല്‍ജബ്ബാര്‍, ഹനീഫമാസ്റ്റര്‍ എന്നിവരെ സ്റ്റിയറിങ് കമ്മിറ്റി സാരഥികളായി തെരഞ്ഞെടുത്തു. 

ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍; ടേബിള്‍ടോക്ക് നാളെ

ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍; 
ടേബിള്‍ടോക്ക് നാളെ
കണ്ണൂര്‍: ‘ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം വിലയിരുത്തപ്പെടുന്നു’ എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ കണ്ണൂര്‍ യൂനിവേഴ്സിറ്റി സമിതി സംഘടിപ്പിക്കുന്ന ടേബിള്‍ടോക്ക് വെള്ളിയാഴ്ച വൈകീട്ട് നാലിന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കും. കണ്ണൂര്‍ യൂനിവേഴ്സിറ്റി പ്രോ. വി.സി ഡോ. എ.പി. കുട്ടികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് അസ്ലം (സിന്‍ഡിക്കേറ്റ് മെംബര്‍), സുധീര്‍ ചന്ദ്രന്‍ (കെ.വി.ഇ.വി), ബാബു ചാത്തോത്ത് (യൂനിവേഴ്സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍), സി.കെ.എ. ജബ്ബാര്‍ (മാധ്യമപ്രവര്‍ത്തകന്‍), ശിഹാബ് പൂക്കോട്ടൂര്‍ (എസ്.ഐ.ഒ), തേജസ്വിനി (എസ്.എഫ്.ഐ), സുധീപ് ജെയിംസ് (കെ.എസ്.യു), ഷരണ്‍ (എ.ഐ.എസ്.എഫ്), അബ്ദുറഹ്മാന്‍ (എം.എസ്.എഫ്), രഞ്ജിത്ത് (എ.ബി.വി.പി), വിവേക് (എയിഡ്സൊ) തുടങ്ങിയവര്‍ സംബന്ധിക്കും. യോഗത്തില്‍ കണ്‍വീനര്‍ ടി.എം.സി. സിയാദലി അധ്യക്ഷത വഹിച്ചു. ശംസീര്‍ ഇബ്രാഹിം, ആഷിഖ് കാഞ്ഞിരോട്, അഫ്സല്‍ ഹുസൈന്‍, റംസി, റാഷിദ് മൊഹ്യുദ്ദീന്‍, വി.പി. ശക്കീര്‍, സഷീര്‍, ബിനാസ് എന്നിവര്‍ സംസാരിച്ചു.

സിന്‍ഡിക്കേറ്റ് തീരുമാനം സ്വാഗതാര്‍ഹം -എസ്.ഐ.ഒ

സിന്‍ഡിക്കേറ്റ് തീരുമാനം സ്വാഗതാര്‍ഹം 
-എസ്.ഐ.ഒ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ കൗണ്‍സിലില്‍ മുഴുവന്‍ കോളജുകള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം അംഗീകരിച്ച സിന്‍ഡിക്കേറ്റ് തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എസ്.ഐ.ഒ.സര്‍വകലാശാല യൂനിയന്‍െറ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകളുണ്ടെന്ന സിന്‍ഡിക്കേറ്റ് കണ്ടത്തെല്‍ ശരിയാണ്. അവ പരിഹരിക്കാന്‍ സംവിധാനമുണ്ടാക്കി, പിടിച്ചെടുത്ത അവകാശങ്ങള്‍ തിരിച്ചു നല്‍കണമെന്നും എസ്.ഐ.ഒ യൂനിവേഴ്സിറ്റി കമ്മിറ്റി ആവശ്യപ്പെട്ടു.

‘റമദാന്‍ സന്ദേശം' സീഡി കിറ്റ് പ്രകാശനം ചെയ്തു

‘റമദാന്‍ സന്ദേശം'  സീഡി കിറ്റ്
പ്രകാശനം ചെയ്തു
കോഴിക്കോട്: വിശുദ്ധ റമദാന്‍െറ പുണ്യദിനങ്ങള്‍ക്ക് ആത്മീയ ചൈതന്യം പകരാന്‍ ഡി ഫോര്‍ മീഡിയ ഒരുക്കിയ 'റമദാന്‍ സന്ദേശം' സീഡി കിറ്റ് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി പ്രകാശനം ചെയ്തു. 17 വിഷയങ്ങളിലായി പ്രമുഖ പണ്ഡിതന്മാര്‍ നടത്തുന്ന പ്രഭാഷണങ്ങളാണ് സീഡി കിറ്റില്‍ തയാറാക്കിയത്.
ഹിറാ സെന്‍ററില്‍ നടന്ന ചടങ്ങില്‍ പ്രഥമ പ്രതി ആദ്യ ബുക്കിങ്ങ് നടത്തിയ കെ. മൊയ്തീന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി.
ഡി ഫോര്‍ മീഡിയ ഡയറക്ടര്‍ വി.കെ. അബ്ദു അധ്യക്ഷത വഹിച്ചു.

ALIF CENTRE






Wednesday, July 4, 2012

OPEN SCHOOL ADMISSION-2012

ഫെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായയത്ത് കമ്മിറ്റി

ഫെല്‍ഫെയര്‍ പാര്‍ട്ടി
പഞ്ചായയത്ത് കമ്മിറ്റി
രൂപത്കരിച്ചു
തലശ്ശേരി: ഫെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ന്യൂമാഹി പഞ്ചായയത്ത് കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം ഭാരവാഹി പ്രഖ്യാപനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ പിഷാരടി  എ.പി. അര്‍ഷാദിന് പതാക കൈമാറി. സി.പി. അഷ്റഫ്, എ.പി. അര്‍ഷാദ്, ബി. ഉസ്മാന്‍, സി. അബ്ദുല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എ.പി. അര്‍ഷാദ് (പ്രസി.), സി.എച്ച്. ഇസ്മായില്‍ (സെക്ര.), സി.കെ. റഹീം, എ.പി. ശബാനി,  വസന്ത ടീച്ചര്‍ (അസി.സെക്ര.), പി.എം. നിഹാസ് (ട്രഷ.).

പ്രീപ്രൈമറി സ്കൂള്‍

 കേള്‍വിക്കുറവും സംസാരവൈകല്യവുമുള്ള
കുട്ടികള്‍ക്ക് പ്രീപ്രൈമറി സ്കൂള്‍
പയ്യന്നൂര്‍: കേള്‍വിക്കുറവും സംസാരവൈകല്യവുമുള്ള കുട്ടികള്‍ക്ക് പ്രീപ്രൈമറി സ്കൂള്‍. വിളയാങ്കോട് വോയ്സ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് തെറപ്പിയുടെ ഭാഗമായാണ് വിദ്യാലയം പ്രവര്‍ത്തനം തുടങ്ങിയത്. ടി.ഐ.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍െറ ആഭിമുഖ്യത്തിലാണ് തെറപ്പി സൗകര്യങ്ങളോടെ സൗജന്യമായി പ്രീസ്കൂള്‍ സംവിധാനമൊരുക്കിയത്. വിദ്യാലയത്തിന്‍െറ ഉദ്ഘാടനം ടി.ഐ.ടി ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസ്സലാം നിര്‍വഹിച്ചു. ടി.ഐ.ടി അക്കാദമിക് ഡയറക്ടര്‍ വി. സാജിദ് നദ്വി അധ്യക്ഷത വഹിച്ചു. സോന, ഒ. അബ്ദുറഹ്മാന്‍, കെ. ഹസീന എന്നിവര്‍ സംസാരിച്ചു. കാരുണ്യനികേതന്‍ ഹെഡ്മിസ്ട്രസ് സൗദ പടന്ന സ്വാഗതവും സി.കെ. മുനവിര്‍ നന്ദിയും പറഞ്ഞു.

സ്പര്‍ധ വളര്‍ത്തി വിദ്യാഭ്യാസ പുരോഗതി തടയരുത് -എസ്.ഐ.ഒ

സ്പര്‍ധ വളര്‍ത്തി വിദ്യാഭ്യാസ 
പുരോഗതി തടയരുത് -എസ്.ഐ.ഒ
കോഴിക്കോട്: പിന്നാക്ക പ്രദേശങ്ങള്‍ക്കും ജനവിഭാഗങ്ങള്‍ ക്കും ഗുണകരമാകുന്ന വിദ്യാഭ്യാസ പുരോഗതിക്ക് സാമുദായിക സ്പര്‍ധ വളര്‍ത്തി തടയിടരുതെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.എന്‍.എസ്.എസ്, എസ്.എന്‍. ഡി.പി തുടങ്ങിയ സാമുദായിക സംഘടനകളോടൊപ്പം സി.പി. എമ്മും ചേര്‍ന്ന് മുസ്ലിംലീഗിനോടുള്ള രാഷ്ട്രീയ വിരോധത്തിന്‍െറ മറവില്‍ ഒരു പ്രത്യേക സമുദായത്തെ അധിക്ഷേപിക്കുകയും അവകാശപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യ കേരളത്തിന് ചേര്‍ന്നതല്ളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.