ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, July 13, 2012

പെട്ടിപ്പാലം: പഞ്ചായത്ത് ഓഫിസ് ധര്‍ണ നടത്തി

 പെട്ടിപ്പാലം: പഞ്ചായത്ത് ഓഫിസ്
ധര്‍ണ നടത്തി
തലശ്ശേരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന്‍െറ ഭാഗമായി പഞ്ചായത്ത് വളയല്‍ സമരത്തിനത്തെിയ വനിതകളെ വന്‍ പൊലീസ് സന്നാഹത്തില്‍ തടഞ്ഞു. ബുധനാഴ്ച രാവിലെ 10.30ഓടെ ന്യൂമാഹി പഞ്ചായത്ത് ഓഫിസിന് മുന്നിലായിരുന്നു സംഭവം. സമരത്തിനത്തെിയ ‘മദേഴ്സ് എഗെന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ്’ പ്രവര്‍ത്തകരെയാണ് ന്യൂമാഹി എസ്.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തുകയായിരുന്നു. 
പഞ്ചായത്ത് ഭരണസമിതിയും  രാഷ്ട്രീയകക്ഷികളും മാലിന്യ പ്രശ്നത്തില്‍  വഞ്ചനാപരമായ നിലപാടെടുത്തതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ നടത്തിയത്. സമരം സാമൂഹിക പ്രവര്‍ത്തക സുല്‍ഫത്ത് സുബ്രഹ്മണ്യം  ഉദ്ഘാടനം ചെയ്തു. ജബീന ഇര്‍ഷാദ് സംസാരിച്ചു.

Wednesday, July 11, 2012

AHLAN VA SAHLAN YA RAMADAN

പെട്ടിപ്പാലം: സ്ത്രീകള്‍ ഇന്ന് പഞ്ചായത്ത് ഓഫിസ് വളയും

പെട്ടിപ്പാലം: സ്ത്രീകള്‍  ഇന്ന്
പഞ്ചായത്ത് ഓഫിസ് വളയും
തലശ്ശേരി: പെട്ടിപ്പാലം സമരവുമായി ബന്ധപ്പെട്ട് മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയിസ്റ്റ് ഡംപിങ്ങിന്‍െറ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച ന്യൂമാഹി പഞ്ചായത്ത് ഓഫിസ് വളയും. രാവിലെ പത്തിന് നടക്കുന്ന സമരം സുല്‍ഫത്ത് സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും. മാലിന്യ പ്രശ്നത്തില്‍ ന്യൂമാഹി പഞ്ചായത്തും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളെ വഞ്ചിച്ചെന്നാരോപിച്ചാണ് ഓഫിസ് വളയല്‍.

ചാലാട് സകാത്ത് കമ്മിറ്റി

ചാലാട് സകാത്ത് കമ്മിറ്റി
ചാലാട്: ഹിറ സെന്‍റര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചാലാട് സകാത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചാലാട് ഹിറ ഇംഗ്ളീഷ് സ്കൂളില്‍ പ്രസിഡന്‍റ് കെ.ഇ. മുഹമ്മദ് സാലി ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുല്ലക്കുഞ്ഞി വരവുചെലവ് കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഭാരവാഹികള്‍: പി.പി. അബ്ദുറഹ്മാന്‍ (പ്രസി.), എം.കെ. അബ്ദുല്ലക്കുട്ടി (വൈസ് പ്രസി.) കെ. മുഹമ്മദ് റാസിഖ് (ജന. സെക്ര.), പി.എം. ഷറോസ് (ജോ. സെക്ര.) കെ.വി. അബ്ദുല്ലക്കുഞ്ഞി (ട്രഷ.). കെ. അബ്ദുല്‍ സലാം, ടി.കെ. ഖലീലുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 എം.കെ. അബ്ദുല്ലക്കുഞ്ഞി സ്വാഗതവും കെ. മുഹമ്മദ് റാസിഖ് നന്ദിയും പറഞ്ഞു.

നഴ്സുമാരോടുള്ള ക്രൂരത അവസാനിപ്പിക്കണം -സോളിഡാരിറ്റി

നഴ്സുമാരോടുള്ള ക്രൂരത അവസാനിപ്പിക്കണം -സോളിഡാരിറ്റി
കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ നഴ്സുമാര്‍ എട്ടുദിവസമായി നടത്തിവരുന്ന സമരത്തോട് കോളജ് അധികൃതര്‍ കാണിക്കുന സമീപനം അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
മിനിമം വേതനം നല്‍കി റൂം വാടകയിലൂടെ വര്‍ധിപ്പിച്ച് വേതനം തിരിച്ചു പിടിക്കാനുള്ള കോളജ് അധികൃതരുടെ തീരുമാനം പുന$പരിശോധിക്കണമെന്നും പിന്‍വലിക്കാന്‍ തയാറാവാത്ത പക്ഷം പൊതുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി.
സമരം ചെയ്യുന്ന നഴ്സുമാരെ ജില്ലാ നേതാക്കളായ ഫാറൂഖ് ഉസ്മാന്‍, കെ. സാദിഖ്, ഫൈസല്‍ മാടായി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. യോഗത്തില്‍ ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.
കെ.എം. മഖ്ബൂല്‍, കെ. സാദിഖ്, പി.സി. ശമീം തുടങ്ങിയവര്‍ സംസാരിച്ചു. ടി.കെ. മുഹമ്മദ് റിയാസ് സ്വാഗതവും കെ.എന്‍. ജുറൈജ് നന്ദിയും പറഞ്ഞു.

‘നിര്‍ത്തിവെക്കണം’

‘നിര്‍ത്തിവെക്കണം’
ചക്കരക്കല്ല്: നിര്‍ദിഷ്ട വിമാനത്താവളത്തിലേക്ക് തികച്ചും അശാസ്ത്രീയമായ രീതിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ നിര്‍ത്തിവെക്കണമെന്നും പദ്ധതി ഉപേക്ഷിക്കണമെന്നും സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് കാഞ്ഞിരോട് ഏരിയ ആവശ്യപ്പെട്ടു. ബി.ഒ.ടി മുതലാളിമാര്‍ക്ക് കേരളത്തിലെ ഭൂമി പതിച്ചു നല്‍കുന്നതിനെതിരെ ജനാധിപത്യ ബോധമുള്ളവര്‍ രംഗത്തിറങ്ങണമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഏരിയ പ്രസിഡന്‍റ് കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. സി.ടി. ഷഫീഖ്, ബഷീര്‍ മുണ്ടേരി, കെ. സജീം എന്നിവര്‍ സംസാരിച്ചു.

ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ വീണ്ടും തടഞ്ഞു; 144 പേര്‍ അറസ്റ്റില്‍

 
 
 
 
 ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ
വീണ്ടും തടഞ്ഞു; 144 പേര്‍ അറസ്റ്റില്‍
ചക്കരക്കല്ല്: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവള ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ പ്രദേശവാസികള്‍ വീണ്ടും തടഞ്ഞു. 62 സ്ത്രീകള്‍ ഉള്‍പ്പെടെ 144 പേര്‍ അറസ്റ്റിലായി. അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്ന പൊലീസ് വാഹനം രോഷാകുലരായ ജനങ്ങള്‍ തടഞ്ഞിട്ടു.
ചാനല്‍ പ്രവര്‍ത്തകനെ കൈയേറ്റം ചെയ്ത് കാമറ കേടുവരുത്തി. രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. സര്‍വേ നടത്താനത്തെിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്കേറ്റം നടന്നു.
കണ്ണൂര്‍ തഹസില്‍ദാര്‍ സി.എം. ഗോപിനാഥ്, എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥന്‍ കെ. രാധാകൃഷ്ണന്‍, സര്‍വേ ഏറ്റെടുത്ത റൂബി കണ്‍സല്‍ട്ടന്‍റ് കമ്പനി ഡയറക്ടര്‍ ജോസ് കെ. വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലാണ് മുഴപ്പാല നരിക്കോട് ഭാഗത്ത് സര്‍വേ നടന്നത്. കഴിഞ്ഞ ദിവസത്തെ സംഭവത്തത്തെുടര്‍ന്ന് കൂടുതല്‍ പേര്‍ സര്‍വേ തടയാനത്തെിയിരുന്നു. വന്‍ പൊലീസ് സന്നാഹവും രാവിലത്തെന്നെ എത്തി.
സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍  സംഘര്‍ഷമുടലെടുക്കുകയും കര്‍മസമിതി ഭാരവാഹികളായ ഡോ. എം. മുഹമ്മദലി, യു.ടി. ജയന്തന്‍, രാജന്‍ കാപ്പാട്, രമേശ് ചൊവ്വ, അമ്പന്‍ രാജന്‍, സി.കെ. നളിനി, സി.കെ. സുഷമ തുടങ്ങിയ 144 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതിഷേധിച്ചു
ചക്കരക്കല്ല്: ഗ്രീന്‍ ഫീല്‍ഡ് റോഡുമായി ബന്ധപ്പെട്ട സംഘര്‍ഷാവസ്ഥ ചിത്രീകരിക്കാനത്തെിയ വേള്‍ഡ് വിഷന്‍ പ്രാദേശിക ചാനല്‍ കാമറാമാന്‍ കെ. ബിജുവിനെ കൈയേറ്റം ചെയ്യുകയും കാമറ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ചക്കരക്കല്ല് പ്രസ് ഫോറം പ്രതിഷേധിച്ചു.
അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
എ.കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.ടി. രാജ് നാരായണന്‍, സി.പി. അശ്റഫ്, കെ.കെ. ഇബ്രാഹിം, ഇ.എം. ശ്രീകേഷ്, കെ.കെ. രമേശന്‍ എന്നിവര്‍ സംസാരിച്ചു.
ഹര്‍ത്താല്‍ പൂര്‍ണം
ചക്കരക്കല്ല്: ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ തടഞ്ഞ പ്രദേശവാസികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചക്കരക്കല്ലിലും പരിസര പ്രദേശങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണം. ചക്കരക്കല്ല്, മുഴപ്പാല, പനയത്താംപറമ്പ്, മാച്ചേരി, മൗവഞ്ചേരി, അപ്പക്കടവ് പ്രദേശങ്ങളിലായിരുന്നു ഹര്‍ത്താലാചരിച്ചത്.
സര്‍വേയുമായി
സഹകരിക്കണം -കലക്ടര്‍
കണ്ണൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡിന്‍െറയും നിലവിലുള്ള ചൊവ്വ-മട്ടന്നൂര്‍ റോഡ് വീതികൂട്ടുന്നതിന്‍െറയും പഠന സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നതെന്നും സര്‍വേയുമായി സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍. രണ്ട് പഠന സര്‍വേകളുടെയും റിപ്പോര്‍ട്ട് സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചതിനു ശേഷം മുഴുവന്‍ ജനങ്ങളുമായി ചര്‍ച്ചചെയ്തു മാത്രമേ തുടര്‍നടപടി സ്വീകരിക്കുകയുള്ളൂ. റോഡിന്‍െറ വീതി 45 മീറ്റര്‍ മാത്രമായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Tuesday, July 10, 2012

വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു


 സുഹൃത്തിന്‍െറ മൃതദേഹം
കാണാനത്തെിയ വ്യാപാരി
കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞിരോട്: വ്യാപാരിയായ സുഹൃത്തിന്‍െറ മൃതദേഹം കാണാനത്തെിയ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. കുടുക്കിമൊട്ട ടൗണിലെ വ്യാപാരി കെ.പി. ഗോവിന്ദന്‍ (ഗോപി-83) തിങ്കളാഴ്ച രാവിലെ മരിച്ചിരുന്നു. വിവരമറിഞ്ഞ് സമീപത്തെ കച്ചവടക്കാരനും പത്ര ഏജന്‍റുമായ കുടുവന്‍ നാരായണന്‍ (78) 10 മണിയോടെ മൃതദേഹം കാണാനത്തെിയതായിരുന്നു. മൃതദേഹം കണ്ട നാരായണന്‍ മരണവീട്ടില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
ജാനകിയാണ് ഗോവിന്ദന്‍െറ ഭാര്യ. മക്കള്‍: ഗീത, ഇന്ദിര (അധ്യാപിക പട്ടാന്നൂര്‍ യു.പി സ്കൂള്‍), ഗൗതമന്‍ (ഷീന്‍ സ്വീറ്റ്സ് കുടുക്കിമൊട്ട), റീന.
മരുമക്കള്‍: രവീന്ദ്രന്‍ (റിട്ട. എസ്.ഐ), വാസുദേവന്‍ (റിട്ട. ജോയന്‍റ് രജിസ്ട്രാര്‍), രാധാകൃഷ്ണന്‍ (ഗള്‍ഫ്), ഇന്ദിര (പടന്നോട്ട്), സഹോദരങ്ങള്‍: ജാനകി, കുഞ്ഞിക്കണ്ണന്‍ (അധ്യാപകന്‍), പരേതനായ കുഞ്ഞിരാമന്‍.
ജാനകിയാണ് കുടുവന്‍ നാരായണന്‍െറ ഭാര്യ. മക്കള്‍: മനോഹരന്‍, ലളിത, അനിത.
മരുമക്കള്‍: പി. അശോകന്‍, കെ. അശോകന്‍ (എല്‍.ഐ.സി), ഇന്ദിര. സഹോദരങ്ങള്‍: പാര്‍വതി, ജാനകി, കൃഷ്ണന്‍, ലക്ഷ്മണന്‍, മല്ലിക, പരേതനായ ഗോപാലന്‍.
വ്യാപാരികളുടെ നിര്യാണത്തില്‍ അനുശോചിച്ച് കുടുക്കിമൊട്ട ടൗണില്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു. 
Courtesy:Madhyamam 10-07-2012

MALAYALAM RAVAM

DEBM ADMISSION 2012

ധര്‍ണ നടത്തി

 ധര്‍ണ നടത്തി
പയ്യന്നൂര്‍: വിലക്കയറ്റത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സായാഹ്ന ധര്‍ണ നടത്തി. കണ്ണൂര്‍ ജില്ലാ വൈ. പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എം. ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ പി.ബി.എം ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, കണ്ണൂര്‍ മണ്ഡലം പ്രസിഡന്‍റ് ഇംതിയാസ്, അഴീക്കോട് മണ്ഡലം പ്രസിഡന്‍റ് രാജീവ് മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി സൈനുദ്ദീന്‍ കരിവെള്ളൂര്‍ സ്വാഗതവും പി.വി. ഹസന്‍കുട്ടി നന്ദിയും പറഞ്ഞു. 

യുവജനക്ഷേമ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു

 യുവജനക്ഷേമ ബോര്‍ഡ് 
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍:  സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2012-13 വര്‍ഷത്തേക്കുള്ള സ്വയംതൊഴില്‍ പരിശീലന പരിപാടികള്‍ക്കും ബോധവത്കരണ പരിപാടികള്‍ക്കും കാര്‍ഷിക വികസന പദ്ധതികള്‍ക്കും യുവശക്തി പദ്ധതിയുടെ ഭാഗമായി അപേക്ഷ ക്ഷണിച്ചു.  ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ളബുകള്‍ക്കും സംഘടനകള്‍ക്കും പഞ്ചായത്തുതല യൂത്ത് സെന്‍ററുകള്‍ക്കും ജില്ലാ യൂത്ത്സെന്‍ററുകള്‍ക്കും അപേക്ഷിക്കാം. 
പരിശീലനം നല്ല രീതിയില്‍ സംഘടിപ്പിക്കാന്‍ വേണ്ടത്ര അടിസ്ഥാന സൗകര്യം ഉണ്ടായിരിക്കണം.  ക്ളബുകളും സംഘടനകളും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിരിക്കണം.  (15,000 രൂപയില്‍ കൂടുതല്‍ ധനസഹായം പ്രതീക്ഷിക്കുന്ന സംഘടനകള്‍ മുമ്പ് ധനസഹായം ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്‍െറ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ്     സാക്ഷ്യപ്പെടുത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് സഹിതം അപേക്ഷിക്കണം).  അപേക്ഷകളുടെ മാതൃകയും മറ്റ് മാര്‍ഗരേഖകളും എല്ലാ ജില്ലകളിലെ യുവജന കേന്ദ്രങ്ങളിലും പഞ്ചായത്തുതല യൂത്ത് സെന്‍ററുകളിലും ലഭിക്കും.  അപേക്ഷകള്‍ മതിയായ അനുബന്ധ രേഖകള്‍ സഹിതം ജൂലൈ 31ന് മുമ്പ് ജില്ലാ യൂത്ത് സെന്‍ററുകളില്‍ ലഭിക്കണം.  വിശദവിവരങ്ങള്‍ക്ക് മെംബര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ടി.സി. 25/1531, പുളിക്കല്‍ ബംഗ്ളാവ്, ഹൗസിങ് ബോര്‍ഡ് ജങ്ഷന്‍, തിരുവനന്തപുരം, ഫോണ്‍: 0471 2325002 (www.youthkerala.org) എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

സാമുദായിക ധ്രുവീകരണശ്രമം അപകടകരം -ടി. ആരിഫലി

 
 
 
 സാമുദായിക ധ്രുവീകരണശ്രമം
അപകടകരം -ടി. ആരിഫലി
ചേലേരിമുക്ക്: സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിക്കുന്ന തരത്തില്‍ സ്ഥാപനങ്ങളുടെയും മന്ത്രിമാരുടെയും സമുദായംതിരിച്ചുള്ള കണക്കെടുക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. ചേലേരിമുക്കില്‍ അലിഫ് ചാരിറ്റബ്ള്‍ ട്രസ്റ്റ് സ്ഥാപിച്ച അലിഫ് സെന്‍റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജനാധിപത്യവും ജുഡീഷ്യറിയും പര്യാപ്തമല്ളെന്ന തോന്നലാണ് ഭീകരവാദത്തിന്‍െറ താത്ത്വിക അടിത്തറ. ഭീകരവാദം നേരിടാനെന്ന പേരില്‍ പൗരന് മനുഷ്യാവകാശംപോലും നിഷേധിക്കുന്നത് ഭരണകൂട ഭീകരതയാണ്. രണ്ട് നിലപാടുകളും നിരാകരിക്കുന്നതിലൂടെ മാത്രമേ സമൂഹത്തില്‍ സമാധാനം നിലനില്‍ക്കുകയുള്ളൂ. ജാതിമത ചിന്തകള്‍ക്കതീതമായി മനുഷ്യന്‍െറ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന സ്ഥാപനങ്ങളുമായി സമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സാംസ്കാരിക സമ്മേളനം ജെയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റിന്‍െറ ഉദ്ഘാടനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. മുസ്തഫ നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം ചേലേരി, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.വി.മഞ്ജുള, കെ.എം. ശിവദാസന്‍, പി. ജനാര്‍ദനന്‍, കെ.പി. ചന്ദ്രഭാനു, എ.ടി. സമീറ, വി.എന്‍. ഹാരിസ്, എം. ഖദീജ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ സ്വാഗതവും അബ്ദുല്‍റസാഖ് നന്ദിയും പറഞ്ഞു.

ഖുര്‍ആന്‍ സ്റ്റഡിസെന്‍റര്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

ഖുര്‍ആന്‍ സ്റ്റഡിസെന്‍റര്‍ 
പരീക്ഷാഫലം പ്രഖ്യാപിച്ചു
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡിസെന്‍റര്‍ കേരള 2012 മേയില്‍ നടത്തിയ ജില്ലാതല പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
മൂന്നാംവര്‍ഷ പരീക്ഷയില്‍ സുമയ്യ ഫാറൂഖ് (ഞാലുവയല്‍), എം. സമീന എന്നിവര്‍ യഥാക്രമം ഒന്നാംറാങ്കും രണ്ടാംറാങ്കും ബേബി ഹസീബ, ബി. റഹ്മത്ത് (കണ്ണൂര്‍) എന്നിവര്‍ മൂന്നാം റാങ്കും നേടി. 
പ്രിലിമിനറി ഒന്നാംവര്‍ഷ പരീക്ഷയില്‍ കെ. തന്‍സീറ (വളപട്ടണം), എ.കെ. റുഫൈദ (മാട്ടൂല്‍) എന്നിവര്‍ ഒന്നാംറാങ്കും സാബിറ അബൂബക്കര്‍ (പെരിങ്ങാടി), സബ്ന റാഷിദ് (ഫ്രഞ്ച് പെട്ടിപ്പാലം, മാഹി), നദീറ മുസ്തഫ എ.പി.വി (പുതിയങ്ങാടി) എന്നിവര്‍ രണ്ടാംറാങ്കും നേടി. 
ഒന്നാംവര്‍ഷത്തില്‍ 96 ശതമാനവും മൂന്നാംവര്‍ഷത്തില്‍ 100 ശതമാനവും വിജയികളായി. റാങ്ക് നേടിയവരെ ഖുര്‍ആന്‍ സ്റ്റഡിസെന്‍റര്‍ ജില്ലാ നേതൃത്വം അഭിനന്ദിച്ചു.

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ പരിശീലനം

ഡാറ്റാ എന്‍ട്രി
ഓപറേറ്റര്‍ പരിശീലനം
കണ്ണൂര്‍: നബാര്‍ഡിന്‍െറ സഹകരണത്തോടെ കണ്ണൂര്‍ റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് ഒരുമാസത്തെ കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കും.
താല്‍പര്യമുള്ളവര്‍ പേര്, രക്ഷിതാവിന്‍െറ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലന വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൗണ്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം, കണ്ണൂര്‍-670142 എന്ന വിലാസത്തില്‍ ജൂലൈ 16നകം അപേക്ഷിക്കണം.
ഓണ്‍ലൈനായി അപേക്ഷിക്കാന്‍ www.rudseti.webs.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 04602-226573, 227869.

ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ നാട്ടുകാര്‍ വീണ്ടും തടഞ്ഞു

 
 ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ
നാട്ടുകാര്‍ വീണ്ടും തടഞ്ഞു
ചക്കരക്കല്ല്: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡിനുവേണ്ടി ആരംഭിച്ച സര്‍വേ, ആക്ഷന്‍ കമ്മിറ്റിയും നാട്ടുകാരുമടങ്ങുന്ന വന്‍ ജനാവലി വീണ്ടും തടഞ്ഞു. സര്‍വേ തടയാനത്തെിയ 31 സ്ത്രീകളടക്കം 85 പേരെ പേരാവൂര്‍ സി.ഐ കെ.എസ്. ഷാജിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. 83 പേരെ സിറ്റി സ്റ്റേഷനിലും രണ്ടു പേരെ ചക്കരക്കല്ല് സ്റ്റേഷനിലുമാണ് എത്തിച്ചത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
 തിങ്കളാഴ്ച രാവിലെ  നരിക്കോട് യു.പി സ്കൂളിനു സമീപത്താണ് സംഭവം. കണ്ണൂര്‍ തഹസില്‍ദാര്‍ സി.എം. ഗോപിനാഥ്, എയര്‍പോര്‍ട്ട് അതോറിറ്റി തഹസില്‍ദാര്‍ പി. ഗോവിന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പൊലീസ് സംരക്ഷണത്തിലാണ് സര്‍വേക്കത്തെിയത്. വിവരമറിഞ്ഞ് അതിരാവിലെതന്നെ സ്ഥലത്തത്തെിയ പ്രദേശവാസികളും ആക്ഷന്‍ കമ്മിറ്റിക്കാരുമടക്കം 500ലധികം പേര്‍ ചേര്‍ന്ന് ഉദ്യോഗസ്ഥരെ തടയുകയായിരുന്നു.
കര്‍മസമിതി ഭാരവാഹികളായ എം. മുഹമ്മദലി, യു.ടി. ജയന്തന്‍, കെ.കെ. രാജന്‍, രാജന്‍ കാപ്പാട്, അമ്പന്‍ രാജന്‍ തുടങ്ങി 85ഓളം പേരെയാണ് അറസ്റ്റുചെയ്തത്. അറസ്റ്റ് ചെയ്യുന്നതിനിടെ ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി ഡോ. എം. മുഹമ്മദലി കുഴഞ്ഞുവീഴുകയും തഹസില്‍ദാര്‍ പി. ഗോവിന്ദന് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നാട്ടുകാരെ അറസ്റ്റുചെയ്ത് നീക്കിയ ശേഷം വൈകീട്ട് മൂന്നരയോടെ പുനരാരംഭിച്ച സര്‍വേ ഏഴു മണി വരെ തുടര്‍ന്നു. 
 ചക്കരക്കല്ലില്‍ ഇന്ന് ഹര്‍ത്താല്‍
ചക്കരക്കല്ല്: ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ തടയാനത്തെിയവരെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് ചക്കരക്കല്ല് ടൗണ്‍, മുഴപ്പാല ടൗണ്‍, മാച്ചേരി എന്നിവിടങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുമെന്ന് കര്‍മസമിതി രക്ഷാധികാരി ഡോ. എം. മുഹമ്മദലി അറിയിച്ചു. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
സര്‍ക്കാരും നാട്ടുകാരും വാശിയില്‍;
സംഘര്‍ഷ വഴിയില്‍ ഗ്രീന്‍ഫീല്‍ഡ് 
മട്ടന്നൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡിന് സര്‍വേ നടത്താന്‍ സര്‍ക്കാരും എതിര്‍പ്പുമായി നാട്ടുകാരും വാശിയോടെ രംഗത്തുള്ളത് സര്‍ക്കാറിന് തലവേദനയായേക്കും. പ്രദേശം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുന്നതായാണ് സൂചന. വിമാനത്താവളത്തിന് മൂര്‍ഖന്‍പറമ്പില്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഉണ്ടായ കുടിയിറക്ക് വിരുദ്ധ സമരങ്ങളുടെ മാതൃകയിലാണ് റോഡ് സര്‍വേയുമായി ബന്ധപ്പെട്ട സമരവും മുന്നോട്ടുപോകുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രത്യേക പാക്കേജിലൂടെ മൂര്‍ഖന്‍പറമ്പ് പ്രക്ഷോഭം അവസാനിപ്പിച്ചത് പോലെ യു.ഡി.എഫ് സര്‍ക്കാറിനും അത്തരത്തിലൊരു നീക്കം നടത്തേണ്ടി വരും.
മട്ടന്നൂരിനടുത്ത മൂര്‍ഖന്‍പറമ്പില്‍ സ്ഥാപിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് താഴെചൊവ്വക്ക് സമീപം തെഴുക്കില്‍പീടിക മുതല്‍ ചേലോറ, മുണ്ടേരി, അഞ്ചരക്കണ്ടി, കീഴല്ലൂര്‍ പഞ്ചായത്തുകളില്‍കൂടിയാണ് ഗ്രീന്‍ഫീല്‍ഡ് റോഡ് നിര്‍മിക്കുന്നത്. 2009ല്‍ വിമാനത്താവളത്തിലേക്കുള്ള ഏഴ് റോഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മേല്‍പറഞ്ഞ റോഡ് ഉണ്ടായിരുന്നില്ല.
കണ്ണൂര്‍- മട്ടന്നൂര്‍ റോഡ് ആറുവരി, തലശ്ശേരി- മട്ടന്നൂര്‍ റോഡ് നാലുവരി, പയ്യന്നൂര്‍- മട്ടന്നൂര്‍ റോഡ് നാലുവരി, കൂട്ടുപുഴ- മട്ടന്നൂര്‍ റോഡ് നാലുവരി, തലശ്ശേരി- അഞ്ചരക്കണ്ടി- മട്ടന്നൂര്‍ റോഡ് നാലുവരി, വയനാട്- മട്ടന്നൂര്‍ റോഡ് നാലുവരി, നാദാപുരം- തലശ്ശേരി റോഡ് രണ്ടുവരി എന്നീ റോഡുകള്‍ മാത്രമാണ് നേരത്തേ തീരുമാനിച്ചത്. ഇതില്‍ നിന്ന് മാറി എയര്‍പോര്‍ട്ടിലേക്ക് ആഡംബര റോഡ് എന്ന ആശയം പിന്നീട് ഉണ്ടായതാണെന്നും ഇത് ആവശ്യമില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ ആക്ഷന്‍കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭം തുടങ്ങിയത്.
വിമാനത്താവളം നിര്‍മിക്കുന്ന മൂര്‍ഖന്‍പറമ്പില്‍ 1200 ഏക്കര്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ 130 ഓളം കുടുംബങ്ങള്‍ക്ക് മാത്രമേ കുടിയൊഴിയേണ്ടി വന്നിട്ടുള്ളൂ. എന്നാല്‍, ആറുവരിപ്പാതയായ ഗ്രീന്‍ഫീല്‍ഡ് റോഡ് വരുമ്പോള്‍ 2500ഓളം കുടുംബങ്ങള്‍ കുടിയൊഴിയേണ്ടി വരുമെന്നും 500 ഏക്കറിലധികം കൃഷിസ്ഥലവും നിരവധി ശുദ്ധജല സ്രോതസ്സും നഷ്ടപ്പെടുമെന്നും ആക്ഷന്‍കമ്മിറ്റി പറയുന്നു.
വിമാനത്താവളത്തിലേക്ക് മാത്രമായി ആഡംബരറോഡ് വരുമ്പോള്‍ റോഡിന്‍െറ ഇരുവശങ്ങളിലുമുള്ളവര്‍ രണ്ട് ദേശങ്ങളിലെന്നപോലെ താമസിക്കേണ്ടി വരുമെന്നും ഗ്രാമീണര്‍ രണ്ടായി വിഭജിക്കപ്പെടുമെന്നും റോഡ് മുറിച്ചുകടക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുമെന്നുമാണ് മറ്റൊരു ആരോപണം. നേരത്തേ തീരുമാനിച്ച റോഡില്‍ നിന്ന് മാറി പുതിയറോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചത് ഗൂഡാലോചനയുടെ ഭാഗമാണെന്നും നാട്ടുകാര്‍ പറയുന്നു. സ്വകാര്യ ഏജന്‍സിയെ സര്‍വേ ഏല്‍പച്ചതും നാട്ടുകാരുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
പ്രതിരോധം തകര്‍ത്ത് റോഡ്സര്‍വേയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്‍െറ ഭാഗമായാണ് ഇന്നലെ സ്ത്രീകളകടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി സര്‍വേ പുനരാരംഭിച്ചത്. പൊലീസിനെ രംഗത്തിറക്കി എത്രയും വേഗം സര്‍വേ പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ നീക്കം.
17 കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ നേരത്തേ 10 കിലോമീറ്റര്‍ സര്‍വേ നടത്തിയിരുന്നു. ഏഴ് കിലോമീറ്റര്‍ ദൂരമാണ് ബാക്കിയുള്ളത്. ഇത് രണ്ടാഴ്ച കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മട്ടന്നൂര്‍- കണ്ണൂര്‍ റോഡും ഗ്രീന്‍ഫീല്‍ഡ് റോഡും സര്‍വേക്ക് ശേഷം പരിശോധിച്ച് ഉചിതമെന്ന് തോന്നുന്നതാണ് അംഗീകരിക്കുകയെന്നും വിമാനത്താവള റോഡ് ഏതെന്ന് തീരുമാനിച്ചിട്ടില്ളെന്നും അധികൃതര്‍ പറഞ്ഞു.
സര്‍വേ നടത്താന്‍ സര്‍ക്കാരും തടയാന്‍ നാട്ടുകാരും ഒരുങ്ങിയിറങ്ങുമ്പോള്‍ പ്രദേശം സംഘര്‍ഷത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Courtesy:Madhyamam 10-07-2012

Monday, July 9, 2012

PRABODHANAM WEEKLY

പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

 പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
തലശ്ശേരി: ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍  ഇസ്ലാമിക് സെന്‍ററില്‍ കേരള അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് യു. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് കളത്തില്‍ ബഷീര്‍ ഖുര്‍ആന്‍ ക്ളാസെടുത്തു.

അഭിവാദ്യ പ്രകടനം

 അഭിവാദ്യ പ്രകടനം
ചേലേരി: കണ്ണൂരില്‍നിന്ന് വാരം കടവ് പാലം വഴി തളിപ്പറമ്പിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്റൂട്ട് അനുവദിച്ച സംസ്ഥാന സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ച് സോളിഡാരിറ്റി ചേലേരി യൂനിറ്റ് പ്രകടനം നടത്തി. ജില്ലാ സമിതിയംഗം ബി. അബ്ദുല്‍ ജബ്ബാര്‍, യൂനിറ്റ് പ്രസിഡന്‍റ് പി.വി. നൂറുദ്ദീന്‍, സെക്രട്ടറി കെ.കെ. സിദ്ദീഖ് എന്നിവര്‍ നേതൃത്വം നല്‍കി.

‘പ്ളാസ്മ’ സയന്‍സ് ക്ളബ് ഉദ്ഘാടനം

‘പ്ളാസ്മ’ സയന്‍സ് ക്ളബ് ഉദ്ഘാടനം
കണ്ണൂര്‍: മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ‘പ്ളാസ്മ’ സയന്‍സ് ക്ളബിന്‍െറ പ്രവര്‍ത്തനോദ്ഘാടനം ഫാക്കല്‍റ്റി ഓഫ് ബ്രെയിന്‍ ബേസ്ഡ് ലേണിങ് എ.കെ. രാമചന്ദ്രന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഇ. രത്നാകരന്‍ അധ്യക്ഷത വഹിച്ചു. ടി.ഒ. വേണുഗോപാല്‍, കെ.വി. പാര്‍വതി, സി.എം. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ.പി. ഗംഗാധരന്‍ സ്വാഗതവും ഷോണിമ നെല്ല്യാട് നന്ദിയും പറഞ്ഞു.

ചാലാട് സ്കൂളിനുനേരെ അക്രമം

ചാലാട് സ്കൂളിനുനേരെ അക്രമം
കണ്ണൂര്‍: ചാലാട് ഹിറ ഇംഗ്ളീഷ് സ്കൂളിനുനേരെ സാമൂഹികവിരുദ്ധരുടെ അക്രമം. ഹിറ സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിന്‍െറ ജനല്‍ചില്ലുകളും പൂട്ടുകളും വൈദ്യുതി ഫ്യൂസുകളും നശിപ്പിച്ചു. മെയിന്‍ സ്വിച്ച് എടുത്തുകൊണ്ടുപോയി. അനുബന്ധ സ്ഥാപനമായ ടൈലറിങ് സ്കൂളിന്‍െറ വാതില്‍ പൊളിച്ച് ടൈലറിങ് മെഷീനുകള്‍ കേടുവരുത്തുകയും ചുവരിന് ചളിയെറിഞ്ഞ് വൃത്തികേടാക്കുകയും ചെയ്തു.
സമീപത്തെ ഹിറാ മസ്ജിദിലെ പൈപ്പും സി.എഫ് വിളക്കുകളും തകര്‍ത്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സോണിയ രവീന്ദ്രന്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി.

യൂനിഫോം വിതരണം

 
 യൂനിഫോം വിതരണം
ചാലാട്: ഗവ. മാപ്പിള എല്‍.പി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ യൂനിഫോം വിതരണം നടത്തി. ബ്ളോക് പഞ്ചായത്ത് മെംബര്‍ കെ.ഇ. ശാദുലി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ലൈബ്രറിക്ക് സോളിഡാരിറ്റി ചാലാട് യൂനിറ്റ് സംഭാവന ചെയ്ത പുസ്തകക്കിറ്റ് വാര്‍ഡംഗം കെ.എം. സറീന വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ എന്‍.കെ. ഫര്‍ഹാന പര്‍വീസിന് കൈമാറി. സ്കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ. സുധാകരന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്‍റ് വി.കെ. സഹീദ്, മദര്‍ പി.ടി.എ പ്രസിഡന്‍റ് എം.എല്‍. സൈബുന്നിസ, കെ. റഹൂഫ്, കെ. അബ്ദുല്‍ സലാം, എം.എം. ഷംല എന്നിവര്‍ സംസാരിച്ചു.

Sunday, July 8, 2012

MOBILE TECHNICIAN

ALIF CENTRE

MADHYAMAM KOTTAYAM

 
 
 

വിലക്കയറ്റത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ധര്‍ണ

 വിലക്കയറ്റത്തിനെതിരെ
വെല്‍ഫെയര്‍ പാര്‍ട്ടി ധര്‍ണ
പഴയങ്ങാടി: രൂക്ഷമായ വിലക്കയറ്റത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി   കല്യാശ്ശേരി മണ്ഡലം കമ്മിറ്റി പഴയങ്ങാടി ബസ്സ്റ്റാന്‍ഡില്‍ സായാഹ്ന ധര്‍ണ നടത്തി. കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ്് മോഹനന്‍ കുഞ്ഞിമംഗലം ഉദ്ഘാടനം ചെയ്തു.  ഇ.ടി. രവി അധ്യക്ഷത വഹിച്ചു.പി.ബി.എം. ഫര്‍മീസ്, ജോസഫ് ജോണ്‍, മധു കക്കാട്, എന്നിവര്‍ സംസാരിച്ചു. പ്രസന്നന്‍ സ്വാഗതവും എസ്.എല്‍.പി. സിദ്ദീഖ് നന്ദിയും പറഞ്ഞു.

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: ഖാദി ഗ്രാമവ്യവസായ കമീഷന്‍, കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി വഴി ഉല്‍പാദന, സേവനമേഖലയില്‍ സൂക്ഷ്മസംരംഭങ്ങളാരംഭിക്കാന്‍ താല്‍പര്യമുള്ള സംരംഭകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഉല്‍പന്ന നിര്‍മാണവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയും സേവനം പ്രദാനം ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ വരെയും പരമാവധി പദ്ധതിച്ചെലവാകാം. സംരംഭകര്‍ കുറഞ്ഞത് എട്ടാം ക്ളാസ് പാസായവരായിരിക്കണം. ഗ്രാമീണമേഖലയില്‍ ഖാദി ഗ്രാമവ്യവസായ കമീഷനും ഖാദി ഗ്രാമവ്യവസായ ബോര്‍ഡുമാണ് പദ്ധതി നടപ്പാക്കുന്നത്. താല്‍പര്യമുള്ളവര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലോ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജില്ലാ പ്രോജക്ട് ഓഫിസിലോ അപേക്ഷ നല്‍കണം.

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ പരിശീലനം

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍  പരിശീലനം
കണ്ണൂര്‍: നബാര്‍ഡിന്‍െറ സഹകരണത്തോടെ കണ്ണൂര്‍ റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ സൗജന്യ പരിശീലനത്തിന് താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18നും 45നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്‍െറ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ആര്‍.ടി.എ ഗ്രൗണ്ടിന് സമീപം, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ - 670142 എന്ന വിലാസത്തില്‍ 16ന് മുമ്പ് ലഭിക്കത്തക്കവിധം അപേക്ഷിക്കണം.  ഓണ്‍ലൈനായി അപേക്ഷിക്കാന്‍  www.rudseti.webs.com സന്ദര്‍ശിക്കുക.  ഫോണ്‍: 04602 226573, 227869.

സ്വാശ്രയ രംഗത്തെ വിചാരണ ചെയ്ത് സോഷ്യല്‍ ഓഡിറ്റിങ്

 സ്വാശ്രയ രംഗത്തെ വിചാരണ ചെയ്ത് 
സോഷ്യല്‍ ഓഡിറ്റിങ്
കോഴിക്കോട്: ഒരു പതിറ്റാണ്ട് പിന്നിട്ട സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ കീറിമുറിച്ച് സോഷ്യല്‍ ഓഡിറ്റിങ്. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയാണ് സ്വാശ്രയ രംഗത്തിന്‍െറ ദശാബ്ദക്കാലത്തെ വിചാരണ ചെയ്തത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.
സ്വാശ്രയ വിദ്യാഭ്യാസ മേഖല പൂര്‍ണമായും മാനേജ്മെന്‍റുകള്‍ക്ക് വിട്ടുകൊടുത്തതാണ് പ്രശ്നമായതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മാധ്യമം പത്രാധിപര്‍ ഒ. അബ്ദുറഹ്മാന്‍ അഭിപ്രായപ്പെട്ടു.  സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ സൗകര്യമൊരുക്കാതെ ലാഭം മാത്രം ലക്ഷ്യമിട്ട് മാനേജ്മെന്‍റുകള്‍ പ്രവര്‍ത്തിച്ചു.
പരിശോധനക്കത്തെുന്ന സംഘംപോലും ഇവരുടെ അതിഥികളായി മാറുന്നതാണ് പിന്നീട് കണ്ടത്. ഇതോടെ, ആരും ചോദിക്കാനും പറയാനുമില്ലാത്ത സ്ഥിതി മേഖലയിലുണ്ടായി. വിജയ ശതമാനം മെച്ചപ്പെടുത്താന്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാറാണ്. സ്ഥാപനത്തിന്‍െറ നിലവാരത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ബാധ്യത രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹികമായ കുറ്റമാണ് സ്വാശ്രയ സ്ഥാപനങ്ങള്‍ ചെയ്യുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് എന്‍.പി. ഹാഫിസ് മുഹമ്മദ് അഭിപ്രായപ്പെട്ടു. പഠിച്ച് പണമുണ്ടാക്കുകയെന്ന ഒറ്റ ലക്ഷ്യമാണ് ഇത്തരം സ്ഥാപനങ്ങളിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ക്ക് പ്രേരണയാകുന്നത്. ഇവിടങ്ങളില്‍ യോഗ്യരായ അധ്യാപകരില്ല.
10വര്‍ഷം കഴിഞ്ഞിട്ടും സ്വാശ്രയ മേഖലയെക്കുറിച്ച് രാഷ്ട്രീയ നേതൃത്വം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാശ്രയ കോളജുകള്‍ എന്നത് ഒരു യാഥാര്‍ഥ്യമായിക്കണ്ട്, ഗുണപരമായ മാറ്റങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും സാമൂഹിക പ്രവര്‍ത്തകന്‍ സുന്ദര്‍രാജ് പറഞ്ഞു. ‘സ്വാശ്രയ വിദ്യാഭ്യാസത്തിന്‍െറ ഒരു ദശാബ്ദം, സോഷ്യല്‍ ഓഡിറ്റിങ്’ എന്ന വിഷയം എ. അനസ് അവതരിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ഫസല്‍ കാതിക്കോട്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എം.കെ. സുഹൈല, പി.കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു. എം. ജലീല്‍ സ്വാഗതവും കെ.പി.എം ഹാരിസ് നന്ദിയും പറഞ്ഞു.

പൊലീസിനെ വര്‍ഗീയ മുക്തമാക്കണം-JIH

പൊലീസിനെ വര്‍ഗീയ
മുക്തമാക്കണം
-ജമാഅത്തെ ഇസ്ലാമി
 ന്യൂദല്‍ഹി: പൊലീസിലും സുരക്ഷാ ഏജന്‍സികളിലും മുസ്ലിംകള്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് ജമാഅത്തെ ഇസ്ലാമി  മീഡിയാ സെക്രട്ടറി ഇഅ്ജാസ് അഹ്മദ്, പബ്ളിക് റിലേഷന്‍ സെക്രട്ടറി എന്‍.ജി. മുഹമ്മദ് സലീം എന്നിവര്‍  ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ കോസികലാനിലും മറ്റും ഈയിടെയുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ മുസ്ലിംകള്‍ കൊല്ലപ്പെടുകയും കടകളും വീടുകളും വ്യാപകമായി കൊള്ളയടിക്കപ്പെടുകയും ചെയ്തു. ന്യൂനപക്ഷം ഏകപക്ഷീയമായി ആക്രമിക്കപ്പെട്ടപ്പോള്‍ അത് തടയേണ്ട പൊലീസ് കാഴ്ചക്കാരായി. പൊലീസ് ഒരു വിഭാഗത്തോട്  വിവേചനപരമായി പെരുമാറുന്നത് അംഗീകരിക്കാനാവില്ളെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 മുസ്ലിംകള്‍ക്ക് ആനുപാതിക പ്രാതിനിധ്യം പൊലീസിലും മറ്റും ഉറപ്പുവരുത്തുകയാണ് വിവേചനം അവസാനിപ്പിക്കാനുള്ള  പോംവഴി. സച്ചാര്‍ കമീഷന്‍ ഇത് ശിപാര്‍ശ ചെയ്തിട്ടുമുണ്ട്. 83,000 പേരുള്ള ദല്‍ഹി പൊലീസില്‍ 1300 പേര്‍ മാത്രമാണ് മുസ്ലിംകള്‍. മറ്റ് സംസ്ഥാനങ്ങളില്‍ അനുപാതം ഇതിലും കുറവാണ്.  പൊലീസ് വിഭാഗീയമായി പെരുമാറുന്നത് സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കും. പൊലീസുകാര്‍ക്ക് വര്‍ഗീയ വികാരങ്ങളില്‍നിന്ന് മുക്തരായി പ്രവര്‍ത്തിക്കാന്‍ പരിശീലനം നല്‍കണം. മുസ്ലിം യുവാക്കളെ അന്യായമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നത് തുടരുകയാണ്. ബിഹാര്‍ സ്വദേശി ഫസീഹ് മഹ്മൂദിനെ സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്തത്  ആരുടെ ഉത്തരവ് പ്രകാരമാണെന്ന് ഇപ്പോഴും വ്യക്തമല്ല. 
 രണ്ടു കശ്മീരി വിദ്യാര്‍ഥികളെ അലീഗഢ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പിടിച്ചുകൊണ്ടുപോയത്. അറസ്റ്റ് ചെയ്യുന്നതിന്‍െറ നടപടിക്രമങ്ങള്‍ പൊലീസ് പാലിക്കുന്നില്ല. 10.6 ശതമാനം മാത്രം മുസ്ലിംകളുള്ള മഹാരാഷ്ട്രയില്‍ ജയില്‍വാസികളില്‍ 36 ശതമാനം മുസ്ലിംകളാണ്. ജയിലുകളില്‍ മാത്രമാണ് മുസ്ലിംകള്‍ക്ക് അവരുടെ ജനസംഖ്യയേക്കാള്‍ പ്രാതിനിധ്യം ലഭിക്കുന്നത്. മുസ്ലിംകളെ ഭീകരരോ ഭീകരതയെ പിന്തുണക്കുന്നവരോ ആയി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണം. നക്സല്‍ വിരുദ്ധ നടപടിയുടെ പേരില്‍ ബീജാപൂരില്‍ ആദിവാസികളെ കൂട്ടക്കൊല ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു.