ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, July 5, 2011

TOLL FREE NOs

Toll Free Numbers in India

Airlines
Indian Airlines - 1800 180 1407
Jet Airways - 1800 22 5522
SpiceJet - 1800 180 3333
Air India -- 1800 22 7722
KingFisher - 1800 180 0101

Banks
ABN AMRO - 1800 11 2224
Canara Bank - 1800 44 6000
Citibank - 1800 44 2265
Corporatin Bank - 1800 443 555
Development Credit Bank - 1800 22 5769
HDFC Bank - 1800 227 227
ICICI Bank - 1800 333 499
ICICI Bank NRI - 1800 22 4848
IDBI Bank - 1800 11 6999
Indian Bank - 1800 425 1400
ING Vysya - 1800 44 9900
Kotak Mahindra Bank - 1800 22 6022
Lord Krishna Bank - 1800 11 2300
Punjab National Bank - 1800 122 222
State Bank of India - 1800 44 1955
Syndicate Bank - 1800 44 6655

Automobiles
Mahindra Scorpio - 1800 22 6006
Maruti - 1800 111 515
Tata Motors - 1800 22 5552
Windshield Experts - 1800 11 3636

Computers/IT
Adrenalin - 1800 444 445
AMD - 1800 425 6664
Apple Computers - 1800 444 683
Canon - 1800 333 366
Cisco Systems - 1800 221 777
Compaq - HP - 1800 444 999
Data One Broadband - 1800 424 1800
Dell - 1800 444 026
Epson - 1800 44 0011
eSys - 3970 0011
Genesis Tally Academy - 1800 444 888
HCL - 1800 180 8080
IBM - 1800 443 333
Lexmark - 1800 22 4477
Marshal's Point - 1800 33 4488
Microsoft - 1800 111 100
Microsoft Virus Update - 1901 333 334
Seagate - 1800 180 1104
Symantec - 1800 44 5533
TVS Electronics - 1800 444 566
WeP Peripherals - 1800 44 6446
Wipro - 1800 333 312
xerox - 1800 180 1225
Zenith - 1800 222 004

Couriers/Packers & Movers
ABT Courier - 1800 44 8585
AFL Wizz - 1800 22 9696
Agarwal Packers & Movers - 1800 11 4321
Associated Packers P Ltd - 1800 21 4560
DHL - 1800 111 345
FedEx - 1800 22 6161
Goel Packers & Movers - 1800 11 3456
UPS - 1800 22 7171

Home Appliances
Aiwa/Sony - 1800 11 1188
Anchor Switches - 1800 22 7979
Blue Star - 1800 22 2200
Bose Audio - 1800 11 2673
Bru Coffee Vending Machines - 1800 44 7171
Daikin Air Conditioners - 1800 444 222
DishTV - 1800 12 3474
Faber Chimneys - 1800 21 4595
Godrej - 1800 22 5511
Grundfos Pumps - 1800 33 4555
LG - 1901 180 9999
Philips - 1800 22 4422
Samsung - 1800 113 444
Sanyo - 1800 11 0101
Voltas - 1800 33 4546
WorldSpace Satellite Radio - 1800 44 5432

Investments/ Finance
CAMS - 1800 44 2267
Chola Mutual Fund - 1800 22 2300
Easy IPO's - 3030 5757
Fidelity Investments - 1800 180 8000
Franklin Templeton Fund - 1800 425 4255
J M Morgan Stanley - 1800 22 0004
Kotak Mutual Fund - 1800 222 626
LIC Housing Finance - 1800 44 0005
SBI Mutual Fund - 1800 22 3040
Sharekhan - 1800 22 7500
Tata Mutual Fund - 1800 22 0101

Travel
Club Mahindra Holidays - 1800 33 4539
Cox & Kings - 1800 22 1235
God TV Tours - 1800 442 777
Kerala Tourism - 1800 444 747
Kumarakom Lake Resort - 1800 44 5030
Raj Travels & Tours - 1800 22 9900
Sita Tours - 1800 111 911
SOTC Tours - 1800 22 3344


Indian Railway General Enquiry 131 , 139
Indian Railway Central Enquiry 131 , 139
Indian Railway Reservation 131
Indian Railway Railway Reservation Enquiry 1345 ,1335,1330
Indian Railway Centralised Railway Enquiry 1330/1/2/3/4/ 5/6/7/8/9

Monday, July 4, 2011

SOLIDARITY KANNUR

 'നെറ്റ്വര്‍ക്ക് തട്ടിപ്പിന്
വഴിയൊരുക്കുന്നത്
നിയമത്തിലെ പഴുതുകള്‍'
കണ്ണൂര്‍: നിയമത്തിന്റെ പോരായ്മയും പഴുതുകളും ഉപയോഗപ്പെടുത്തിയാണ് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ തട്ടിപ്പ് വ്യാപിപ്പിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രതിനിധിസഭാംഗം ആസിഫ് അലി. സോളിഡാരിറ്റി ജില്ലാ കമ്മിറ്റി 'നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് നിരോധിക്കുക' എന്ന വിഷയത്തെ അടസ്ഥാനമാക്കി നടത്തിയ തുറന്ന ചര്‍ച്ചയില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
തട്ടിപ്പാണെന്നറിഞ്ഞിട്ടും ആഴ്ചതോറും കിട്ടാന്‍പോകുന്ന ലക്ഷങ്ങളുടെ കണക്കുകേട്ട് കണ്ണു മഞ്ഞളിച്ചിട്ടാണ് പലരും നെറ്റ്വര്‍ക്ക് കമ്പനികളുടെ കെണിയില്‍ തലവെച്ചുകൊടുക്കുന്നത്. 1978ല്‍ നിയമപ്രകാരം മണിചെയിന്‍ നിരോധിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനാണ് നെറ്റ്വര്‍ക്ക് കമ്പനികള്‍ ഉല്‍പന്നങ്ങളെ മറയാക്കുന്നത്. ഉല്‍പന്നങ്ങളുടെ ഗുണമേന്മയോ വിലയോ നോക്കിയല്ല, 5000 രൂപ മുടക്കിയാല്‍ ആഴ്ചതോറും 1.30 ലക്ഷം രൂപ കിട്ടുമെന്ന പ്രലോഭനം വിശ്വസിച്ചാണ് ആളുകള്‍ ഇതില്‍ പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. അദ്ഭുത ഔഷധങ്ങള്‍ വിതരണം ചെയ്യുന്ന നാനോ എക്സല്‍ കമ്പനിയുടെ തട്ടിപ്പില്‍ പരിയാരം മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങിയിട്ടുണ്ടെന്നും സോളിഡാരിറ്റി ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജന. സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കെ. സാദിഖ് സ്വാഗതവും ടി. അസീര്‍ നന്ദിയും പറഞ്ഞു.

Saturday, July 2, 2011

SOLIDARITY KANNUR

 'നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്
നിരോധിക്കുക': ചര്‍ച്ച നാളെ
കണ്ണൂര്‍: 'നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് നിരോധിക്കുക' എന്ന ബാനറില്‍ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി തുറന്ന ചര്‍ച്ച സംഘടിപ്പിക്കും. ജൂലൈ മൂന്നിന് രാവിലെ 9.30ന് ജില്ലാ ലൈബ്രറി ഹാളിലാണ് പരിപാടി. സംസ്ഥാന പ്രതിനിധി സഭാംഗം ആസിഫലി സംസാരിക്കും.

ELECTION

SOLIDARITY THALASSERY

സെപ്റ്റിക് ടാങ്ക് മാലിന്യം: നഗരസഭയുടെ
പിടിപ്പുകേട് -സോളിഡാരിറ്റി
തലശേãരി: പഴയ സ്റ്റാന്‍ഡില്‍ നഗരസഭ നിര്‍മിച്ച മൂത്രപ്പുരയുടെ സെപ്റ്റിക് ടാങ്ക് നിറഞ്ഞുകവിഞ്ഞ് യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ദുരിതമായത് നഗരസഭയുടെ പിടിപ്പുകേടുകൊണ്ടാണെന്ന് സോളിഡാരിറ്റി ഏരിയാ സെക്രട്ടേറിയറ്റ് യോഗം കുറ്റപ്പെടുത്തി. മാലിന്യം മഴവെള്ളത്തില്‍ കലര്‍ന്ന് രോഗം പടരാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ ആവിഷ്കരിക്കും. യോഗത്തില്‍ ഏരിയാ പ്രസിഡന്റ് പി.എ. സഹീദ്, സെക്രട്ടറി സാജിദ് കോമത്ത്, കെ. ശുഹൈബ് എന്നിവര്‍ സംസാരിച്ചു

Tuesday, June 28, 2011

SOLIDARITY KANNUR


 നെറ്റ്വര്‍ക് മാര്‍ക്കറ്റിങ്ങിനെതിരെ സോളിഡാരിറ്റി
എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി
കണ്ണൂര്‍: ജില്ലയില്‍ നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് നിരോധിക്കുക, തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന പൊലീസ് നയം തിരുത്തുക, പൊലീസിന്റെ ക്രിമിനല്‍ മാഫിയ കൂട്ടുകെട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്റെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നടക്കുന്ന നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് തട്ടിപ്പുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സാമൂഹിക പ്രവര്‍ത്തകന്‍ എന്‍. സുബ്രഹ്മണ്യന്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, എസ്.ഐ.ഒ ജില്ലാ ജോ. സെക്രട്ടറി യൂനുസ് സലീം, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, സെക്രട്ടറി കെ. സാദിഖ് എന്നിവര്‍ സംബന്ധിച്ചു. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചിന് സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റുമാരായ എന്‍.എം. ഷഫീഖ്്, വി.എന്‍. ഹാരിസ്, സെക്രട്ടറിമാരായ എ.പി. അജ്മല്‍, ടി.കെ. മുഹമ്മദ് അസ്ലം, കെ.എം. അഷ്ഫാഖ് എന്നിവര്‍ നേതൃത്വം നല്‍കി. കണ്ണൂര്‍ ഡിവൈ.എസ്.പി കെ.വി. സന്തോഷിന്റെ നേതൃത്വത്തില്‍ പൊലീസ് ക്ലബ് പരിസരത്ത് പൊലീസ് മാര്‍ച്ച് തടഞ്ഞു. നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് പൂര്‍ണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി നേതാക്കള്‍ എസ്.പിക്ക് നിവേദനം നല്‍കി.

Monday, June 27, 2011

SOLIDARITY IRITTY AREA

പ്രതിഷേധിച്ചു
ഇരിട്ടി: ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവക്ക് വില കൂട്ടിയ കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നടപടിയില്‍ സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ മേല്‍ കനത്ത പ്രഹരമാണ് ഇന്ധന വിലവര്‍ധനയെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.
യോഗത്തില്‍ അസ്ലം അധ്യക്ഷത വഹിച്ചു. ശാനിഫ്, ശക്കീബ്, ഷഫീര്‍, സജീര്‍, അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു.

SOLIDARITY KANNUR

സോളിഡാരിറ്റി
മാര്‍ച്ച് ഇന്ന്
കണ്ണൂര്‍: നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് നിരോധിക്കുക, നിയമം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സോളിഡാരിറ്റി തിങ്കളാഴ്ച എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കും.

MADHYAMAM NO 1

SNVM ISSUE FLASH NEWS

SOLIDARITY KANNUR

സ്വാഗതാര്‍ഹം -സോളിഡാരിറ്റി
കണ്ണൂര്‍: നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് മണിചെയിന്‍ തട്ടിപ്പുകള്‍ ഗുണ്ടാ ആക്ടില്‍പെടുത്തി കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന ഗവര്‍ണറുടെ നയപ്രഖ്യാപനം സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് സ്വാഗതം ചെയ്തു.

SOLIDARITY THALIPARAMBA

കപട ആത്മീയതയെ ചെറുക്കേണ്ടത്
യഥാര്ഥ ആത്മീയതകൊണ്ട്
-സോളിഡാരിറ്റി
തളിപ്പറമ്പ്: കപട ആത്മീയവാദികളെ ചെറുക്കേണ്ടത് യഥാര്ഥ ആത്മീയതകൊണ്ടാണെന്നും പ്രവാചകന്മാരെയും പുരോഹിതന്മാരെയും ആള്ദൈവങ്ങളെയും വേര്തിരിച്ചു മനസ്സിലാക്കുമ്പോഴേ അതിനു സാധിക്കുകയുള്ളൂവെന്നും സോളിഡാരിറ്റി സംസ്ഥാന പ്രതിനിധിസഭാംഗം എന്.എം. ശഫീഖ് പറഞ്ഞു.
വാണിജ്യവത്കരിക്കപ്പെടുന്ന ആത്മീയത എന്ന വിഷയത്തില് സോളിഡാരിറ്റി തളിപ്പറമ്പ് യൂനിറ്റ് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. കെ.കെ. ഖാലിദ് നന്ദി പറഞ്ഞു.
മണിചെയിന് തട്ടിപ്പ് ഗുണ്ടാ ആക്ടില്പെടുത്തിയത്

PROTEST AGAINST DIESEL PRICE HIKE

 
 
 
 
 
 
 കണ്ണൂര്‍: പെട്രോള്‍-ഡീസല്‍ വിലവര്‍ധന ആഴ്ചപ്പരിപാടിയാക്കിയ ഭരണക്കാര്‍ പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിച്ചതോടെ തനി കൊള്ളക്കാരായി മാറിയിരിക്കുകയാണെന്ന് സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ഷഫീഖ്. പാചകവാതക വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റി നടത്തിയ അടുപ്പുകൂട്ടി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി സാദിഖ് ഉളിയില്‍ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് ടി. അസീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. നൌഷാദ് സ്വാഗതം പറഞ്ഞു. ഫോര്‍ട്ട് റോഡില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന് മുഹമ്മദ് അര്‍ഷിദ്, സക്കീര്‍ ഹുസൈന്‍, ഷുഹൈബ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
ചക്കരക്കല്ല്: പാചകവാതക, ഇന്ധന വിലവര്‍ധനവിനെതിരെ സോളിഡാരിറ്റി കാഞ്ഞിരോട് ഏരിയയുടെ ആഭിമുഖ്യത്തില്‍ അടുപ്പുകൂട്ടി പ്രതിഷേധം. ചക്കരക്കല്ല് ടാക്സി സ്റ്റാന്‍ഡില്‍ നടന്ന പരിപാടി കാഞ്ഞിരോട് ഏരിയാ പ്രസിഡന്റ് കെ.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കെ.ടി. മുഹമ്മദ് ബഷീര്‍, എം. സജീദ്, സി.ടി. ഷഫീഖ്, ഗഫൂര്‍ ചെമ്പിലോട്, അഷ്റഫ് കോയ്യോട്, മുനീര്‍ അഞ്ചരക്കണ്ടി, തൌഫീഖ് കടാങ്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡീസലിനും പാചകവാതകത്തിനും വിലകൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരിട്ടിയില്‍ പ്രകടനം നടത്തി. എം. ഷാനിഫ്, ഷക്കീബ്, സഫീര്‍ ആറളം, അന്‍സാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പഴയങ്ങാടി: ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സോളിഡാരിറ്റി മാടായി ഏരിയയുടെ ആഭിമുഖ്യത്തില്‍ പഴയങ്ങാടി ബസ് സ്റ്റാന്‍ഡില്‍ അടുപ്പ് കൂട്ടി  പ്രതിഷേധിച്ചു.  മഹമൂദ് വാടിക്കല്‍ ഉദ്ഘാടനം ചെയ്തു. പി.കെ.മുഹമ്മദ് സാജിദ് നദ്വി, എ.പി.വി. മുസ്തഫ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ടൌണില്‍ പ്രതിഷേധ പ്രകടനവും നടത്തി.
പാനൂര്‍: പാചകവാതക വിലവര്‍ധനക്കെതിരെ സോളിഡാരിറ്റി പ്രതിഷേധം ശ്രദ്ധേയമായി. പാത്രവും വിറകും തലയിലേന്തി ടൌണിനെ വലംവെച്ച പ്രകടനം ജങ്ഷനില്‍വെച്ച് ചായവെച്ച് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്താണ് പാചകവാതക -ഡീസല്‍ വിലവര്‍ധനക്കെതിരെ പാനൂരില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഏരിയാ പ്രസിഡന്റ് ശുഹൈബ് പെരിങ്ങത്തൂര്‍, ഒ.ടി. നാസര്‍, സാലിഹ് മുഹമ്മദ്, ഇ. നവാസ് എന്നിവര്‍ നേതൃത്വം നല്‍കി.
എടക്കാട്: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എടക്കാട് ബസാറില്‍ പ്രകടനം നടത്തി. ഏരിയ പ്രസിഡന്റ് മുഹമ്മദ് സാലിം, റൌഫ്, ശബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പെരിങ്ങത്തൂര്‍: സോളിഡാരിറ്റി കരിയാട് യൂനിറ്റിന്റെ നേതൃത്വത്തില്‍ പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി. കരിയാട് പുതുശേãരി മുക്ക് കേന്ദ്രീകരിച്ചായിരുന്നു പ്രകടനം. സക്കീര്‍ ഹുസൈന്‍, കെ.കെ. ഫാറൂഖ്, കെ.കെ. അബ്ദുല്ല എന്നിവര്‍ നേതൃത്വം നല്‍കി.

Saturday, June 25, 2011

COORG NEWS

അന്തര് സംസ്ഥാന ഗതാഗതം ദുരിതത്തില്
 സീഗത്തോട് പാലം അപ്രോച്ച് റോഡ് തകര്ന്നു
 ണിഗുപ്പ: മൈസൂര്-തലശേãരി ഹൈവേയിലെ സീഗത്തോട് പാലത്തിനോടനുബന്ധിച്ച് പുതുതായി നിര്മിച്ച റോഡ് തകര്ന്ന് ചളിക്കുളമായി. റോഡ് ഉപയോഗശൂന്യമായതിനാല് വാഹനങ്ങള് ദുര്ബലമായ പഴയപാലത്തെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ്. മൂന്ന് മാസം മുമ്പ് പണി പൂര്ത്തിയായ റോഡിന്റെ ഇരുവശവും തകര്ന്നിട്ടുണ്ട്. കണ്ണൂര്-മൈസൂര്-ഹൂന്സൂര്-വീരാജ്പേട്ട റൂട്ടില് ഓടുന്ന ചരക്ക് വാഹനങ്ങളടക്കം വഴിയാണ് പോകേണ്ടത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്മിച്ച പഴയ പാലം തകര്ച്ച നേരിട്ടതിനാലാണ് പൊതുമരാമത്ത് വകുപ്പ് പുതിയ പാലത്തിന്റെയും റോഡിന്റെയും നിര്മാണം കെ.ആര്.ഡി.സി.എല്ലിനെ ഏല്പിച്ചത്. നിര്മാണത്തിലെ അപാകതയാണ് പാലം റോഡ് തകര്ച്ചക്ക് കാരണമെന്ന് നാട്ടുകാര് പറയുന്നു

SOLIDARITY THALASSERY AREA

സോളിഡാരിറ്റി യോഗം
തലശേãരി: മണിചെയിന് തട്ടിപ്പിനെതിരെ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി നേതൃത്വത്തില് 27ന് നടത്തുന്ന എസ്.പി ഓഫിസ് മാര്ച്ച് വിജയിപ്പിക്കാന് തലശേãരി ഏരിയ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഏരിയാ പ്രസിഡന്റ് പി. സെഹീദ് അധ്യക്ഷത വഹിച്ചു. കെ.പി. ഷാനവാസ്, കെ. സാജിദ് എന്നിവര് സംസാരിച്ചു.

SOLIDARITY TALIPARAMBA AREA

'നെറ്റ്വര്ക്ക് മാര്ക്കറ്റിങ് നിരോധിക്കണം'
തളിപ്പറമ്പ്: നെറ്റ്വര്ക്ക് മാര്ക്കറ്റിങ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ജൂണ് 27ന് നടത്തുന്ന എസ്.പി ഓഫിസ് മാര്ച്ച് വിജയിപ്പിക്കാന് സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഏരിയാ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. ടി.കെ.പി. സത്താര്, കെ.കെ. ഖാലിദ്, .വി. ഷരീഫ്, സി.എച്ച്. മിലാസ് എന്നിവര് സംസാരിച്ചു

SOLIDARITY KANNUR AREA

'അക്രമം ജനശ്രദ്ധ തിരിച്ചുവിടാന്'
കണ്ണൂര്: എസ്.എന് വിദ്യാമന്ദിര് സ്കൂള് പ്രിന്സിപ്പലിന്റെ വീടാക്രമിച്ച് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ദുശãക്തികളുടെ ശ്രമം തിരിച്ചറിയണമെന്ന് സോളിഡാരിറ്റി ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്യ്രം യൂനിഫോം കേസിന്റെ പേരില് നിഷേധിക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടാമെന്നിരിക്കെ അക്രമം നടത്തി സമരത്തെ വഴിതിരിച്ചുവിടാന് ശ്രമിക്കുന്നത് അനുവദിക്കില്ല.
നെറ്റ്വര്ക്ക് മാര്ക്കറ്റിങ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ജൂണ് 27ന് നടത്തുന്ന എസ്.പി ഓഫിസ് മാര്ച്ച് വിജയിപ്പിക്കാന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഏരിയാ പ്രസിഡന്റ് ടി. അസീര് അധ്യക്ഷത വഹിച്ചു. സി.എച്ച്. അഫ്താര്, കെ.കെ. ഷുഹൈബ്, പി.വി. സക്കീര് ഹുസൈന്, ജമീല് എന്നിവര് സംസാരിച്ചു

GIO KANNUR

ജി.. അപലപിച്ചു
കണ്ണൂര്: എസ്.എന് വിദ്യാമന്ദിര് പ്രിന്സിപ്പലിന്റെ വീടിനു നേരെ നടന്ന ആക്രമണത്തെ  ജി.. സെക്രട്ടേറിയറ്റ് അപലപിച്ചു. വിദ്യാര്ഥികളുടെ മൌലികാവകാശത്തിനുവേണ്ടി ജനാധിപത്യ രീതിയില് നടത്തുന്ന പോരാട്ടം വഴിതിരിച്ചുവിടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് ആക്രമണമെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
സ്കൂളില് നിന്ന് നിര്ബന്ധിച്ച് ടി.സി നല്കിയ പത്താം ക്ലാസ് വിദ്യാര്ഥിനിക്കെതിരെ ആക്രമണത്തിന്റെ പേരില് പ്രിന്സിപ്പല് പൊലീസില് പരാതി നല്കിയത് മാനസികമായി പീഡിപ്പിക്കാന് വേണ്ടിയാണ്.
പ്രശ്നത്തില് ജനപ്രതിനിധികളും സാംസ്കാരിക സംഘടനകളും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. 
പ്രസിഡന്റ് ടി.കെ.ജംഷീറ അധ്യക്ഷത വഹിച്ചു.

SIO KANNUR

യൂനിഫോം വിവാദം വഴിതിരിച്ചുവിടാനുള്ള
ശ്രമങ്ങള്ക്കെതിരെ ജാഗ്രത പാലിക്കണം
-എസ്..
കണ്ണൂര്: ഫുള്സ്ലീവ് യൂനിഫോം വിവാദം വഴിതിരിച്ചുവിടാനുള്ള ഗൂഢശക്തികളുടെ ശ്രമങ്ങള്ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് എസ്.. ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
സ്കൂള് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ നീതി നിഷേധത്തെയും പൌരാവകാശ ലംഘനങ്ങളെയും കുറിച്ച് സമൂഹം ചര്ച്ച് ചെയ്ത് ജനാധിപത്യപരമായി നേരിടണം.
ഇരകളാക്കപ്പെട്ട വിദ്യാര്ഥികളുടെ വിഷയത്തില് ജനപ്രതിനിധികള് ഇടപെടണമെന്നും ആവശ്യപ്പെട്ടു. എസ്.എന്. വിദ്യാമന്ദിര് പ്രിന്സിപ്പലിന്റെ വീടാക്രമണത്തെ സെക്രട്ടേറിയറ്റ് അപലപിച്ചു

KANHIRODE NEWS

രോഹിത് മനോഹരന്‍ അന്തര്‍ദേശീയ
കരാട്ടേ  ചാമ്പ്യന്‍
കണ്ണൂര്‍: കാനഡയിലെ എഡ്മോണ്ടനില്‍ നടന്ന അന്തര്‍ദേശീയ കരാട്ടേ മത്സരത്തില്‍ രോഹിത് മനോഹരന്‍, 17 വയസ്സുകാരുടെ വിഭാഗം ബ്ലാക്ക് ബെല്‍റ്റ് കരാട്ടേയില്‍ സ്വര്‍ണമെഡലും ഫൈറ്റിങ്ങില്‍ വെങ്കലവും കരസ്ഥമാക്കി.
കാഞ്ഞിരോട് സ്വദേശി കരാട്ടേ മാസ്റ്റര്‍ ഷിഹാന്‍ കെ.വി. മനോഹരന്റെയും റോജയുടെയും മകനാണ്.
 രണ്ടു വയസ്സുമുതല്‍ കരാട്ടേയും കൊബുഡോയും പരിശീലിക്കുന്ന രോഹിത് എട്ടാമത്തെ വയസ്സില്‍ ജപ്പാനിലെ ഒക്കിനാവയില്‍ നിന്ന് ഹന്‍ഷി കിയോഹിഡെ ഷിന്‍ജോയില്‍നിന്ന് കരാട്ടേയില്‍ ഒന്നാമത് ഡിഗ്രി ബ്ലാക്ബെല്‍റ്റും ഹന്‍ഷി നൌനോബു അഹഗോണില്‍നിന്ന് കൊബുഡോയില്‍ ഒന്നാമത് ഡിഗ്രി ബാക്ബെല്‍റ്റും കരസ്ഥമാക്കി.  ശ്രീലങ്കയില്‍ നടന്ന അന്തര്‍ദേശീയ കരാട്ടേ മത്സരത്തില്‍ വെള്ളിമെഡല്‍ നേടിയിരുന്നു.

Friday, June 24, 2011

SIO KANNUR

 
 എസ്.എന്‍ വിദ്യാമന്ദിറിനെതിരെ നടപടിയാവശ്യപ്പെട്ട് എസ്.ഐ.ഒ 
ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് നടത്തി

കണ്ണൂര്‍: ഫുള്‍സ്ലീവ് യൂനിഫോം ധരിച്ചതിന് വിദ്യാര്‍ഥിനികളെ പുറത്താക്കിയ എസ്.എന്‍ വിദ്യാമന്ദിര്‍ അധികൃതര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് എസ്.ഐ.ഒ-ജി.ഐ.ഒ പ്രവര്‍ത്തകര്‍ സംയുക്തമായി ഡി.ഡി.ഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. നിയമം കാറ്റില്‍പറത്തി പൌരാവകാശലംഘനവും മതസ്വാതന്ത്യ്രനിഷേധവും നടത്തുന്ന സ്കൂള്‍ അധികൃതര്‍ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
ഫുള്‍സ്ലീവ് വസ്ത്രം ധരിച്ചതിന്റെ പേരില്‍ പുറത്താക്കിയ നടപടി പുനഃപരിശോധിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കണമെന്ന നിര്‍ദേശത്തിനെതിരാണ് സ്കൂള്‍ അധികൃതര്‍. സംഭവത്തില്‍ ഡി.ഡി.ഇ വിശദീകരണം തേടിയെന്ന സ്കൂള്‍ പ്രിന്‍സിപ്പലിന്റെ വാദം പച്ചക്കള്ളമാണെന്നും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുമെന്നും ഷംസീര്‍ ഇബ്രാഹിം പറഞ്ഞു. ജില്ലാ സെക്രട്ടറി റാഷിദ് തലശേãരി അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ഖദീജ, സോളിഡാരിറ്റി ജില്ലാ പി.ആര്‍ സെക്രട്ടറി ടി.കെ. അസ്ലം, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ജംഷീറ, ഉമ്മു ഫാഇസ എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ ജില്ലാ കാമ്പസ് സെക്രട്ടറി റിവിന്‍ജാസ്, ആഷിഖ് കാഞ്ഞിരോട്, ജവാദ് തലശേãരി, മര്‍ജാന എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
ഫുള്‍സ്ലീവ് യൂനിഫോം: ജുമാനയും ടി.സി വാങ്ങി
കണ്ണൂര്‍: ഫുള്‍സ്ലീവ് യൂനിഫോം ധരിച്ചുവന്നതിനെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട തളാപ്പ് എസ്.എന്‍ വിദ്യാമന്ദിര്‍ ഹയര്‍സെക്കന്‍ഡറിയിലെ പത്താംതരം വിദ്യാര്‍ഥിനി ജുമാനയും സ്കൂളില്‍നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി. കഴിഞ്ഞ ദിവസം സ്കൂള്‍ അധികൃതരെകണ്ട് യൂനിഫോം അണിഞ്ഞുവരുന്നതിന് അനുവദിക്കണമെന്നും സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, അധികൃതര്‍ നിലപാടില്‍ ഉറച്ചുനിന്നതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മാതാവിനൊപ്പം സ്കൂളിലെത്തി ജുമാന ടി.സി വാങ്ങിക്കുകയായിരുന്നു. യൂനിഫോം വിവാദത്തെത്തുടര്‍ന്ന് എസ്.എന്‍ വിദ്യാമന്ദിറില്‍നിന്ന് ടി.സി വാങ്ങിക്കുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയാണ് ജുമാന.
സ്കൂള്‍ അധികൃതരുടെ നിബന്ധന വിഷമകരമായതിനെത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച പ്ലസ്ടു വിദ്യാര്‍ഥികളായ ഷഹനാസും നുഫൈസയും ടി.സി വാങ്ങിയിരുന്നു. ഇവരുടെ ടി.സിയില്‍ ഫുള്‍സ്ലീവ് യൂനിഫോം അണിഞ്ഞുവരുന്നത് സ്കൂളിന്റെ ഡ്രസ്കോഡിന് എതിരാണെന്നും ഇതുകാരണം ടി.സി നല്‍കുന്നുവെന്നുമാണ് പറഞ്ഞിരിക്കുന്നത്. രക്ഷിതാക്കളുടെ ഇഷ്ടമനുസരിച്ചാണ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നാണ് ജുമാനക്ക് നല്‍കിയ ടി.സിയില്‍ എഴുതിയിരിക്കുന്നത്. ഇന്നലെ ടി.സി വാങ്ങാനെത്തിയപ്പോഴും തുടര്‍ന്നു പഠിക്കുന്നതിന് അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍, സ്കൂള്‍ അധികൃതര്‍ അനുകൂലമായൊന്നും പറഞ്ഞില്ല.
എല്‍.കെ.ജി മുതലേ എസ്.എന്‍ വിദ്യാമന്ദിറിലെ വിദ്യാര്‍ഥിനിയാണ് ജുമാന. തന്റെ സുഹൃത്തുക്കളെവിട്ട് മറ്റു സ്കൂളിലേക്ക് മാറുന്നതില്‍ വിഷമമുണ്ടെന്നും ജുമാന പറഞ്ഞു.
ഈവര്‍ഷം മുതലാണ് സ്കൂളില്‍ ഹാഫ്സ്ലീവ് യൂനിഫോം നിര്‍ബന്ധമാക്കിയത്. ജുമാനയടക്കം ആറുവിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് ഫുള്‍സ്ലീവ് യൂനിഫോം അണിയാന്‍ അനുമതി നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍, വിട്ടുവീഴ്ച ചെയ്യാതിരുന്ന സ്കൂള്‍ അധികൃതര്‍ ഫുള്‍സ്ലീവ് ധരിച്ചുവന്നതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. മൂന്നു കുട്ടികള്‍ ഹാഫ്സ്ലീവ് ധരിക്കാമെന്നു സമ്മതിച്ചതോടെയാണ് അവരെ സ്കൂളില്‍ പ്രവേശിപ്പിച്ചത്. കുട്ടികളെ പുറത്താക്കരുതെന്നും ഫുള്‍സ്ലീവ് യൂനിഫോം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു താന്‍ സ്കൂളിനു നിര്‍ദേശം നല്‍കിയിരുന്നെന്ന് ഡി.ഡി.ഇ ഇന്നലെയും ആവര്‍ത്തിച്ചു.

Thursday, June 23, 2011

SIO KANNUR

 
ഫുള്‍സ്ലീവ് യൂനിഫോം വിവാദം
ഡി.ഡി.ഇ വിശദീകരണം തേടിയതെന്ന് സ്കൂള്‍
അധികൃതര്‍;  ഭാവി തകര്‍ക്കുമെന്ന് വിദ്യാര്‍ഥികള്‍
കണ്ണൂര്‍: ഫുള്‍സ്ലീവ്     യൂനിഫോം ധരിച്ച  കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന്  ഡി.ഡി.ഇ ഉത്തരവ് നല്‍കിയിട്ടില്ലെന്നും  വിശദീകരണം മാത്രമാണ് ആവശ്യപ്പെട്ടതെന്നും തളാപ്പ് എസ്.എന്‍ വിദ്യാ മന്ദിര്‍   പ്രിന്‍സിപ്പല്‍ ദീപിക ജെയ്ദേവ് പറഞ്ഞു.  ഇതു സംബന്ധിച്ച്  വിശദീകരണം ഇന്ന് നല്‍കുമെന്നും അവര്‍ പറഞ്ഞു. അതിനിടെ  പുറത്താക്കിയ കുട്ടികളിലൊരാളായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ജുമാനയെ ഇന്നലെയും ക്ലാസില്‍ പ്രവേശിക്കാന്‍ സ്കൂള്‍ അധികൃതര്‍ അനുവദിച്ചില്ല. ജുമാനക്കൊപ്പം സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു കുട്ടി കഴിഞ്ഞ ദിവസം മുതല്‍ക്കു  യൂനിഫോമില്‍ മാറ്റം വരുത്തി സ്കൂളില്‍ പ്രവേശം നേടിയിരുന്നു.
യൂനിഫോം സംബന്ധിച്ച  പശ്നങ്ങള്‍ കാര്യമാക്കാതെ തുടര്‍ന്നും കുട്ടികളെ പഠിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.ഡി.ഇ  സ്കൂളിന് നിര്‍ദേശം നല്‍കിയെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടര്‍ന്നാണ് ജുമാന ഇന്നലെ സ്കൂളിലെത്തിയത്. എന്നാല്‍, യൂനിഫോമിന്റെ കൈ മുറിക്കാതെ ക്ലാസില്‍ പ്രവേശിപ്പിക്കാന്‍ പറ്റില്ലെന്ന്  സ്കൂള്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു.  സ്കൂളിലെ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചിലര്‍ക്കു വേണ്ടി മാത്രം ഇതില്‍ മാറ്റം വരുത്താനാവില്ലെന്നും പ്രിന്‍സിപ്പല്‍ ദീപിക ജെയ്ദേവ് പറഞ്ഞു.  പി.ടി.എ തീരുമാനപ്രകാരമാണ് യൂനിഫോമില്‍ മാറ്റം വരുത്തിയത്. അതില്‍ വീണ്ടും മാറ്റം വരുത്തണമെന്ന് അവര്‍ പറഞ്ഞിട്ടില്ല.
സ്കൂള്‍ അധികൃതര്‍ യൂനിഫോമിലെ നിബന്ധനകളെക്കുറിച്ച്  അഡ്മിഷനെടുക്കുന്ന സമയത്ത് ഒന്നും പറഞ്ഞില്ലെന്നും  ഇപ്പോഴത്തെ നടപടികള്‍ തങ്ങളുടെ ഭാവി തന്നെ തകര്‍ക്കുന്നതാണെന്നും സസ്പെന്‍ഷനിലായ ജുമാനയും ടി. സി വാങ്ങിച്ച നുഫൈസയും ഷഹനാസും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍.കെ.ജി മുതല്‍ താന്‍ എസ്. എന്‍ വിദ്യാ മന്ദിറില്‍ തന്നെയാണ് പഠിക്കുന്നതെന്നും പെട്ടെന്നു നടപ്പാക്കിയ ഇത്തരം നിബന്ധനകള്‍ വിഷമമുണ്ടാക്കുന്നുവെന്നും ജുമാന പറഞ്ഞു.
കണ്ടിന്യൂയിങ് വാല്വേഷനായതിനാല്‍  മറ്റു സ്കൂളുകളില്‍ ചേര്‍ന്ന് പഠിക്കുന്നത് ഇനി വിഷമമുണ്ടാക്കും. യൂനിഫോം നിബന്ധന തടസ്സമായപ്പോള്‍ ടി.സി വാങ്ങിയ നുഫൈസയും ഷഹനാസും വിദ്യാ മന്ദിറിലെ പ്ലസ് ടു വിദ്യാര്‍ഥികളാണ്.  ഇവര്‍ക്ക് ഇതുവരെ മറ്റു സ്കൂളുകളിലൊന്നും ചേരാനായിട്ടില്ല. സി.ബി.എസ്.ഇ സിലബസ് ആയതിനാല്‍ അഡ്മിഷന്‍ കിട്ടാന്‍ പ്രയാസമാകുമെന്ന് ഇവര്‍ പറയുന്നു.
 പ്ലസ് വണ്‍ മുതലാണ് ഇവര്‍ വിദ്യാ മന്ദിറില്‍ പഠിക്കാനെത്തുന്നത്. ആദ്യ വര്‍ഷം തന്നെ നിബന്ധനകള്‍ പറഞ്ഞിരുന്നെങ്കില്‍ മറ്റു സ്കൂളിലേക്ക് മാറാമായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
തങ്ങള്‍ സ്കൂള്‍ ചട്ടം ലംഘിച്ചു വെന്നാണ് പറയുന്നത്. എന്നാല്‍,  ഫുള്‍ സ്ലീവ് ധരിച്ചു എന്നതല്ലാതെ ഒന്നും തങ്ങള്‍ ചെയ്തിട്ടില്ലെന്നും  കുട്ടികള്‍ പറഞ്ഞു. അപേക്ഷകള്‍ പരിഗണിക്കാതെ നിര്‍ബന്ധപൂര്‍വം ടി.സി തന്നു വിടുകയായിരുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത രക്ഷിതാക്കള്‍ പറഞ്ഞു. രക്ഷിതാക്കളായ എം.വി.പി. മൊയതീന്‍, മുഹമ്മദ് സഖ്ലൂന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍  പങ്കെടുത്തു.

IDEAL ULIYIL

 
 
 
വിജയികളെ അനുമോദിച്ചു
ഉളിയില്‍: സി.ബി.എസ്.ഇ പത്താം തരം പരീക്ഷയില്‍ മികച്ച വിജയം നേടിയ നരയന്‍പാറ മൌണ്ട് ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥികളെ ഐഡിയല്‍ എജുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സ്കൂള്‍ പി.ടി.എയുടെയും ആഭിമുഖ്യത്തില്‍ അനുമോദിച്ചു. മാധ്യമം മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വി.കെ. ഖാലിദ് ഉപഹാരം വിതരണം ചെയ്തു. സ്കൂള്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പി. സലീം, ട്രസ്റ്റ് ചെയര്‍മാന്‍ ടി.കെ. മുഹമ്മദലി, എ.കെ. റഫീഖ്, വി. മാഞ്ഞുമാസ്റ്റര്‍, യു.പി. സിദ്ദീഖ്, എ.കെ. റഷീദ്, കെ.എം. സാദിഖ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ.പി മന്‍സൂര്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ സിന്ധുജോസഫ് നന്ദിയും പറഞ്ഞു.

JIH KUNHIPALLY

യൂനിഫോം വിതരണം
കക്കാട്: ജമാഅത്തെ ഇസ്ലാമി കുഞ്ഞിപ്പള്ളി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ കുഞ്ഞിപ്പള്ളി വെല്‍ഫെയര്‍ സ്കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് യൂനിഫോമും നോട്ടുപുസ്തകങ്ങളും വിതരണം ചെയ്തു. ടി. അബ്ദുല്‍ വാരിസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എസ്. തങ്കമണി അധ്യക്ഷത വഹിച്ചു. എം.കെ. മുഹമ്മദ്കുഞ്ഞി, മധുസൂദനന്‍ മാസ്റ്റര്‍, ബി. ഹസന്‍, നഹീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സി.പി. മുസ്തഫ സ്വാഗതവും ഇന്ദിര ടീച്ചര്‍ നന്ദിയും പറഞ്ഞു.

SIO KANNUR

എസ്.എന്‍ വിദ്യാമന്ദിര്‍: എസ്.ഐ.ഒ
ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് ഇന്ന്
കണ്ണൂര്‍: നിയമങ്ങളും ഉത്തരവുകളും കാറ്റില്‍പറത്തി പൌരാവകാശ ലംഘനം തുടരുന്ന എസ്.എന്‍ വിദ്യാമന്ദിര്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ ഇന്ന് ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് നടത്തും. ഭരണഘടന ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് എസ്.എന്‍ വിദ്യാമന്ദിറില്‍ നടന്നതെന്ന് യോഗം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റാഷിദ് തലശേãരി, കാമ്പസ് സെക്രട്ടറി റിവിന്‍ജാസ്, ജില്ലാ സമിതിയംഗങ്ങളായ എം.ബി.എം. ഫൈസല്‍, നസീം പൂതപ്പാറ എന്നിവര്‍ സംസാരിച്ചു.

SOLIDARITY CHALAD

ബോധവത്കരണ ക്ലാസ്
ചാലാട്: സോളിഡാരിറ്റി ചാലാട് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. ഷമല്‍ ഗസ്സാലി 'രോഗവും പ്രതിരോധവും' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പ്രസിഡന്റ് ഷുഹൈബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ് ഷാക്കിര്‍, എല്‍.വി. നഈം, സാബിര്‍, ടി.കെ. അസ്ലം എന്നിവര്‍ സംസാരിച്ചു. റമീസ് ചാലാട് സ്വാഗതവും റിസിന്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.

Wednesday, June 22, 2011

SOLIDARITY KANNUR

സ്കൂള്‍ അധികൃതരുടെ നടപടി
പ്രതിഷേധാര്‍ഹം-സോളിഡാരിറ്റി
കണ്ണൂര്‍: ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്യ്രം നിഷേധിക്കുന്ന രീതിയിലുള്ള എസ്.എന്‍ വിദ്യാമന്ദിര്‍ സ്കൂള്‍ അധികൃതരുടെ നടപടിയില്‍ സോളിഡാരിറ്റി കണ്ണൂര്‍ ഏരിയ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.
ഫുള്‍സ്ലീവ്  വസ്ത്രം ധരിച്ച് സ്കൂളില്‍ വന്ന കാരണത്താല്‍ പുറത്താക്കിയ വിദ്യാര്‍ഥിനികളെ ഉടന്‍ തിരിച്ചെടുത്ത് സ്കൂള്‍ അധികൃതര്‍ മാപ്പുപറയണമെന്നും അല്ലാത്തപക്ഷം നിയമനടപടി അടക്കമുള്ള ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഏരിയ സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നല്‍കി. ഏരിയാ പ്രസിഡന്റ് ടി. അസീര്‍ അധ്യക്ഷത വഹിച്ചു. ഷുഹൈബ്, സക്കീര്‍ എന്നിവര്‍ സംസാരിച്ചു.

GIO KANNUR

 ഫുള്‍സ്ലീവ് വസ്ത്രം: ഡി.ഡി.ഇയുടെ
തീരുമാനം സ്വാഗതാര്‍ഹം-ജി.ഐ.ഒ
കണ്ണൂര്‍: ഫുള്‍സ്ലീവ് വസ്ത്രം ധരിച്ചതിന്റെ പേരില്‍ എസ്.എന്‍ വിദ്യാമന്ദിര്‍ സ്കൂളില്‍ നിന്നും വിദ്യാര്‍ഥികളെ പുറത്താക്കരുതെന്ന ഡി.ഡി.ഇയുടെ തീരുമാനം ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) ജില്ലാ സെക്രട്ടേറിയറ്റ് യോഗം സ്വാഗതം ചെയ്തു. വിശ്വസിക്കുന്ന മതാചാരമനുസരിച്ച് വസ്ത്രം ധരിക്കാനും വിദ്യാഭ്യാസം നേടാനും ഭരണഘടന നല്‍കുന്ന മൌലികാവകാശത്തെ ചോദ്യം ചെയ്ത് മതേതരത്വത്തെ കളങ്കപ്പെടുത്തുന്നവര്‍ക്കുള്ള പാഠമാണിത്. വിദ്യാര്‍ഥിനികളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച കണ്ണൂരില്‍ നടത്താന്‍ നിശ്ചയിച്ച മാര്‍ച്ച് മാറ്റിയതായി യോഗം അറിയിച്ചു. ജി.ഐ.ഒ ജില്ലാ പസിഡന്റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. ഖദീജ, ഉമ്മു ഫായിസ, കെ.കെ.നസ്റീന്‍, മര്‍ജാന മാടായി, സീനത്ത് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.

NOT WORKING MARKETING

 നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്: 
സോളിഡാരിറ്റി ജനകീയ മാര്‍ച്ച് 27ന്
കണ്ണൂര്‍: ജനങ്ങളെ വഞ്ചിക്കുന്ന നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുക, പ്രതികളെ അറസ്റ്റു ചെയ്യുക, നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജൂണ്‍ 27ന് എസ്.പി ഓഫിസിലേക്ക് ജനകീയ മാര്‍ച്ച് നടത്തും. ജനകീയ മാര്‍ച്ചിന് മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ഉണ്ടാവണമെന്ന് ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അഭ്യര്‍ഥിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. റിയാസ്,എന്‍.എം. ശഫീഖ്, വി.എന്‍. ഹാരിസ്, സാദിഖ് ഉളിയില്‍ എന്നിവര്‍ സംസാരിച്ചു