ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, May 21, 2012

ചന്ദ്രശേഖരന്‍െറ വീട് സന്ദര്‍ശിച്ചു

 വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍
ചന്ദ്രശേഖരന്‍െറ വീട് സന്ദര്‍ശിച്ചു
വടകര: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന നേതാക്കള്‍ കൊല്ലപ്പെട്ട ചന്ദ്രശേഖരന്‍െറ വീട് സന്ദര്‍ശിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ ജി. പിഷാരടി, സെക്രട്ടറി കെ.എ. ഷഫീഖ്, ജില്ലാ സമിതി അംഗം ഷിഹാബുദ്ദീന്‍ ഇബ്നു ഹംസ തുടങ്ങിയവര്‍ ചന്ദ്രശേഖരന്‍െറ ഭാര്യ രമയെയും മകന്‍ അഭിനന്ദിനെയും ആശ്വസിപ്പിച്ചു.

PRABODHANAM WEEKLY

വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപന സമ്മേളനം

 
 വെല്‍ഫെയര്‍ പാര്‍ട്ടി 
മട്ടന്നൂര്‍ നിയോജക
മണ്ഡലം പ്രഖ്യാപന സമ്മേളനം
മട്ടന്നൂര്‍: നന്മ ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് സമകാലിക രാഷ്ട്രീയം മടുത്തിരിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി  സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി. വെല്‍ഫെയര്‍ പാര്‍ട്ടി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥിതിയും ഉള്‍ക്കൊള്ളുന്ന സമ്പത്തും സമ്പന്ന രാഷ്ട്രീയമാഫിയകളുടെ കൈകളിലാണിന്ന്. രാഷ്ട്രീയ കക്ഷികള്‍ വ്യവസായവത്കരിക്കപ്പെടുകയും ഭൂരിപക്ഷം ജനതയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റുമാരായ നാണി ടീച്ചര്‍,പള്ളിപ്രം പ്രസന്നന്‍, ജില്ലാ സെക്രട്ടറിമാരായ മോഹനന്‍ കുഞ്ഞിമംഗലം, മധു കക്കാട്, പേരാവൂര്‍ മണ്ഡലം പ്രസിഡന്‍റ് കെ. രഘുനാഥ്, പി.ബി.എം. ഫര്‍മീസ്, കെ. സാദിഖ്, എന്‍.എം. ഷഫീഖ് എന്നിവര്‍ സംസാരിച്ചു. കെ.പി. റസാഖ് സ്വാഗതവും രാജേഷ് നെല്ലൂന്നി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ.പി. റസാഖ് (പ്രസി) നൗഷാദ് മത്തേര്‍ (ജന. സെക്ര) ഹരി പി. നായര്‍, ടി.കെ. അസ്ലം (വൈസ് പ്രസി) രാജേഷ് നെല്ലൂന്നി, ഷാഹിന നസീര്‍ (ജോ. സെക്ര) എന്‍.കെ. അലി (ട്രഷ).

പൊതുയോഗം 25ന്

പൊതുയോഗം 25ന്

കുടുംബസംഗമം

കുടുംബസംഗമം
കുടുക്കിമൊട്ട: വ്യാപാരി വ്യവസായി ഏകോപന സമിതി കുടുക്കിമൊട്ട യൂനിറ്റ് സമ്മേളനവും കുടുംബസംഗമവും മുണ്ടേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ പ്രസിഡന്‍റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചയ്തു. കുടുക്കിമൊട്ട യൂനിറ്റ് പ്രസിഡന്‍റ് വി.വി. രാജന്‍ അധ്യക്ഷത വഹിച്ചു. പി. ബാഷിത്, ജോസ് ഇടപറമ്പില്‍, എ. സുധാകരന്‍, കെ. പ്രദീപന്‍, കെ.പി. പ്രേമരാജന്‍, പി.സി. അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. സി. ചന്ദ്രന്‍ സ്വാഗതവും പി. ഗൗതമന്‍ നന്ദിയും പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി പൊതുയോഗം

 
 ജമാഅത്തെ ഇസ്ലാമി പൊതുയോഗം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ കമ്മിറ്റി കണ്ണൂര്‍ സിറ്റിയില്‍  ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’  തലക്കെട്ടില്‍ നടത്തിയ പൊതുയോഗം ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഖാലിദ് മൂസാ നദ്വി മുഖ്യപ്രഭാഷണം നടത്തി.  ഏരിയാ വൈസ് പ്രസിഡന്‍റ് സലാം മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി കെ.കെ. ഷുഹൈസ് മുഹമ്മദ് നന്ദിയും പറഞ്ഞു. സാബിക് മാസ്റ്റര്‍ ഖിറാഅത്ത് നടത്തി.

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പരീക്ഷ നടത്തി

 
 
 ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍
പരീക്ഷ നടത്തി
‘ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരള’യുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല പൊതുപരീക്ഷ കണ്ണൂര്‍ ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലായി നടന്നു. 300ഓളം പഠിതാക്കള്‍ പങ്കെടുത്തു. എട്ടുവര്‍ഷംകൊണ്ട് ഖുര്‍ആന്‍ അര്‍ഥസഹിതം വിശദീകരണത്തോടുകൂടി പഠിപ്പിക്കുന്ന സിലബസാണ് ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്‍േറത്. ഇതോടൊപ്പം അറബിഭാഷയില്‍ പരിജ്ഞാനവും, പ്രവാചക ചര്യയില്‍ (ഹദീസ്) പ്രാവീണ്യവും നേടാന്‍ പരിശീലനം നല്‍കുന്നുണ്ട്. ഉദ്യോഗസ്ഥരും സാധാരണക്കാരും പ്രൈമറി ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധിപേര്‍ ജില്ലയിലെ വിവിധ സ്റ്റഡിസെന്‍ററുകളില്‍ പഠനത്തിനത്തെുന്നുണ്ട്. പ്രഗല്ഭരായ അധ്യാപകരാണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്. കണ്ണൂര്‍ കൗസര്‍ ഓഡിറ്റോറിയം, പെരിങ്ങാടി അല്‍ഫലാഹ് കോളജ്, മട്ടാമ്പ്രം ഇസ്ലാമിക് സെന്‍റര്‍ എന്നിവിടങ്ങളില്‍ നടന്ന പരീക്ഷക്ക് എന്‍.എം. മൂസമാസ്റ്റര്‍, എന്‍.എം. ബഷീര്‍, ജമീല ടീച്ചര്‍, കെ. ഹിഷാം, കെ.കെ. ഇബ്രാഹിം മാസ്റ്റര്‍, കെ. സാബിക്, റംല ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sunday, May 20, 2012

GULF MADHYAMAM

പൊതുയോഗം

 പൊതുയോഗം
തലശ്ശേരി: ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പൊതുയോഗം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഹസന്‍ സഫറുല്ല ഖിറാഅത്ത് നടത്തി. പി. ബി.എം. ഫര്‍മീസ് മുഖ്യ പ്രഭാഷണം നടത്തി. യു. ഉസ്മാന്‍, സെയ്ദ് എന്നിവര്‍ സംസാരിച്ചു.

മലര്‍വാടി ബാലോത്സവം

മലര്‍വാടി ബാലോത്സവം
മട്ടന്നൂര്‍: മലര്‍വാടി ബാലസംഘം മട്ടന്നൂര്‍ ഏരിയാ ബാലോത്സവം സംഘടിപ്പിച്ചു. ഉളിയില്‍ മൗണ്ട്ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂളില്‍ നടന്ന ബാലോത്സവത്തില്‍ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയാ ഓര്‍ഗനൈസര്‍ കെ.വി. നിസാര്‍ സമ്മാനം വിതരണം ചെയ്തു.
പി.സി. മുനീര്‍, എം.കെ. അബ്ദുറഹ്മാന്‍, എന്‍.എന്‍. ജലീല്‍, എ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എന്‍. ജലീല്‍, കെ. ഉമൈര്‍, എന്‍.പി. നസീബ, സി.എച്ച്. ഫാത്തിമ, ഹഫ്ന, റസീന  എന്നിവര്‍ നേതൃത്വം നല്‍കി.

വെല്‍ഫെയര്‍ പാര്‍ട്ടി മട്ടന്നൂര്‍ മണ്ഡലം പ്രഖ്യാപനം ഇന്ന്

വെല്‍ഫെയര്‍ പാര്‍ട്ടി മട്ടന്നൂര്‍ മണ്ഡലം
 പ്രഖ്യാപനം ഇന്ന്
മട്ടന്നൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രഖ്യാപന സമ്മേളനം ഞായറാഴ്ച മട്ടന്നൂര്‍ വ്യാപാര ഭവനില്‍ നടക്കും. വൈകീട്ട് നാലിന് നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്‍റ് കൂട്ടില്‍ മുഹമ്മദലി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, നാണി ടീച്ചര്‍, പള്ളിപ്രം പ്രസന്നന്‍, മോഹനന്‍ കുഞ്ഞിമംഗലം, ഷാഹിന ലത്തീഫ്, മധു കക്കാട്, സതീഷ് ചന്ദ്രന്‍, പി.വി. രാഘവന്‍, ടി.വി. ജയറാം തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

ജമാഅത്തെ ഇസ്ലാമി പൊതുയോഗം ഇന്ന്

ജമാഅത്തെ ഇസ്ലാമി 
പൊതുയോഗം ഇന്ന്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’ വിഷയത്തില്‍ ഞായറാഴ്ച വൈകീട്ട് സിറ്റിയില്‍ പൊതുയോഗം സംഘടിപ്പിക്കും. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഖാലിദ് മൂസ നദ്വി, കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിക്കും.

‘ജനവാസ മേഖലയില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത് ചെറുക്കും’

‘ജനവാസ മേഖലയില്‍
പൈപ്പ്ലൈന്‍
സ്ഥാപിക്കുന്നത് ചെറുക്കും’
കണ്ണൂര്‍: ജില്ലയിലെ ജനവാസ മേഖലയിലൂടെ ഗ്യാസ് പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത് ചെറുക്കുമെന്ന് ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി. സാധാരണക്കാരന്‍െറ കിടപ്പാടാവകാശം നിഷേധിച്ചും കൃഷിയിടങ്ങള്‍ ഇല്ലാതാക്കിയും ഭൂമി ഏറ്റെടുക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കും. അതീവ സുരക്ഷിതത്വം ആവശ്യമായ പദ്ധതി, സുരക്ഷാ പഠനമോ പാരിസ്ഥിതിക ആഘാത പഠനമോ നടത്താതെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാനുള്ള നീക്കത്തെ നേരിടാനും യോഗം തീരുമാനിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. യു.കെ. സെയ്ത്, എ. ഗോപാലന്‍, പ്രേമന്‍ പാതിരിയാട്, പി.വി. വിജയന്‍, പി. അബ്ദുല്‍ കരീം, ഭാസ്കരന്‍ വെള്ളൂര്‍, മേരി അബ്രഹാം എന്നിവര്‍ സംസാരിച്ചു.

പൊതുയോഗം

 പൊതുയോഗം
തലശ്ശേരി: ജമാഅത്തെ ഇസ്ലാമി സൈദാര്‍പള്ളി യൂനിറ്റിന്‍െറ നേതൃത്വത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. സി.കെ. മുനവ്വര്‍  മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് നെട്ടൂര്‍ അധ്യഷത വഹിച്ചു. മുഹമ്മദലി സ്വാഗതവും സി.ടി. ഖാലിദ് നന്ദിയും പറഞ്ഞു.

UMRA

പ്രഭാഷണം

 
 
 പ്രഭാഷണം
ജമാഅത്തെ· ഇസ്ളാമി കാഞ്ഞിരോട് ഹല്‍ഖ കാഞ്ഞിരോട് എ യു  പി സ്കൂളില്‍  'പ്രകാശം പരത്തുന്ന പ്രസ്ഥാനം 'എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. കളത്തില്‍ ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. പി അഹ്മദ് അധ്യക്ഷത വഹിച്ചു.  ആഷിഖ് കാഞ്ഞിരോട്, സി അഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Saturday, May 19, 2012

എസ്.ഐ.ഒ സ്പോര്‍ട്സ് മീറ്റ്

എസ്.ഐ.ഒ
സ്പോര്‍ട്സ് മീറ്റ്
കോഴിക്കോട്: എസ്.ഐ.ഒ സ്പോര്‍ട്സ് മീറ്റ് മേയ് 18, 19, 20 തീയതികളില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ളീഷ്  സ്കൂളില്‍ നടക്കും. മേയ് 19ന് മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ ഐ.എം. വിജയന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും യൂനിവേഴ്സിറ്റികളില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
മേയ് 20ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി സമ്മാനദാനം നിര്‍വഹിക്കും.

പെട്ടിപ്പാലത്ത് പൊലീസ് സഹായത്തോടെ വീണ്ടും മാലിന്യം തള്ളി

പെട്ടിപ്പാലത്ത് പൊലീസ് 
സഹായത്തോടെ വീണ്ടും മാലിന്യം തള്ളി
തലശ്ശേരി: പെട്ടിപ്പാലത്ത് വീണ്ടും പൊലീസ് സഹായത്തോടെ നഗരസഭ മാലിന്യം നിക്ഷേപിച്ചു. ബുധനാഴ്ച രാവിലെ പത്തരയോടെ ലോറിയിലും മൂന്ന് ഗുഡ്സ് ഓട്ടോറിക്ഷകളിലുമാണ് മാലിന്യം തള്ളിയത്. തലശ്ശേരി സി.ഐ വി.വി. വിനോദ്, ന്യൂമാഹി എസ്.ഐ ഷാജി പട്ട്യേരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹത്തോടെയാണ് മാലിന്യം നിക്ഷേപിച്ചത്.
2011 ഒക്ടോബര്‍ 30 മുതല്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരം ആംഭിച്ചതിനെ തുടര്‍ന്ന് മാലിന്യം തള്ളുന്നത് നിര്‍ത്തിയിരുന്നു. മാര്‍ച്ച് 20ന് പുലര്‍ച്ചെ മാലിന്യവിരുദ്ധ സമരമുഖത്ത്  പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും മാലിന്യം നിക്ഷേപിക്കുകയും ചെയ്തിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.  നിരവധി സമര സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് സമരപ്പന്തല്‍ പൊളിച്ച് നീക്കുകയായിരുന്നു. ബുധനാഴ്ച മാലിന്യം തള്ളുമ്പോള്‍ സമര സമിതി പ്രവര്‍ത്തകര്‍ പ്രദേശത്തുണ്ടായിരുന്നില്ല.
പെട്ടിപ്പാലത്ത് വീണ്ടും മാലിന്യം നിക്ഷേപിച്ചത് സി.പി.എം, ലീഗ്, കോണ്‍ഗ്രസ്,സി.പി.ഐ, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെയാണെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ ആരോപിച്ചു.ഈ സാഹചര്യത്തില്‍ പ്രദേശത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ രാജിവെച്ച് ജനങ്ങളോടൊപ്പം നില്‍ക്കണം.  നഗരസഭയുടെ നടപടിയില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രതിഷേധിച്ചു.

കുടക് ജില്ലക്ക് ആറാം സ്ഥാനം

കുടക് ജില്ലക്ക് ആറാം സ്ഥാനം
വീരാജ്പേട്ട: കര്‍ണാടക എസ്.എസ്.എല്‍.സി പരീക്ഷയില്‍ കുടക് ജില്ല ആറാം സ്ഥാനത്തത്തെി. 82.6 ശതമാനം വിജയം. വീരാജ്പേട്ട ബ്രൈറ്റ് പബ്ളിക് സ്കൂള്‍ നൂറുമേനി കരസ്ഥമാക്കി. ജില്ലയില്‍ 20 സ്കൂളുകള്‍ക്ക് നൂറ് ശതമാനം വിജയമുണ്ട്.

അനുമോദിച്ചു

 അനുമോദിച്ചു
മട്ടന്നൂര്‍: മജ്ലിസ് എജുക്കേഷന്‍ ബോര്‍ഡ് നടത്തിയ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഉളിയില്‍ മൗണ്ട് ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂള്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനി ഹഫ്സ മുഹമ്മദിനെയും സ്കൂളിന് നൂറുമേനി വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെയും സ്കൂള്‍ മാനേജ്മെന്‍റും പി.ടി.എയും അനുമോദിച്ചു. ഉളിയില്‍ ഐഡിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ യു.പി. സിദ്ദീഖ് മാസ്റ്റര്‍ സമ്മാന വിതരണം നടത്തി. പ്രിന്‍സിപ്പല്‍ പ്രഫ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, വി.കെ. കുട്ടു, പ്രഫ. മൂസക്കുട്ടി എന്നിവര്‍ സംസാരിച്ചു. കെ.വി. നിസാര്‍ സ്വാഗതവും എ. അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.

കണ്ണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആസ്ഥാന മന്ദിര നിര്‍മാണം തുടങ്ങി

 
 
 
 
 
 
 
 
 
 
 
 കണ്ണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആസ്ഥാന
മന്ദിര നിര്‍മാണം തുടങ്ങി
കണ്ണൂര്‍: കണ്ണൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആസ്ഥാന മന്ദിര നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി നിര്‍വഹിച്ചു. യു.പി. സിദ്ദീഖ് മാസ്റ്റര്‍, പി.സി. മൊയ്തു മാസ്റ്റര്‍, ഡോ. അഷ്റഫ്, ഡോ. പി. സലിം, സുബൈര്‍ ഹാജി, കെ.പി. അബ്ദുല്‍ അസീസ്, കെ.എല്‍. ഖാലിദ്, എന്‍.കെ. അബൂബക്കര്‍, മൂസ ഹാജി എന്നിവര്‍ സംബന്ധിച്ചു.

Thursday, May 17, 2012

മദ്റസ വാര്‍ഷികാഘോഷം

 മദ്റസ വാര്‍ഷികാഘോഷം
ചാലാട്: അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ 12ാം വാര്‍ഷികാഘോഷം വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി നിര്‍വഹിച്ചു. ചാലാട് ഹിറാ ചാരിറ്റബ്ള്‍ ട്രസ്റ്റ് സെക്രട്ടറി സി.വി. ഉമര്‍കുഞ്ഞി അധ്യക്ഷത വഹിച്ചു.
എം.ഇ.എസ് യൂത്ത്വിങ് ചാലാട് യൂനിറ്റ് സെക്രട്ടറി കെ. റഊഫ്, എം.എസ്.എസ് സംസ്ഥാന സമിതിയംഗം ഐ.എം. ഹാരിസ്, ജമാഅത്തെ ഇസ്ലാമി ചാലാട് നാസിം ടി.കെ. ഖലീലുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. നിഹാല്‍ ഹുസൈന്‍ ഖിറാഅത്ത് നടത്തി. മദ്റസ പ്രിന്‍സിപ്പല്‍ കെ. ജസീര്‍ മൗലവി സ്വാഗതവും സി.എച്ച്. ഷൗക്കത്തലി നന്ദിയും പറഞ്ഞു.

പഠന സഹവാസ ക്യാമ്പ്

 പഠന സഹവാസ ക്യാമ്പ്
വീരാജ്പേട്ട: എസ്.ഐ.ഒ കുടക് ജില്ല സംഘടിപ്പിച്ച വേനല്‍ക്കാല പഠന സഹവാസ ക്യാമ്പ് ‘വിഷന്‍ സമ്മര്‍ ക്യാമ്പ്’ വീരാജ്പേട്ടയില്‍ സമാപിച്ചു. ബ്രൈറ്റ് പബ്ളിക് സ്കൂളില്‍ നടന്ന സമാപന ചടങ്ങില്‍ എസ്.ഐ.ഒ സംസ്ഥാന കാമ്പസ് സെക്രട്ടറി തൗസീഫ് അഹ്മദ്, യൂത്ത് വിങ് സംസ്ഥാന സമിതി അംഗം അതീഖുറഹ്മാന്‍, ഇ.എം. മുഹമ്മദ് റാഫി എന്നിവര്‍ പങ്കെടുത്തു. മൂന്നു ദിവസത്തെ പരിപാടികളില്‍ എന്‍.എം. ശഫീഖ്, കെ. സാദിഖ്, പി.എ. അസ്ഹറുദ്ദീന്‍ മന്‍സൂര്‍, ഇ.എം. റഫീഖ്, സി.എച്ച്. അഫ്സര്‍, സുഹൈല്‍ മംഗലാപുരം, ഉമര്‍ മൗലവി മടിക്കേരി എന്നിവര്‍ ക്ളാസെടുത്തു.
ജില്ലാ പ്രസിഡന്‍റ് അനസ് അബ്ദുല്ല അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. കെ.ടി. ബശീര്‍ നന്ദി പറഞ്ഞു.

സ്കോളര്‍ഷിപ് നേടി

 സ്കോളര്‍ഷിപ് നേടി
വീരാജ്പേട്ട: മംഗലാപുരം യൂനിവേഴ്സിറ്റി ബി.എസ്സി പരീക്ഷയില്‍ കുടക് ജില്ലയില്‍നിന്ന് ഒന്നാംസ്ഥാനം നേടിയ മടിക്കേരി ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കാരിയപ്പ കോളജ് വിദ്യാര്‍ഥിനി കെ.ഇ. സഫൂറ ‘ദ കൂര്‍ഗ് ഫൗണ്ടേഷന്‍’ മെരിറ്റ് സ്കോളര്‍ഷിപ് നേടി. സിദ്ധാപുരത്തെ കെ. ഇബ്രാഹിമിന്‍െറ മകളാണ്. ജി.ഐ.ഒ കുടക് ജില്ലാ ഓര്‍ഗനൈസര്‍ ആയിരുന്നു.

സ്കൂള്‍ പ്രിന്‍സിപ്പല്‍ കുഴഞ്ഞുവീണ് മരിച്ചു

 ഹയര്‍സെക്കന്‍ഡറി
സ്കൂള്‍ പ്രിന്‍സിപ്പല്‍ കുഴഞ്ഞുവീണ് മരിച്ചു
ബംഗളൂരു: മകന്‍ ജോലി ചെയ്ത ആശുപത്രിയില്‍ നിന്ന് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് വാങ്ങാനത്തെിയ മലയാളിയായ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബംഗളൂരുവില്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് മൊയിലുവിന്‍റവിട  അബ്ദുറഹ്മാനാണ് (53) മരിച്ചത്. കല്യാശ്ശേരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലാണ്. ഗുജറാത്ത് മെഡിക്കല്‍ കോളജില്‍ നഴ്സായ മൂത്തമകന്‍ ജസീര്‍ മുമ്പ് ജോലി ചെയ്ത മൈസൂര്‍ റോഡിലെ ബിഡദിക്കടുത്ത രാജരാജേശ്വരി മെഡിക്കല്‍ കോളജില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാനത്തെിയതായിരുന്നു. ചൊവ്വാഴ്ച ഉച്ച 3.30ഓടെയാണ് സംഭവം. ആശുപത്രിയില്‍നിന്ന്  ഇറങ്ങി 20 മിനിറ്റോളം നടന്നശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ചക്കരക്കല്ല് സഫാമസ്ജിദ് കമ്മിറ്റി മെംബറും ചക്കരക്കല്ല് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് അംഗവുമാണ്. ഭാര്യ: ജമീല. മറ്റുമക്കള്‍: ജംഷീര്‍ (എന്‍ജിനീയറിങ് വിദ്യാര്‍ഥി, സേലം), ജിഹാന, ജിഷാന, ജിഷാദ്.
സഹോദരങ്ങള്‍: എം. മുസ്തഫ മാസ്റ്റര്‍ (ചെമ്പിലോട് ഗ്രാമപഞ്ചായത്തംഗം), സുബൈര്‍ മാസ്റ്റര്‍ (ചെമ്പിലോട് ഹയര്‍സെക്കന്‍ഡറി അധ്യാപകന്‍), ശംസുദ്ദീന്‍, സഫിയ, ഖദീജ, ഹലീമ.
ബംഗളൂരു കെ.എം.സി.സി, എം.എം.എ പ്രവര്‍ത്തകരുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം ബുധനാഴ്ച വൈകീട്ട് നാലിന് പള്ളിക്കണ്ടി ഖബര്‍സ്ഥാനില്‍. 
അബ്ദുറഹ്മാന്‍ മാസ്റ്ററുടെ
വിയോഗം നാടിന്‍െറ ദുഃഖമായി
 അധ്യാപകന്‍െറ ആകസ്മിക മരണം നാടിന്‍െറ ദുഃഖമായി. ചക്കരക്കല്ല് വാഴയില്‍ പള്ളിക്ക് സമീപം ദാറുല്‍ ഫലാഹില്‍ അബ്ദുറഹ്മാന്‍ മാസ്റ്ററുടെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്. കല്യാശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കവെയുള്ള ഇദ്ദേഹത്തിന്‍െറ മരണം സഹപ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. ആത്മാര്‍ഥതയോടുകൂടി തന്‍െറ ജോലികള്‍ നിര്‍വഹിക്കുന്നതില്‍ തല്‍പരനായിരുന്നു. അതോടൊപ്പം സാമൂഹിക സേവന രംഗത്തും അദ്ദേഹത്തിന്‍െറ ശ്രദ്ധ പതിഞ്ഞിരുന്നു.
ബംഗളൂരു രാജേശ്വരി കോളജില്‍ മകന്‍െറ സര്‍ട്ടിഫിക്കറ്റ് സംബന്ധമായ ആവശ്യത്തിന് പോയി തിരിച്ച് നാട്ടിലേക്ക് പുറപ്പെടാനിരിക്കെ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബുധനാഴ്ച പുലര്‍ച്ചെ ബംഗളൂരു കെ.എം.സി.സിയുടെ സഹായത്തോടെ ചക്കരക്കല്ലിലെ വീട്ടിലത്തെിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. മുസ്ലിംലീഗ് നേതാക്കളായ വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, കെ.പി. താഹിര്‍, സി.പി.എം ഏരിയാ സെക്രട്ടറി കെ. ഭാസ്കരന്‍, മമ്പറം മാധവന്‍, സത്യന്‍ വണ്ടിച്ചാല്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, അധ്യാപക സംഘടനാ നേതാക്കളായ തമ്പാന്‍ മാസ്റ്റര്‍, ബഷീര്‍ ചെറിയാണി, ഐ. ഹരിദാസ് തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ ഒട്ടേറെ പേര്‍ പരേതന്‍െറ വീട് സന്ദര്‍ശിച്ചു. ബുധനാഴ്ച വൈകീട്ട് 6.30ന് പള്ളിക്കണ്ടി ഖബര്‍സ്ഥാനില്‍ ഖബറടക്കി. 

മലര്‍വാടി കളിമുറ്റം

മലര്‍വാടി കളിമുറ്റം
പെരിങ്ങത്തൂര്‍: മലര്‍വാടി ബാലസംഘം കരിയാട് യൂനിറ്റിന്‍െറ നേതൃത്വത്തില്‍ കരിയാട് പുതുശ്ശേരി പള്ളി പരിസരത്ത് കളിമുറ്റം 2012 സംഘടിപ്പിച്ചു. കെ.കെ. അസ്ലം ഉദ്ഘാടനം ചെയ്തു. യൂസുഫ്, ഖദീജ എന്നിവര്‍ സമ്മാനം വിതരണം ചെയ്തു. മജീദ് നേതൃത്വം നല്‍കി.

വാദിഹുദ ഹയര്‍ സെക്കന്‍ഡറിക്ക് നൂറു മേനി

വാദിഹുദ ഹയര്‍ സെക്കന്‍ഡറിക്ക് നൂറു മേനി
പഴയങ്ങാടി: പ്ളസ് ടു പരീക്ഷയില്‍ പഴയങ്ങാടി വാദിഹുദ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. സ്ഥാപനത്തിന്‍െറ യശസ്സ് ഉയര്‍ത്തി വിജയം കൊയ്ത വിദ്യാര്‍ഥികളെ പി.ടി.എ, പ്രിന്‍സിപ്പല്‍, മാനേജ്മെന്‍റ്  അനുമോദിച്ചു.

മലര്‍വാടി കളിക്കളം

മലര്‍വാടി കളിക്കളം
കണ്ണൂര്‍: മലര്‍വാടി ബാലസംഘം ബാലോത്സവം 2012ന്‍െറ ഭാഗമായി നാലുവയല്‍ ഐ.സി.എം ഗ്രൗണ്ടില്‍ മലര്‍വാടി ഏരിയാ കളിക്കളം സംഘടിപ്പിച്ചു. ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മലര്‍വാടി എസ്.ആര്‍.ജി മെംബര്‍ ഹിഷാം മാസ്റ്റര്‍ കുട്ടികളോട് സംവദിച്ചു. വിജയികള്‍ക്കുള്ള സമ്മാന വിതരണം ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ നിര്‍വഹിച്ചു. പി.പി. അമീറുദ്ദീന്‍, സി.എച്ച്. ഫരീദ ഷുക്കൂര്‍, കെ.പി. സാബിര്‍, എം.അഹമ്മദ് പാഷ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. കണ്ണൂര്‍ ഏരിയാ കോഓഡിനേറ്റര്‍ കെ.കെ. ഷുഹൈബ് മുഹമ്മദ് സ്വാഗതവും സഹീര്‍ ചൊവ്വ നന്ദിയും പറഞ്ഞു.

പെട്ടിപ്പാലം സമരനായിക ജബീന ഇര്‍ഷാദിനെ ആദരിച്ചു

 പെട്ടിപ്പാലം സമരനായിക
ജബീന ഇര്‍ഷാദിനെ ആദരിച്ചു
കണ്ണൂര്‍: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന് നേതൃത്വംകൊടുത്ത സമരനായിക ജബീന ഇര്‍ഷാദിനെ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആദരിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര ഹാരമണിയിച്ചു. ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ ഉദ്ഘാടനം ചെയ്തു. ഡോ. ശാന്തി ധനഞ്ജയന്‍, പി. നാണി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പള്ളിപ്രം പ്രസന്നന്‍ കവിത ആലപിച്ചു. മോഹനന്‍ കുഞ്ഞിമംഗലം സ്വാഗതം പറഞ്ഞു.